Binu R

Tragedy

3  

Binu R

Tragedy

പാപിയുടെ കുമ്പസാരം

പാപിയുടെ കുമ്പസാരം

1 min
203


കണ്ണുകൾ വലയിൽ കുടുങ്ങിക്കിടന്ന അയാൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കണ്ണുകൾ മാത്രം അനങ്ങുന്നില്ല. അകലങ്ങളിലെ വെളിച്ചം വലയിൽ തട്ടിത്തെറിക്കുന്നു. കുത്തഴിഞ്ഞ ഇരുട്ടിൽ അയാൾ കമിഴ്ന്നു കിടന്നു. തെറിക്കുന്ന വെളിച്ചം അയാളുടെ പുറത്തു പരന്നു. കിടപ്പ് മയക്കമായി. മയക്കം ഉറക്കമായി. അയാൾ, വെള്ളത്തിൽ, മുങ്ങിച്ചത്തവനെ പോലെ കിടന്നു. 

    

സുന്ദരിയുടെ മുടി മുഖത്തിലൂടിഴഞ്ഞു. ജ്വലിച്ച നാഗത്തിന്റെ ചീറ്റൽ ഉയർന്നു. 

സ്വപ്നം, 

പകലിന്റെ തുടർച്ച. 

രാത്രിയുടെ അന്ത്യയാമങ്ങൾ അയാൾക്കായി ഇഴഞ്ഞു. 

സ്വപ്നം. 

ഒന്നുഞെട്ടിയുണർന്ന അയാൾ തിരിഞ്ഞു കിടന്നു. 


വലപൊട്ടിയ ഞരക്കം. വലിഞ്ഞുപൊട്ടിയ ഞരക്കം. ഇരുട്ട് ഓടിയൊളിക്കാൻ തയ്യാറായി. വെളിച്ചം ഇരുട്ടിനെത്തേടി പതുങ്ങിയെത്തി. 

അയാളുടെ ഉന്മേഷം രാത്രിയുടെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. ചോര നിലത്തു കട്ടപിടിച്ചിരുന്നു. ചോര അയാളിൽ തണുത്തുറഞ്ഞിരുന്നു. കൈകൾ വിടർന്നു ഞെരിഞ്ഞു. ആത്മാവ് എങ്ങോ നഷ്ടപ്പെട്ടു. അകലെക്കെങ്ങോ പറന്നുപോയി. 

   

ഞെട്ടൽ അയാളിലൂടെ കടന്നുപോയി. വലക്കുള്ളിൽ ഒരു സത്വം. പകലിൽ ചീറിയുണർന്ന സുന്ദരി. പകലിൽ നിശ്ചേഷ്ടയായ സുന്ദരി. 


തരിപ്പ്. പാദങ്ങളിലൂടെ മുകളിലേക്ക്. തലവരെയോ !!!.

അയാൾ പിടഞ്ഞെണീറ്റു. സത്വം തുറിച്ചു നോക്കുന്നു. നിഷ്കളങ്കമായനോട്ടം, പരിഭവത്തോടെയുള്ള നോട്ടം. 

കണ്ണുകളിലൂറിയ നനവ് അയാളുടെ നെഞ്ചിൽ വീണു. സുന്ദരിയുടെ മുടിയുടെ തുമ്പ് അയാളുടെ മുഖത്തിഴഞ്ഞു. 

  

അയാൾ വേച്ചു പുറത്തേക്ക്‌കടന്നു. വേച്ചു വേച്ചു പുറത്തേക്കു നടന്നു. 

ക്ഷീണം.... ഉറക്കത്തിന്റെ ആധിക്ക്യം. 

അയാളുടെ മുക്കത്തു ആത്മാവിന്റെ പിടച്ചിൽ. മുഖത്തു രക്ഷപ്പെടുത്തിയതിന്റെ സംതൃപ്തി. 

ഭയം കണ്ണിൽ. നിറയെ ഓടിക്കളിക്കുന്ന കണ്ണിൽ. ഭയം തലക്കൊരുമത്തായി മാറി. വേച്ച ചുവടുകളോടെ, വെളിച്ചത്തിലൂടെ അയാൾ നടന്നു. 


 തലക്കുമുകളിൽ പറന്ന നരിച്ചീറിന്റെ ചുണ്ടിൽ ചോര. കണ്ണുകളിൽ ഭീതി. 

 നഗ്നമായ കാലുകൾ നിശ്ചലമായി. ചീറ്റൽ ഇനിയൊരിക്കലും ഉയരാത്തവണ്ണം അമർന്നു. പത്തി മണ്ണിൽ ഇഴഞ്ഞു. 

   

സുവിശേഷം കല്പടവുകളായി. ചുവടുകൾ ഉയർന്നു. മണിയടിയിൽ മരണം വിറങ്ങലിച്ചു നിന്നു. മണൽ മഞ്ഞുതുള്ളി കൊണ്ടു നനഞ്ഞു.

ഭയം. 


അകത്തളത്തിലൂടെ നീണ്ട താടി രോമങ്ങളിഴഞ്ഞു. കുപ്പായത്തിനുള്ളിൽ കുരിശൊട്ടിക്കിടന്നു. നേരിയ ഇരുട്ട് നാളത്തിനു ചുറ്റും അലക്ഷ്യമായി കിടന്നു. ഭയം, താടിരോമത്തോട് സ്വകാര്യമായി മൊഴിഞ്ഞു. പശ്ചാത്താപം, വറ്റിയൊരു ഉറവയായി കിടന്നു. ഇരുട്ട് നാളത്തോടേറ്റുമുട്ടി പുക ചുരുളുകളായി മറഞ്ഞു. 


സുന്ദരി മറ്റൊരു പക്ഷിയായി പറന്നു നടന്നു. 


Rate this content
Log in

Similar malayalam story from Tragedy