ഒരു വനിത ദിനം
ഒരു വനിത ദിനം


ഇളം കാറ്റ് തഴുകി ഉണർത്തിയ ഒരു പ്രഭാതം .
മുറ്റത്തേക്ക് വെറുതെ നോക്കിയിരുന്നപ്പോൾ പത്രം വന്നു വീണത് അമ്മ രാവിലെ വെള്ളം നനച്ചിട്ടു പോയ തുളസിയുടെ ചുവട്ടിലായിരുന്നു. മുൻപിലെ പേജ് നയഞ്ഞുപോയി. സാരമില്ല എന്ന് ഓർത്തു, ഏതോ സ്വർണ്ണ കടയുടെ പരസ്യം ആയിരുന്നു.
രാവിലെ അതുകൊണ്ട് പത്രം ഒന്ന് ഇസ്തിരിയിട്ടു.
പത്രം മറിച്ചു നോക്കി, 'ആഹാ, ഇന്ന് വനിതാ ദിനം'. അമ്മക്ക് ഒരു വനിതാ ദിനം ആശംസിക്കാം എന്ന് കരുതി അടുക്കളയിൽ എത്തി ഞാൻ. അമ്മേ 'ഹാപ്പി വിമൻസ് ഡേ' എന്ന് പറഞ്ഞു ഞാൻ എന്റെ അമ്മയെ ഒന്ന് നോക്കി. നമുക്ക് എന്ത് വിമൻസ് ഡേ എന്നും പറഞ്ഞു അമ്മ പണിയിൽ മുഴുകി. ഞാൻ വീണ്ടും തിണ്ണയിലെ ചാരുകസേരയിൽ പോയിരുന്നു. കുറെ നേരം ചിന്തിച്ചപ്പോൾ ഞാൻ ഓർത്തു, ശെരിയാണ് അമ്മ എപ്പോളാണ് എഴുന്നേക്കുന്നത് എന്നോ കിടക്കുന്നത് എന്നോ എനിക്ക് അറിയില്ല. കാരണം ഞാൻ ഉണരുമ്പോൾ അമ്മ അടുക്കളയിൽ ഉണ്ടാകും, രാത്രിയിൽ കിടക്കാൻ നേരവും അമ്മ അടുക്കളയിൽ തന്നെ .
ഞാൻ ഉൾപ്പടെ ആരും അമ്മയെ സഹായിക്കാറില്ല. ഉള്ളിൽ ഒരു ചെറിയ കുറ്റബോധം തോന്നി. വീണ്ടും അടുക്കളയിൽ എത്തി ഞാൻ അമ്മയോടായി ചോദിച്ചു '' ഞാൻ എന്തെങ്കിലും ചെയ്ത് തരാണോ അമ്മേ''.
അമ്മ എന്നെ വളരെ അത്ഭുതത്തോടെ നോക്കി എന്നിട്ട് ചോദിച്ചു , '' എന്തുപറ്റി മോനെ, നീ പോയി കുളിച്ചിട്ട് വരൂ, ജോലിക്ക് പോകണ്ടേ'' എന്ന്.
ഞാൻ പതിയെ കുളിച്ചു പോകാനായി വന്നു. അമ്മ പ്രാതലിനായി എനിക്ക് ഇഷ്ടമുള്ള ദോശയും ചട്നിയും, അച്ഛന് ഇഷ്ടപെട്ട
പുരിയും കിഴങ് കറിയും തയ്യാറാക്കി ഇരുന്നു.
കഴിച്ചു കൊണ്ടിരുന്നപൊൾ ആദ്യമായി എനിക്കുള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു.
ഒരിക്കലും ഞാൻ അമ്മയുടെ പാചകത്തെ അഭിനന്ദിച്ചിട്ടില്ല. കഴിച്ചതിന് ശേഷം ഞാൻ അമ്മയോട് പറഞ്ഞു 'അമ്മ ഭക്ഷണം നല്ല രുചിയുണ്ടായിരുന്നു' എന്ന്. വീണ്ടും അമ്മയ്ക്ക് അത്ഭുതം, അമ്മ ചോദിച്ചു എ ന്റെ മോൻ ഇത് എന്ത് പാറ്റി. പക്ഷെ ഈ തവണ അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടു.
ഞാൻ ജോലിക്കു പൊകുന്നതിന് മുൻപ് അമ്മയോട് വൈകുന്നേരം നമുക്ക് ഒന്ന് പുറത്തു പോകണം, അച്ഛനോടും പറഞ്ഞേക്കു എന്നും പറഞ്ഞു ഇറങ്ങി.
വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ അമ്മയും അച്ഛനും റെഡി. ഞാനും പോയി കുളിച്ചു പുറത്തു പോയി.
ആദ്യം പോയി ഒരു സിനിമ കണ്ടു പിന്നിട് ഭക്ഷണം കഴിക്കാൻ കയറി. അമ്മക്ക് സർപ്രൈസ് ആയി ഒരു കേക്ക് പറഞിരുന്നു.
കേക്ക് വന്നു, അതിൽ 'ഹാപ്പി വിമൻസ് ഡേ' എന്ന് എഴുതിയിരുന്നു. കേക്ക് കണ്ടതും അമ്മ ഒരു കരച്ചിൽ. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
അമ്മയോട് ഞാൻ പതിയെ പറഞ്ഞു 'അമ്മക്കും ഉണ്ട് വിമൻസ് ഡേ' എന്ന്. അമ്മ നിറകണ്ണുകളോടെ എന്നെ കെട്ടിപിടിച്ചു. ഞങ്ങൾ കേക്ക് മുറിച്ചു,
ഭക്ഷണവും കഴിച്ചു തിരികെ വീട്ടിവീട്ടിലെത്തി.
അന്ന് അദ്യമായി അമ്മ ഉറങ്ങാൻ പോകുന്നത് ഞാൻ കണ്ടു.
അടുത്ത ദിവസം ഞാനും അലാറം വച് എഴുന്നേറ്റു ചെറിയ പണികളിൽ അമ്മയെ സഹായിച്ചു. ഒറ്റ ദിവസം മാത്രം അല്ലാട്ടോ, പിന്നിട് എന്റെ വിവാഹം കഴിഞ്ഞു. ഭാര്യയും ജോലിക്കു പോകുന്നു.
രാവിലെ ഞാനും എന്റെ മകനും ഭാര്യയും കൂടി അടുക്കളയിൽ പരസ്പരം സഹായിചിട്ടു , മകൻ സ്കൂളിലേക്കും ഞങ്ങൾ ജോലിക്കും പോകുന്നു മതാപിതാക്കളുടെ അനുഗ്രഹത്തോടെ.
ഒരു വനിതാ ദിനത്തിൽ ഞാൻ എന്റെ വീട്ടിൽ ഒരു മാറ്റം കൊണ്ടുവന്നു.
നിങ്ങളുടെ വീട്ടിലെ വനിതാ ദിനം എന്നാണ് ?