നാഗപഞ്ചമി:2
നാഗപഞ്ചമി:2
നല്ല തെളിഞ്ഞ കണ്ണുനീർ പോലെ ഉള്ള വെള്ളം കുളത്തിന്റെ പടികളിൽ നിന്ന് നോക്കിയാൽ അതിന്റെ അടിത്തട്ടു വരെ കാണാം. അവൾ പതിയെ അവളുടെ കാലുകൾ വെള്ളത്തിലേക്ക് വെച്ചു ഹോ എന്ത് തണുപ്പ്ആണ് അവൾ പതിയെ കുളത്തിൽ ഇറങ്ങി കുളിച്ചു. നനഞ്ഞ മുടികൾ തോർത്ത് കൊണ്ട് കെട്ടിവെച്ചു. അവൾ ഈറനോടെ വീട്ടിലേക്ക് ഓടി.
എന്താ കുട്ടി ഇത് ? സന്ധ്യ സമയം ആണോ ഈറനോടെ വരുന്നത് പോയി വേറെ തുണി എടുത്തിട്ട് കാവിൽ വിളക്ക് വെക്കാൻ നോക്ക്. ഹാ ഞാൻ താ പോയി.
അവൾ തന്റെ തുണികൾ മാറ്റി മുടി ഒന്ന് തുടച്ചു വിളക്ക് മുറിയിലേക്ക് പോയി വിളക്ക് കൊളുത്തി. ആൽത്തറയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു.
മോളെ സമയം കുറെ ആയി പോയി നാഗക്കാവിൽ വിളക്ക് വെച്ചു പെട്ടന്ന് തിരിച്ചു വരു, അവിടെ അധികസമയം നിൽക്കണ്ട. ഗന്ധർവ്വന്മാർ ഇറങ്ങി നടക്കുന്ന സമയം ആണ്. നോക്കി പോകു.
എന്റെ അമ്മേ അമ്മ ഇത് എപ്പോഴും പറയുന്നത് അല്ലേ. ഞാൻ എന്താ കൊച്ചു കുട്ടി ആണോ.
ഹാ എനിക്ക് അറിയാം നീ കൊച്ചു കുട്ടി അല്ലാ എന്ന് എന്നാലും എന്റെ ചുന്ദരി കുട്ടി അല്ലേ. ഏതേലും ഗന്ധർവ്വൻമാർ വന്നു കൊണ്ട് പോയാൽ ഞാൻ എന്ത് ചെയ്യും.
ഹാഹാഹാ എന്നെ ആരും കൊണ്ട് പോകൂല അമ്മ പേടിക്കണ്ട ഞാൻ ഇപ്പോൾ തന്നെ വരും. സമയം കളയണ്ട പോയിട്ട് വാ അച്ഛൻ ഇപ്പോൾ വരും.
തുടരും........

