മത്സരവും ഞാനും
മത്സരവും ഞാനും


പ്രിയ ഡയറി,
ഇന്ന് 4 ആം തിയതി. ഇന്നലെ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച ഞാൻ അതിനായി സമയം ചിലവിട്ടു. എന്നെ കൊണ്ട് എഴുതാൻ പറ്റാത്ത എല്ലാ ദിവസത്തെയും കഥകൾ ഞാൻ എഴുതി. അപ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു ഇതൊക്കെ എന്തിനാ വെറുതെ സമയം ചിലവഴിച്ചു എഴുതുന്നതെന്നു. ഞാൻ എഴുതുന്ന ഒരു കഥക്കും കവിതക്കും സമ്മാനം കിട്ടില്ലെന്ന് അമ്മക്ക് ഉറപ്പാണ്. അതും പറഞ്ഞു എപ്പോഴും കളിയാക്കും അമ്മ. എനിക്കും ചിലപ്പോൾ തോന്നാറുണ്ടത്. പക്ഷെ ഞാൻ എഴുതുന്നത് വിട്ടില്ല. അമ്മയോട് പങ്കെടുക്കുന്ന എല്ലാവർക്കും പങ്കെടുത്തതിന് സർട്ടിഫിക്കറ്റുകൾ തരും അമ്മേ എന്നും പറഞ്ഞു ഞാൻ എഴുത്തു തുടർന്നു. അതുകൊണ്ടു എന്തു ചെയ്യാനാണ് എന്നും പറഞ്ഞു അമ്മയും. എതിർത്തൊന്നും പറയാതെ ഞാൻ കഥ തുടർന്നു. ഒരുപാട് കഥകൾ എഴുതി ..