മറുപടി
മറുപടി


പ്രിയ ഡയറി,
ഇന്ന് 9 ആം തിയതി. ഞാൻ എൻറെ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഓഡിറ്റർ ആയ ഞാൻ ഒരു തെറ്റു കണ്ടു പിടിച്ചപ്പോൾ, എന്തുകൊണ്ടാണ് അത് ചെയ്തതെന്ന് ഞാൻ ചോദിച്ചു. അതിനു വളരെ ദേഷ്യത്തോടെയാണ് അവൾ മറുപടി പറഞ്ഞത്. അവർ ചെയ്ത തെറ്റിൽ എന്തെങ്കിലും ന്യായമുണ്ടെങ്കിൽ ആ തെറ്റ് ശരി ആക്കാം എന്ന് വിചാരിച്ചാണ് ഞാൻ ചോദിച്ചത്. പക്ഷെ അവളുടെ മറുപടി വളരെ വേദനിപ്പിക്കുന്നതായിരുന്നു. അവൾ പറഞ്ഞു, നീ തെറ്റാണു എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റെന്നു തന്നെ എഴുതിക്കോ. ഞാൻ ആരോട് പറയണമോ അവരോടു പറഞ്ഞു ശരി ആക്കികൊള്ളം എന്ന്. അവൾ എന്തു പറഞ്ഞാലും എൻറെ ഉയർന്ന ഉദ്യോഗസ്ഥൻ സമ്മതിക്കും. അതിനു കാരണം അവളോടുള്ള ഇഷ്ടമല്ല. എന്നോടുള്ള ഇഷ്ടമില്ലായ്മയാണ്. അന്ന് എനിക്ക് ശരിക്കും സങ്കടമായി .