Mazin sha

Inspirational

3  

Mazin sha

Inspirational

കാണ്മാനില്ല !

കാണ്മാനില്ല !

1 min
186



   

2060 ജൂൺ 5, ഇന്നാണ് മനുവിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ദിവസം. കാരണം മനു കാലങ്ങളായി അനേഷിക്കുകയും, പഠിക്കുകയും ചെയുന്ന കാര്യമാണ് "കാട് ". പണ്ട് എന്നോ ക്ലാസ്സിൽ ടീച്ചർ കാടിനെ കുറിച് പറഞ്ഞപ്പോഴാണ് മനുവും, തന്റെ സഹപാഠികളും "കാട് "എന്നാ മഹാ സംഭവത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.കേട്ടപാടെ മനുവിന്റെ മനസ്സിൽ കാട് എന്ന മൂന്നക്ഷരം ഇടം പിടിച്ചു. മുത്തശ്ശിയോട് ചോദിച്ചപ്പോ മുത്തശിയുടെ കാലത്തു തന്നെ വളരെ കുറവായിരുന്നത്രെ. മുത്തശ്ശി അവനോട് പറയാറുണ്ട് "ഒരുപാട് പടു വൃക്ഷങ്ങളും, പുഞ്ചിരിച്ചു നിൽക്കുന്ന പച്ച പുല്ലുകളും, വിടർന്നു സുന്ദരിയായ പൂക്കളും, തേൻ നുകരാൻ പറന്നു വരുന്ന പുമ്പാറ്റകളും, തുമ്പികളും , കാട്ടു മൃഗങ്ങളും കളിച്ചു ചിരിച്ചു നടക്കുന്ന ഒരു വലിയ വീടാണ് കാടെന്ന്.


ഒരിക്കലും ഉണങ്ങാത്തതും വെള്ളമാവിശ്യമില്ലാത്തതുമായ പ്ലാസ്റ്റിക് ചെടികളാണ് മനുവിന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളത്. കാടിനെ അവൻ ഒരുപാട് പ്രാവിശ്യം സ്മാർട്ട്‌ ഫോണിലൂടെ കണ്ടിട്ടുണ്ട് പക്ഷേ അവൻ നേരിൽ കണ്ടിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മനുവിന്ന് അവന്റെ ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. തന്റെ പിതാവിന്റെ കൂടെ. എവിടെയോ ഒരു ചെറിയ കാട് ഉണ്ടത്രെ അച്ഛൻക്ക് ആരോ പറഞ്ഞ് കൊടുത്തതാണ്.വളെരെയധികം സന്തോഷത്തിൽ മനു യാത്ര പുറപ്പെട്ടു. അവന്റെ മനസ്സിൽ ഒരുപാടു കാടിന്റെ വർണ ചിത്രങ്ങൾ മനസ്സിൽ ഉദിക്കുന്നു. അച്ഛൻ വണ്ടി നിറുത്തി അവർ പറഞ്ഞ സ്ഥലം ഇതാണ് പക്ഷേ അവിടെ മരകഷ്ണങ്ങളും ഒരു നിരന്ന പ്രദേശമായിരുന്നു. കുറച്ചു ഉളില്ലേക്ക് പോയപ്പോൾ വലിയ മെഷീൻ കൊണ്ട് മരം മുറിക്കുകയും കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയുന്നു കാടു വെട്ടി മനു അച്ഛനോട് ചോദിച്ചു "ഇതാണോ കാട് " അച്ഛൻ പറഞ്ഞു കൊടുത്തു " നിനക്ക് കാടു കാണാൻ സാധിക്കുകയില്ല കാട് എല്ലാം നമ്മെ വിട്ട് എങ്ങോട്ടോ പോയി " വളരെ നിരാശയോടെ കാട് നശിപ്പിക്കുന്നതും കണ്ട് മനു അവിടെന്ന് മടങ്ങി.


Rate this content
Log in

Similar malayalam story from Inspirational