Ajay Venugopal

Drama Fantasy

4.5  

Ajay Venugopal

Drama Fantasy

എന്റെ മകൻ

എന്റെ മകൻ

2 mins
274


2023, ജൂൺ,11,


മഴക്കാലം ഇങ്ങ് എത്തി, ആകെ മൊത്തം ഇരുൾ മൂടി കിടക്കുകയാണ് ആ ഇരുട്ടിൽ, മെഴുക് തിരിയുടെ വെട്ടത്തിൽ ഞാൻ ഗകനെ നോക്കി. അവന് 10 വയസ്സുണ്ട്, എന്നാൽ ഒരു 23 വയസ്സുള്ള ചെക്കന്റെ സ്വരമാണ് അവന്.


വൈകുന്നേരം, പഠിപ്പ് കഴിഞ്ഞ് ഇങ്ങ് എത്തിയാൽ അവന് കഴിക്കാൻ കുറഞ്ഞത് 100 ഇഡലി വേണം. അതിനൊപ്പം സാമ്പാറും, ചമ്മന്തിയും. അതിനാൽ തന്നെ, അവന് ഉരുണ്ട്, ചീർത്താണ് ഇരിക്കുന്നത്. ഇനി ഭക്ഷണം കഴിച്ചില്ലെങ്കിലും, അവൻ ഇങ്ങനെ തന്നെയാണ് ഇരിക്കുക . കാരണം എന്റെ ശരീര പ്രകൃതി ആണ് അവന് ലഭിച്ചിട്ടുള്ളത്. ഞാനും, എന്റെ തലമുറയിൽ പെട്ട എല്ലാരും ഇങ്ങനെ തന്നെ. ഞങ്ങളുടെ കുടുംബത്തിൽ മെലിഞ്ഞ രൂപത്തിൽ ആരും തന്നെയില്ല. ഈ എന്നെ തന്നെ കണ്ടില്ലേ, ഞാൻ ഇരുന്നിട്ട് തന്നെ പലപ്പോഴും കസേരയുടെ കാൽ ഒടിഞ്ഞു പോയിട്ടുണ്ട്. പുറമെ കാണുന്നവർ അത് കണ്ടു ചിരിക്കാറുമുണ്ട്. എന്നാൽ കേട്ടോളൂ, ഞങ്ങൾ ഇങ്ങനെയാണ്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


ഇവന്റെ അമ്മയായ എനിക്ക് വണ്ണം മാത്രം അല്ല കേട്ടോ, എനിക്ക് നല്ലോണം മുടിയുമുണ്ട്. നല്ല കരുതുള്ള നീണ്ട മുടി. വണ്ണത്തിനെക്കുറിച്ച് പറഞ്ഞു പരിഹസിക്കുന്നവർ എന്റെ മുടിയുടെ ഭംഗിയെ പറ്റി പറഞ്ഞു പുകഴ്ത്താറുമുണ്ട്. എന്റെ മകനും അതെ, നല്ല മുടിയുണ്ട്. 10 വയസ്സിൽ തന്നെ അവന്റെ മുടിക്ക് നല്ല നീളമാണ്. വെട്ടി കഴിഞ്ഞാൽ, മൂന്ന് ആഴ്ച്ചക്ക് ഉള്ളിൽ വീണ്ടും വളരും. എന്ത് വളമാണ് ഇതിന് ഇടുന്നതെന്ന് ചോദിച്ച് മുടി വെട്ടുകാരൻ എപ്പോഴും അവനെ കളിയാക്കാറുണ്ട്. എന്തിന് പറയണം, ഈ ചെറു പ്രായത്തിൽ അവന് താടിയും, മീശയും വരെ കട്ടിക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. സ്കൂളിലെ സാറുമാർ പോലും അവനെ എന്തൊക്കെയോ പ്രത്യേകത ഉള്ള കുട്ടിയായി ആണ് കാണുന്നത്. പഠിക്കാൻ ഒരു മണ്ടനാണ് അവന്. പക്ഷെ, അവന്റെ അത്രയും ബലവാനായ ഒരു പയ്യൻ ആ സ്കൂളിൽ കാണില്ല. ഒരിക്കൽ 18 വയസ്സുള്ള തന്റെ സീനിയർ ആയി പഠിച്ചിരുന്ന ഒരു പയ്യനെ എന്തോ നിസാര പ്രശ്നത്തിന്റെ പേരിൽ, ഗകൻ എടുത്ത് മലർത്തി അടിക്കുക ഉണ്ടായി. അതിന്റെ പേരിൽ, അവനെ സ്കൂൾ മാറ്റേണ്ടി വന്നു. ഇതിപ്പോൾ ഏഴാംമത്തെ സ്കൂളാണ്.


ഇനി നിറത്തെ പറ്റി പറയുകയാണെങ്കിൽ, ഞങ്ങളെല്ലാം കറുത്തിട്ടാണ്. കറുത്തിട്ടായത്കൊണ്ട് തന്നെ, എന്റെ കറുത്ത നെറ്റിയിൽ ഞാൻ ചുവന്ന വട്ട പൊട്ടു തൊടാറുണ്ട്. അതൊരു ചേലാണെന്ന് എന്റെ മരിച്ചുപോയ കെട്ടിയോൻ പറയുമായിരുന്നു.


അങ്ങനെ, ഇടിലിയിൽ ഒരു കലം സാമ്പാറും, ചമ്മന്തിയും കലക്കി കഴിക്കുന്ന അവനെ ഞാൻ നോക്കി ഇരിന്നു. ഓരോ ദിവസവും അവന് ആർത്തി കൂടുന്നതെ ഉള്ളൂ കുറയുന്നില്ല. അത് മുഴുവൻ കഴിച്ച കഴിഞ്ഞ് വായ കഴുകി, അവന് ഉമ്മറത്തേക് നടന്നു.


"അമ്മേ ഞാൻ കളിക്കാൻ പോകുന്നു "


നീ ഇരുട്ടാകും മുൻപ്പ് തിരികെ എത്തണം എന്ന് താക്കീത് നൽകി, കളിക്കാൻ പൊക്കോളാൻ അനുവാദം കൊടുത്തു . കുലുങ്ങി കുലുങ്ങി, ഉരുണ്ട് ഉരുണ്ട് പോകുന്ന ഗകനെ ഞാൻ നോക്കി നിന്നു. സമയം സന്ധ്യ ആകാറായപ്പോൾ, വിളക്ക് കത്തിക്കാൻ ഞാൻ തീരുമാനിച്ചു. വീട്ടിൽ ഒരു ടീവി ഉണ്ട് ഞങ്ങൾക്ക്. പുരാണ സീരിയലുകൾ മാത്രമേ അതിൽ ഞങ്ങൾ കാണാറുളൂ. അങ്ങനെ, ഞാൻ ടീവി ഓഫ് ആക്കി പൂജ മുറിയിൽ കയറി കതക് അടച്ചു.


ഞാനോ ,എന്റെ മോനോ, ഞങ്ങളുടെ തലമുറയിൽ പെട്ട് ആരുംതന്നെ ദൈവങ്ങളെ ആരാധിക്കാറില്ല. കാലങ്ങളായി ഞങ്ങൾ ആരാധിക്കുന്നത്, ഞങ്ങളുടെ കുടുംബത്തിന്റെ തായ് വേരായ ഒരേ ഒരാളെ ആണ്, അതാണ് "ഭീമൻ ".


പലപ്പോഴും, മേൽ പറഞ്ഞ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണുമ്പോൾ.. അവന് തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, "ഞാൻ എന്താണ് അമ്മേ ഇങ്ങനെ എന്ന്."..... നീ ഇങ്ങനെ ആയിലെങ്കിലേ അത്ഭുതമൊള്ളൂ എന്ന് മറുപടി നൽകി അവനെ ഞാൻ സമാധാനിപ്പിക്കും.


Rate this content
Log in

Similar malayalam story from Drama