21 ദിവസത്തെ മത്സരം
21 ദിവസത്തെ മത്സരം


പ്രിയ ഡയറി,
ഇന്ന് 3 ആം തിയതി. ഞാൻ പതിവ് പോലെ ജോലികളെല്ലാം ചെയ്യുന്ന സമയത്തു പെട്ടെന്ന് ഒരു മെയിൽ വന്നു. വേഗം ഞാൻ അത് തുറന്നപ്പോൾ നേഹയുടെ മെയിൽ, 21 ദിവസത്തെ അനുഭവത്തെ കുറിച്ച് എഴുതാനായിരുന്നു അതിൽ എഴുതിയിട്ടുള്ളത്. എപ്പോഴും സ്റ്റോറി മിറർ നോക്കാറുള്ള ഞാൻ മത്സരം എന്നത് തുറന്നു നോക്കാൻ മറന്നു പോയി. അതിൽ ഈ മത്സരത്തെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ഇന്നാണല്ലോ ഞാൻ ഇതു കാണുന്നത്, നമുക്ക് പങ്കെടുക്കാൻ കഴിയുമോ? - എന്ന് നോക്കിയപ്പോൾ കഴിയും. 21 കഥകൾ സമർപ്പിച്ചാൽ മതി, 15 ആം തിയതിക്കുള്ളിൽ എന്നെ ഉണ്ടായിരുന്നുള്ളു. അതിനാൽ ഞാൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.