STORYMIRROR

Nithinkumar J

Drama Romance Classics

4  

Nithinkumar J

Drama Romance Classics

വീണ്ടും

വീണ്ടും

1 min
1


ഇനിയും കിനാവ് തളിര്‍ക്കും.
ഇനിയും വാനം പൂവിടും.

ദൂരെയൊരു തണലും 
അരികെയൊരു കുളിരും 
ലില്ലി പടര്‍ത്തുന്ന ഗന്ധവും 
പരിമളമറിയാത്ത മനസ്സും
എനിക്കൊപ്പമിറങ്ങുന്നു.
 
തിങ്ങി പാര്‍ക്കുന്ന രാവില്‍ 
ഞാന്‍ പെയ്തിറങ്ങും
ഒഴുകിത്തീരും മുമ്പ്
ഇത്തിരിനേരം 
അരികു ചേര്‍ന്നു കിടക്കുവാനായി.

മരിക്കാത്ത തൂലിക 
തുണ്ടുകളുമായി 
വീണ്ടുമൊഴുകിത്തുടങ്ങുവാനായി 
ഞാനെന്റെ പരാതികള്‍ക്ക് 
വിരാമമിടുന്നു.

നിനവിന്റെ 
പുഞ്ചിരികള്‍ക്കിടയില്‍ 
കനവിന്റെ 
കടലാസ്സെരിഞ്ഞതറിഞ്ഞ 
ഒരുവന്റെ ആത്മാവിന്റെ
മരണമായിരുന്നു കാരണം.

പാതിമനസ്സിന്റെ തുമ്പില്‍ 
ഇന്നുമൊരു തൂവല്‍ 
കാത്തിരിക്കുന്നു.

ദൂരെയായി തണലും  
കനവിന്റെ മുഖമുള്ള നിനവും 
നിഴലുകളില്‍ ചിലതിന്നും 
താങ്ങായി ഒപ്പമുണ്ട്.

ഞാന്‍ വീണ്ടും തളിര്‍ക്കും
വേരറ്റമറിയാതെ 
കാറ്റും വിറകൊള്ളും.

പടരുന്ന ദിശകളറിയാതെ
വാനവും വാശിപ്പിടിക്കും
നിലാവു കാവല്‍ നില്‍ക്കും.

ഉറവവറ്റാത്ത ലോകം  
ചുറ്റും നട്ടുപിടിപ്പിക്കും.
വേര് തൊട്ടുപോകാത്ത 
ഒരിറ്റു മണ്ണും ഭൂമിക്കു വേണ്ട.

ആഴ്ന്നിറങ്ങാന്‍ മടിപൂണ്ടു 
മണ്ണിലലിഞ്ഞ 
ആത്മാവിന്‍ നവവിത്തുകള്‍ 
മണ്ണില്‍ തൊടട്ടെ.

പിഴുതുമാറ്റാന്‍ തക്കമൊരു 
ഇടമില്ലന്നു ഭൂമിയും 
അറിഞ്ഞുകൊള്‍ക!
----- 

നിഥിന്‍കുമാര്‍ ജെ


Rate this content
Log in

Similar malayalam poem from Drama