വെറുമൊരു പ്രണയമായി കരുതരുതേ...
വെറുമൊരു പ്രണയമായി കരുതരുതേ...
ഏതോ ചിത്രകൂടിന്റെ ഉള്ളറയില്‍
ചിതലുകള്‍ പറയും കഥകള്‍ കേട്ട്,
ഏകാന്തമാം ഭൂമിയില്‍
ഏറെ നേരമായി ദൂരെയൊരു
താരകം വിടരുമെന്ന
പ്രതീക്ഷയില്‍ ഞാന്‍
കാത്തിരുന്നു, കണ്ണിരോടെ...
ഞാന്‍ തഴുകിയുണര്‍ത്തിയ
പ്രണയപ്പക്ഷികള്‍
മൗനമായി പറന്നകന്നതൊരു
നോക്കിനാല്‍ കണ്ടെന്‍ മിഴികള്‍ മൂടി.
ഋതുക്കളിലെന്നോ
മറഞ്ഞുപോയതിലൊന്നില്‍ നീയും.
പ്രണയവുമായുള്ള
സുരഭില ജീവിതം തളിരിലപോല്‍
മേഘങ്ങള്‍ മായും
വേഗതയില്‍ പ്രണയവും മാഞ്ഞു.
ഞാന്‍ മറന്നു
തുടങ്ങിയ സുന്ദരി പെണ്ണവള്‍
ഭൂമിപുത്രിയവള്‍,
ഓളങ്ങള്‍ കൊണ്ടവള്‍
പ്രണയം നല്‍കി.
രാവിന്റെ നിശ്ശബ്ദതയില്‍
വേദനകള്‍ പാടിമറന്നു.
പ്രിയ നിളയവള്‍,
നിന്നിലേക്കു ചേരും മുന്‍പേ നീ,
മാഞ്ഞുപോയതോര്‍മയിലിന്നുമുണ്ട്.
പ്രണയമായിരുന്നു,
മോഹമായിരുന്നു നിന്നില്‍
ചേര്‍ന്നൊഴുകാന്‍,
നിന്നിലെ കുളിരാകാന്‍
നിന്നിലെ സംഗീതമാകാന്‍.
എന്നുമെന്റെ ഹൃത്തില്‍
മായാതെ മറയാതെ നീയുണ്ട്.
നിളയില്‍ ചേരാന്‍
കൊതിക്കുമൊരു
അരുവിയാം ഞാന്‍.
നിഥിൻകുമാർ ജെ

