STORYMIRROR

Arjun K P

Romance

3  

Arjun K P

Romance

ഒരു മയിൽപ്പീലിയായ്....

ഒരു മയിൽപ്പീലിയായ്....

1 min
280


പ്രണയത്തിൻ ഭാവങ്ങൾ

ഒരു മയിൽപ്പീലിയായ് 

എന്നെത്തലോടുമ്പോൾ 

അറിയുന്നു ഞാൻ നിന്റെ 

ഹൃദയാഭിലാഷങ്ങൾ....

അനുസ്യൂതമൊഴുകുന്ന 

അരുവിയായ് പടരുന്നു 

നിൻ മെയ്യിൽ പുണരുന്ന 

കൊലുസു പോലെ….

അലിയുന്നു ഞാൻ നിന്റെ 

ഹൃദയത്തിനാഴത്തിൽ 

പുതുമഴ പെയ്യുന്ന 

പുലർ കാലമായ്…. 

ഒരുമിച്ചു ചേരുവാൻ

കണ്ട കിനാവുകൾ 

ഒരായിരം നിറങ്ങളിൽ 

ഒരുപാടു പൂക്കളായ് 

പൂത്തുലഞ്ഞിന്നിതാ

ഹൃദയം നിറയുന്നുവതിലോല-

മനുരാഗ തീർത്ഥമായി 



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Romance