Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Subhash Neduvani

Drama Romance

3  

Subhash Neduvani

Drama Romance

നീ...

നീ...

1 min
1.0K


പിടയുന്ന മനസ്സുമായി അരികത്തു വന്നപ്പോൾ 

കരിമിഴി അറിയാതെ തുളുമ്പിപ്പോയി 

കവിതയും കഥകളും കടലോലമായൊരെൻ 

വിരഹമായി ഒഴുകുന്ന പുഴയിൽ 

എന്റെ ഹൃദയമേ നീയെന്റെ അരികിൽ 


പറഞ്ഞു ഞാൻ പാതിരാ മഴപോലെ 

പിടയുമെൻ മനസ്സിലെ പലദിനങ്ങൾ 

നീയറിയാതെ പോയൊരെൻ നൊമ്പരങ്ങൾ 

പാതി വിടർന്ന നിൻ മിഴികളിൽ നിറയുന്നു 

പാതി വച്ചോടിയ പഴം കഥകൾ 

പൊൻ നിലാരാവുകൾ തന്നൊരാ സ്വപ്നത്തിൽ

നിൻ ചിരിയായിരുന്നു , നിൻ നിറം , നിൻസ്വരമായിരുന്നു 

കാണുമ്പോൾ... കാണുമ്പോൾ കാണാത്ത ഭാവമായ് 

നീ അന്ന് അറിയിച്ചു നിൻ സ്നേഹം അതും -

ചെറു തിരമാല പോലെ 


എത്തിപ്പിടിക്കാൻ കഴിയാതെ ഞാൻ അന്ന്

ഒത്തിരി ദൂരം നടന്നു 

കാണാതെ അറിയാതെ നീ മറഞ്ഞപ്പോഴും 

കൺ കണ്ട സ്വപ്നങ്ങളിൽ നീയായിരുന്നു 

അതത്രയും നിന്നെ പുണർന്നിരുന്നു

ചന്തം വിരിക്കുന്ന നിൻ പുഞ്ചിരിയെന്നുമേ

എന്റെ ചിന്തകൾക്കാവേശമേകി 

തഞ്ചത്തിൽ ഇന്നുനീ കൊഞ്ചിയടുത്തപ്പോൾ 

പകരുവാൻ ഇത്തിരി മോഹം മാത്രം 


ഒരു വാക്ക് മാത്രം 

അത് ഇത്രമാത്രം 

കാലം വിളിച്ചാലും തിരിച്ചു പോകുമ്പോഴും 

നിൻ ചിരി , നിൻ മുഖം ...

നീ ... നീ മാത്രമാകുമെൻ ചിന്ത..


Rate this content
Log in

More malayalam poem from Subhash Neduvani

Similar malayalam poem from Drama