Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Subhash Neduvani

Inspirational

4.3  

Subhash Neduvani

Inspirational

ഒറ്റ കുട

ഒറ്റ കുട

1 min
239


എന്റെയും നിന്റേയും കുട 

എന്നും കരുതലിന്റെ കുട 

കൊടും കാറ്റിനെയും ചുടു വെയിലിനെയും 

കാക്കുന്ന കുട 

പല വർണ്ണങ്ങൾ കൊണ്ട് തീർത്ത കുട 


ഒറ്റ കുട ത്രിവർണ്ണ കുട 

പല നട്ടെല്ലുകൾ കൊണ്ടുള്ള വില്ലുകൾ -

മഹനീയവും മനോഹാരിതയും പിന്നെ

ദൃഢതയും കൂട്ടുന്നു


വിവേകമില്ലാത്തവർ ചിലർ ആ മഹിമയെ 

മാനഭംഗപ്പെടുത്തുന്നു 

അതിൽ ചിലർ നമ്മുടെ മക്കൾ 

കുലംകുത്തികൾ അവർ 


എല്ലാം ഒരു ചോര മക്കൾ 

സമത്വം എന്ന ചിന്ത മതി 

ഏത് പേമാരിയെയും എനിക്ക് തകർക്കാൻ 

പിന്നെയോ ഈ ഭ്രാന്ത് !!!


അവിവേകത്തിന്റെയും ഹിംസയുടെയും 

കൂർത്ത മുനകളെ കാലം വെട്ടിമാറ്റും 

അല്ലേൽ എന്റെ പൊൻമക്കൾ 

അത് ചെയ്ക തന്നെ ചെയ്യും 


പ്രഭയേ തുടരുക...

പടരട്ടെ എങ്ങും എപ്പോഴും 

നന്മയുടെ കൊടിയും മഹിമയും  

ഈ ഒറ്റ കുട കീഴിൽ ...


Rate this content
Log in

More malayalam poem from Subhash Neduvani

Similar malayalam poem from Inspirational