മൗനം
മൗനം


നീയെന്ന മൗനമാണ് ഞാനറിയേണ്ടിയിരുന്നത്
ഞാനൊരലർച്ചയായ്
ആരിലോ ചെന്നലിഞ്ഞു.
തൊണ്ടപൊട്ടി ചോരയൊലിച്ചു.
താളത്തിലെന്നിലും മൗനം
നിദ്ര പോലെ നീണ്ടുപോയി.
നിന്നിലുമെന്നിലുമൊന്നായ് മൗനം.
ഞാനൊന്നാശിച്ചു നീയെന്നിലേക്കണയുന്നതും കാത്ത്.
നീയുമാശിച്ചിരിക്കാം തിരിച്ചും.
ഒടുവിൽ ആശയും മൗനവും ഒന്നായ്.
വിട നൽക കാലമേ!
നിന്റെ വിചിത്ര-സങ്കൽപ-ജീവിത വ്യാഖ്യാനത്തെ പിന്നിലേക്കയക്കുക.
ഇനി ഞാനിത്തിരി മൗനിയായിരിക്കട്ടെ.