STORYMIRROR

നാഗവല്ലി ⚔️

Romance

3  

നാഗവല്ലി ⚔️

Romance

എന്റെ പ്രണയം

എന്റെ പ്രണയം

1 min
667

കാത്തിരിക്കുന്നു ഞാൻ ഈ നീല രാവിലും

അറിയാം വിഫലമെന്നാലും...

ഒരുനോക്ക് കാണുവാൻ മാറോടു ചേരുവാൻ

മോഹമുണ്ടെന്നുള്ളിൽ ഇന്നും...


ഇനിയും മരിക്കാത്ത പ്രണയവും

വറ്റി വരളാത്ത ഓർമ്മകളും കൂട്ട്...

പുറത്തു തിമിർക്കുന്ന മഴമുത്തുകൾ പോലും

നിന്നെ തിരയുകയാണോ...???


നിന്നെ തേടിയലയുന്ന മനസ്സറിയുന്നു

രാത്രിയും പകലും പോലെ

നീ എന്നിൽ നിന്നും എത്രയോ

ഏറെ ദൂരം അകലെയെന്ന്...


സൂര്യനെ പ്രണയിച്ചു വാടിവീണ

ഒരു സൂര്യകാന്തിപ്പൂവു പോലെ

നീറിയെരിയുന്ന എന്റെ ഹൃദയം

നീയെന്നെങ്കിലും അറിയുമോ...???


ഓരോ രാവും തനിച്ചുറങ്ങുമ്പോൾ

എന്റെ നിശ്വാസവും തുളുമ്പും മിഴിനീർ

മുത്തുകളും ഹൃദയത്തുടിപ്പുകളും പറയുന്നു

ഞാൻ നിന്നെ സ്നേഹിക്കുന്നു...


നിന്നിലെക്ക് ചേരുവാൻ നിന്റെ

വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ

നിന്റെ ഹൃദയത്തിന്റെ താളം കാതോർത്തു

നിന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങാൻ


ഇനിയും ഒരിക്കലും പറിച്ചു നടാൻ

ആവാത്തവണ്ണം നിന്റെ ഹൃദയത്തിൽ

നിറഞ്ഞുനിൽക്കാൻ നിന്റെത് മാത്രമാവാൻ

ഞാൻ നിന്നെ സ്നേഹിക്കുന്നു...


എത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നു

എന്നെനിക്ക് ഇന്നോളം അറിയുകില്ല...

നിനക്കും ഇന്നും അതറിയുവാൻ

കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം...


ഇന്നും എന്നും എന്റെ മനസ്സിലും

അക്ഷരങ്ങളിലും മാത്രം ഞാൻ

ഒളിച്ചുവച്ച എന്റെ പ്രണയം...

ഇനിയും തുറന്നുപറയാത്ത എന്റെ

നഷ്ടപ്രണയം...


Rate this content
Log in

Similar malayalam poem from Romance