ഭൂമിയിലെ ഒരു വഴിപ്പോക്കൻ
ഭൂമിയിലെ ഒരു വഴിപ്പോക്കൻ


ഭൂമിയിൽ എന്റെ വേരുകൾ ഉറച്ച ഒരു നാൾ,
ഞാൻ പല സ്വപ്നങ്ങൾ കണ്ടു!
ഈ മണ്ണിനെ ഞാൻ ഉറപ്പിക്കും
എന്ന് ഞാൻ അഹങ്കരിച്ചു!
ഞാൻ പടർന്ന് പന്തലിച്ചാൽ,
ഞാൻ എല്ലാവർക്കും തണലേകുമെന്നും,
പക്ഷിമൃഗാദികൾക്ക് ഞാൻ സർവ്വതുമാകുമെന്നും.
എന്നിട്ട്,
ഞാൻ പടർന്നു, പന്തലിച്ചു, കായിച്ചു,
ഞാൻ എല്ലാവർക്കും എല്ലാം ആയിത്തീർന്നു.
പക്ഷെ, ദിവസങ്ങൾ അടുത്തിരുന്നു,
ഫലങ്ങൾ പിന്നീട് ഞാൻ കായിച്ചില്ല!
പിന്നീട് ഒരു നാൾ വന്നു ഭൂമിയുടെ ശത്രുക്കൾ!
അളന്നു, മുറിച്ചെടുത്തു,
തണലായ, സർവ്വതുമായ എന്നെ.
പക്ഷെ,
പടർന്ന്, പന്തലിച്ച, കായിച്ചിരുന്ന ഞാൻ
പൊള്ളച്ചുവത്രേ!
ഹും...
എല്ലാ സ്വപ്നങ്ങളും കണ്ട് അഹങ്കരിച്ച
ഞാനും ഭൂമിയിൽ ഒരു വഴിപ്പോക്കനായി!