അന്ധൻ
അന്ധൻ
അന്ധൻ
അന്ധന്റെ ലോകത്ത് മനുഷ്യർ മുഴുവനും എടുത്തണിഞ്ഞത് ഒരേ വസ്ത്രമായിരുന്നു.
ദാരിദ്ര്യത്തിന്റെ കവിളിൽ തലോടുന്ന കാറ്റിന് മൃദുവായ കൈകളുണ്ടായിരുന്നു.
മുറ്റത്ത് ജലഭൂപടം വരക്കുന്ന മഴത്തുള്ളികൾക്ക് കല്ലുകളുടെ കനമുണ്ടായിരുന്നു.
സ്നേഹത്തിൻറെ പൂന്തോപ്പായ ഉമ്മയുടെ മെഴുകുതിരിക്ക് പ്രകാശം കുറവായിരുന്നു.
ഉണർവിലും ഉറക്കിലും ചിന്തകളുടെ അണമുറിയാത്ത ഉദ്യാനത്തിൽ ചിറകില്ലാതെ പറക്കുന്ന പൂമ്പാറ്റയാണവൻ.
മരണത്തിൻറെ ഇരുണ്ട കുടിലിലേക്ക് കാലനു മുന്നേ ഓടിയെത്തിയവനാണവൻ.
