STORYMIRROR

AL QALAM (SUHBA)

Abstract Classics Others

4  

AL QALAM (SUHBA)

Abstract Classics Others

മഴത്തുള്ളി

മഴത്തുള്ളി

1 min
4

ഹൃദയത്തിനുള്ളിലെ അരുവി

സൂര്യന്റെ കോപത്താൽ

വറ്റിവരണ്ടു .

തിളക്കുന്ന കടലിൽ മുങ്ങിയ

ജനങ്ങൾ പൊറുതി മുട്ടി .

ഒരു തുള്ളിവെള്ളം

തപ്പി നടക്കും ബാലൻ

ചുട്ടുപൊള്ളും മണ്ണിൽ

മുട്ടു കുത്തി ,

അടച്ച കണ്ണുകളിലൂടെ

കണ്ണീർ നാദനിലേക്കൊഴുക്കി .

ആ കണ്ണുനീർ

മഴയായി വർഷിച്ചു .  



Rate this content
Log in

Similar malayalam poem from Abstract