Swathy Krishna

Drama Romance

4  

Swathy Krishna

Drama Romance

ടീച്ചറമ്മ

ടീച്ചറമ്മ

4 mins
372



അവൻ മകളുടെ കയ്യും പിടിച്ചു നടന്നു..... കലാലയത്തിൽ പിള്ളേരുടെ ബഹളം കഠിനമായിരുന്നു..... 

രണ്ടാം തരം ബ്ലോക്ക്‌ ലക്ഷ്യമാക്കി അവർ നടന്നു നീങ്ങി..... 


" നിന്റെ ടീച്ചർ എങ്ങനെ ഉണ്ട്?? " അവൻ ചോദിച്ചു 

"ടീച്ചർ അല്ല... ടീച്ചർ അമ്മ " അവൾ ചിരിച്ചു.... 


ആ ചിരിയിൽ നിന്നും അവൾ തന്റെ ടീച്ചറമ്മയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അവന് മനസ്സിലായി..... 


വിദേശത്ത് നിന്നും നാട്ടിൽ എത്തിയപ്പോൾ തീരുമാനിച്ചത് ആണ് മോളുടെ ടീച്ചറെ ഒന്ന് കണ്ടേക്കാം എന്ന്.... 


"ഉപ്പാ..... ദേ " അവൾ ചൂണ്ടി കാണിച്ചു 

അവിടെ ക്ലാസ്സിൽ മേശചാരി നീല സാരിയുടുത്തു വിടർന്നു മുഖവും ആകർഷിപ്പിക്കുന്ന ചിരിയുമായി അവൾ...... 


ഓർമ്മകൾ കണ്ണിൽ ഇരമ്പി വന്നപ്പോൾ അവനിൽ തറച്ചു നിന്ന ആ നിമിഷം....... 

അവളെ അവസാനമായി കണ്ട ആ വൈകുന്നേരം....... 

അതെ.... ആ മുഖം അവന് ഏറെ പ്രിയപ്പെട്ട ഒരാളുടെത് ആയിരുന്നു...... 

"നിത്യ " അവൻ മൊഴിഞ്ഞു 


"ഇല്ല.... എനിക്ക് എന്റെ അച്ഛനെവിട്ടു നിന്റെ കൂടെ വരാൻ കഴിയില്ല.... ഞാൻ..... ഞാൻ കാത്തിരിക്കാൻ തയ്യാർ ആണ് " നിത്യ പറഞ്ഞപ്പോൾ അവന്റെ മുഖം ചുവന്നു 


"നിത്യ..... നിന്റെ അച്ഛൻ സമ്മതിച്ചു നമ്മുടെ വിവാഹം നടക്കത്തില്ല..... എന്റെ ഉമ്മ നിന്നെ സ്വീകരിക്കും..... എനിക്ക് ഉറപ്പുണ്ട്.... " അജ്മൽ പറഞ്ഞു 


" ഇല്ലെങ്കിലോ???? എനിക്ക് നിന്റെ വീട്ടിൽ സന്തോഷമല്ല കാത്തിരുന്നത് എങ്കിലോ??? എനിക്ക് കൂട്ടിന് എന്റെ അച്ഛൻ പോലും ഉണ്ടാവില്ല..... എനിക്ക് ആകെയുള്ളത് എന്റെ അച്ഛൻ ആണ്..... " നിത്യയുടെ കൺതടം നനഞ്ഞു തുടങ്ങിയിരുന്നു..... 


" നീ പറഞ്ഞു വരുന്നത് എന്താണ്??? പിരിയാം എന്നാണോ?? " അജ്മൽ അവളെ നോക്കി 


"ഹോ... തേപ്പ്..... നീയും അടിപൊളി പെണ്ണ് തന്നാ.... ആ ഗൾഫ് കാരനെ കണ്ട് കണ്ണു മഞ്ഞളിച്ചോ??? " അജ്മലിന്റെ വാക്കുകൾ അവളെ മുറിവേൽപ്പിച്ചു 


" ഞാൻ സ്നേഹിച്ചത് നിന്നെയാണ് അജ്മൽ.... നമ്മൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ കുറെ വ്യത്യാസമുണ്ട്... നീ പിന്നാലെ നടന്ന കാലത്ത് ഞാൻ പലവട്ടം പറഞ്ഞതാ എന്റെ അച്ഛൻ ഇല്ലാതെ എനിക്ക് ഒരു ജീവിതം നിന്റെ കൂടെ ഉണ്ടാവില്ല എന്ന്... നീ അതൊക്കെ മറന്നോ??? "നിത്യ വിറക്കുന്ന ശബ്ദത്തോടെ ചോദിച്ചു... എന്നാൽ അവളുടെ വാക്കുകളിലെ ഇടറിച്ച അവൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചോ?? 


"മറന്നത് നീ ആണ്.... നമ്മുടെ സ്നേഹം.... അഞ്ചു കൊല്ലത്തെ പ്രണയം.... നിനക്ക് അങ്ങനെ വലിച്ചെറിഞ്ഞു പോകാൻ പറ്റോ??? "അജ്മൽ ചോദിച്ചു...


" എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.... നിനക്ക് പറയാൻ അഞ്ചു കൊല്ലത്തെ കണക്ക് അല്ലെ ഉള്ളു.... എന്റെ അച്ഛന് പറയാൻ ഇരുപത്തിയൊന്നു കൊല്ലത്തെ സ്നേഹമാണ് ഉള്ളത്.... " നിത്യ അവനെ നോക്കി 


" കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയാൽ അച്ഛൻ താനെ പൊരുത്തപ്പെട്ടോളും.... ഇതൊക്കെ നേരത്തെ അറിയാവുന്നത് അല്ലെ... പിന്നെ എന്തിനാ നീ എന്നെ സ്നേഹിച്ചേ??? " അജ്മലിന്റെ ശബ്ദം കടുത്തു... ആ വാക്കുകളിൽ നിരാശ നിറഞ്ഞു.


"സ്നേഹിച്ചു പോയി അജ്മൽ... സംഭവിച്ചു പോയി.... നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയി " ഇതിനോടകം അവളുടെ കണ്ണുകൾ കവിഞ്ഞു തുടങ്ങിയിരുന്നു.... 


" ഓ.... തുടങ്ങി.... ഒരിക്കലും നമ്മൾ ഒന്നിക്കാൻ പോണില്ല... നിനക്ക് രണ്ട് വഴികൾ ഉണ്ട്.... ഒന്ന് ഞാൻ... മറ്റേത് അച്ഛൻ " അജ്മൽ അവളെ നോക്കി. മുഖത്തു കണ്ട കോപത്തിനുമപ്പുറം ഒരു നേരിയ പ്രതീക്ഷയും അവനിലുണ്ട്... 


അവൾ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു പോയി..... 

അല്ലെങ്കിലും പെണ്ണ് എന്നും അവസാനം ഒരു ചോദ്യചിഹ്നമായി നിന്നിട്ട് അല്ലെ ഉള്ളു.... 


"അജ്മൽ..... നീ നിന്റെ പ്രായമായ ഉമ്മയെ ഉപേക്ഷിച്ചു വരൂ.... ഞാൻ എന്റെ അച്ഛനെ വിട്ടു വരാം.... " അവൾ ഒരുപാട് ആലോചിച്ചു ആണ് അത് പറഞ്ഞത് 

"എന്ത്???? നീ ഇപ്പോൾ എന്താ പറഞ്ഞെ?? ഞാൻ.... എന്റെ ഉമ്മയെ വിട്ടു വരാനോ?? ഞാൻ നിന്റെ കൂടെ വന്നാൽ വയ്യാത്ത എന്റെ ഉമ്മയെ ആര് നോക്കും??? നിന്റെ മനസ്സ് ഇത്ര ദുഷ്ടമായിരുന്നു ല്ലേ.... നിന്നെ ആണല്ലോ ഞാൻ സ്നേഹിച്ചത്.... ഞാൻ സ്നേഹിച്ച പെണ്ണ് എന്റെ ഉമ്മയെ എന്നേക്കാൾ സ്നേഹിക്കും എന്ന് കരുതി.... എനിക്ക് തെറ്റി..... " അജ്മൽ അതും പറഞ്ഞു ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു 


അവളിൽ പുച്ഛം കലർന്ന ഒരു പുഞ്ചിരി വിടർന്നു...... 


" ഉമ്മയെ വിട്ടു വരാൻ വയ്യ ല്ലേ നിനക്ക്.... നീ ഇല്ലെങ്കിൽ നിന്റെ അനിയൻ നോക്കിക്കോളും ഉമ്മയെ.... പക്ഷേ.... എന്റെ അച്ഛന് ഞാൻ മാത്രമേയുള്ളൂ...... അതുകൊണ്ട് ആണ് വീടിനു അടുത്തുള്ള ആ ഗൾഫുകാരന്റെ ആലോചന വന്നപ്പോൾ അച്ഛൻ അതിനു സമ്മതം മൂളിയത്..... എന്നെ എന്നും കാണാൻ..... എന്റെ അച്ഛന് മരണം വരെ ഞാൻ വേണം അജ്മൽ.... എനിക്ക് അച്ഛനെയും..... എനിക്ക് എന്റെ അച്ഛൻ തന്നെയാണ് വലുത്.... " അതും പറഞ്ഞു അവൾ അവിടെ നിന്നും നടന്നു പോയി..... 


പിന്നെ ഒന്നും മിണ്ടാൻ അവന് കഴിഞ്ഞില്ല..... 

തലകുനിച്ചു നിന്ന അവനിൽ കണ്ണുനീർ പടർന്നിരുന്നു....... 

അവൾ ഒരു പൊട്ടികരച്ചിലിലേക്കും...... 


വർഷങ്ങൾക്കിപ്പുറം...... ഇന്ന് അവന്റെ മകൾ പഠിക്കുന്ന വിദ്യാലയത്തിൽ അവൾ അദ്ധ്യാപികയാണ്...... 


അന്ന് കണ്ടതിൽ പിന്നെ ഇപ്പോൾ ആയിരുന്നു അവർ കണ്ടത്..... 

രണ്ടുപേരും പരസ്പരം അല്പനേരം നോക്കി നിന്നു..... 

" ഇത്... എന്റെ മകളാണ്.... നസ്രിൻ " അവൻ അവളോട്‌ പറഞ്ഞു 


അവൾ വളരെ വാത്സല്യത്തോടെ അവളെ കോരിഎടുത്തു ചുംബിച്ചു..... 


" നിന്റെ ഹസ്ബൻഡ് നാട്ടിൽ ഉണ്ടോ??? " അജ്മൽ ചോദിച്ചു 

"ഏതു ഹസ്ബൻഡ്?? " നിത്യ കണ്ണുകൾ ഉയർത്തി അവനെ നോക്കി. അവന് സംശയമായി.


"ഞാൻ ഇന്നും വിവാഹം കഴിച്ചിട്ടില്ല അജ്മൽ.... ഓർമ്മകൾ കൂരമ്പു പോലെ മനസ്സിൽ തറച്ചു കിടക്കുവാ..... അവിടെ നിന്നും രണ്ട് കൊല്ലം കഴിഞ്ഞു അച്ഛൻ മരിച്ചു.... " അവൾ പറഞ്ഞപ്പോൾ കണ്ണുകൾ ഊറി വന്നു..... 


" നിത്യ... ഞാൻ കരുതി.... "അജ്മലിന്റെ ശബ്ദത്തിന് വല്ലാത്ത ഒരു കനം തോന്നി... അതോ മനസ്സിനൊ?? 


" നീ എന്നോട് ഉള്ള വാശിയിൽ എടുത്തു പിടിച്ചു കല്യാണം കഴിച്ചത് ഞാൻ അറിഞ്ഞിരുന്നു..... പക്ഷേ..... നിനക്ക് പകരം മറ്റൊരാളെയും ഞാൻ കണ്ടില്ല...... " നിത്യയുടെ വാക്കുകൾ അവനെ വല്ലാതെ നിരാശനാക്കി..... 


ഒരിക്കലും അവളെ മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല......  

" നീ ഇപ്പോഴും തനിച്...... "


"തനിച്ചല്ല അജ്മൽ..... അച്ഛൻ കൂടെ ഉണ്ട്.... പിന്നെ..... ദേ എന്റെ കുട്ടികളും..... ഇപ്പോൾ നിന്റെ മോളും...... " അവൾ നസ്രിന്റെ കവിളിൽ തൊട്ട് പറഞ്ഞു 


കൂടുതൽ ഒന്നും പറയാൻ കഴിയാതെ അവൻ തിരിച്ചു നടന്നു..... 

"അജ്മൽ..... " പെട്ടന്ന് അവൾ വിളിച്ചു 

അവൻ തിരിഞ്ഞു നോക്കി.... 


"നാളെ ഇവളും വലുതാവും.... ഇവൾക്കും കാണും സ്വപ്നങ്ങളും ആഗ്രഹങ്ങളും..... അങ്ങനെ നിന്നെ മറന്നു അവൾ ഇറങ്ങിപോവുന്ന നിമിഷത്തെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ??? " നിത്യ ചോദിച്ചു...... 

അവന്റെ കണ്ണുകൾ നിറഞ്ഞു.... അങ്ങനെ ഒന്ന് അവന് ചിന്തിക്കാൻ കൂടി വയ്യ.... മനസ്സിൽ മകളെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഇതിനോടകം നെയ്തു കൂട്ടി കഴിഞ്ഞിരുന്നു..... 

അതിൽ പ്രധാനം അവളുടെ വിവാഹം തന്നെ.... മകളുടെ വിവാഹം ഒരച്ഛന്റെ സ്വപ്നമാണ്...!! 


ഇന്ന് ആണ് അവൻ ഒരു അച്ഛന്റെ കരുതലിനെയും സ്വപ്‌നങ്ങളെയും കുറിച്ച് ചിന്തിച്ചത്.... 

അവൾ ഒരുപാട് വർഷം മുന്നേ അത് മനസ്സിലാക്കിയിരുന്നു.... ഒരു അച്ഛനെ മകൾ ഇത്രത്തോളം മനസ്സിലാക്കുന്നു എങ്കിൽ അത് ആ അച്ഛന്റെ വിജയം തന്നെയാണ്....  

ആ അച്ഛനെ കുറിച്ച് ഓർത്തു അവൻ അഭിമാനിച്ചു.... 


എന്നിട്ടും അദ്ദേഹത്തിന്റെ ഒരു സ്വപ്നം നടക്കാതെ പോയത് അവൻ കാരണം തന്നെ ആയിരുന്നു..... 

അവളുടെ നായകൻ ആവാൻ കൊതിച്ചവൻ ഇന്ന് അവളുടെ ജീവിതത്തിലെ വില്ലൻ ആയി മാറിയോ??? 


മകളെ അവളിൽ ഏല്പിച്ചു തിരികെ മടങ്ങുമ്പോൾ അവനിൽ ഒരു ആശ്വാസം ഉണ്ടയിരുന്നു.... 

തന്റെ മകൾക്ക് അവൾ ടീച്ചർ മാത്രമല്ല... മറിച്ചു അമ്മ കൂടി ആയിരിക്കും..... 


അവൾ ജനിച്ചതോടെ അവളുടെ അമ്മ മരിച്ചെന്നു ഞാൻ വിശ്വസിച്ചു.... ഇല്ല.... അവൾക്ക് അമ്മയുണ്ട്...... 


അവൾ അവളുടെ ടീച്ചറമ്മയെ പോലെ നല്ലോരു മകൾ ആയിരിക്കും...... 


അന്നേരം ആ വരാന്തയിലൂടെ അവൻ നടന്നകലുന്നതും നോക്കി അവന്റെ മകളുടെ വിരൽ തുമ്പിൽ പിടിച്ചവൾ നിന്നു...!!!


Rate this content
Log in

Similar malayalam story from Drama