Swathy Krishna

Inspirational Others

3  

Swathy Krishna

Inspirational Others

ഈ കൊല്ലം മ്മള് പൊളിക്കും

ഈ കൊല്ലം മ്മള് പൊളിക്കും

1 min
159


" എടാ... 2022 കഴിഞ്ഞ് 2023 ആയി പോലും " രാത്രി കരിങ്കൽ കെട്ടിലെ പാറപ്പുറത്ത് നക്ഷത്രം എണ്ണി കിടക്കുന്നതിനിടെ അപ്പു കൂട്ടുകാരനോട്‌ പറഞ്ഞു...

" ഹ്മ്മ്.. " വിനു ഒന്നു മൂളി...


" എടാ... 2020... 22... ഇപ്പോൾ 23... ഇതിനിടയിൽ 2021 എവിടെ പോയി?? ആ കൊല്ലം ന്താ ണ്ടായേ??" അപ്പു തിരിഞ്ഞ് വിനുവിനെ നോക്കി...


വിനു പതിയെ കണ്ണുകൾ കൂമ്പി... 2021.... ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വന്നു...

" ശരിയാണ് 2021... കഴിഞ്ഞത് അറിഞ്ഞേ ഇല്ലാ... ഓൺലൈൻ ക്ലാസ്സ്‌... ഓൺലൈൻ ടെസ്റ്റ്‌... ഓൺലൈൻ മീറ്റപ്പ്... ജീവിതം തന്നെ വിരൽ ഓൺലൈൻ ആയി... " വിനു പറഞ്ഞു...

" വീട്ടിൽ എല്ലാർക്കും കൊറോണ വന്നു... എനിക്കും... തിയേറ്റർ ഇല്ലാ... ഹോട്ടലുകൾ ഇല്ലാ... ബസ് നിരത്തിൽ ഓടിയില്ല... എന്തൊരു കാലം ആയിരുന്നു ല്ലെ... " അപ്പു ചോദിച്ചു


" ഹ്മ്മ്... നമുക്ക് ഒക്കെ തിന്നാനെങ്കിലും കിട്ടി... എത്ര വീട് പട്ടിണിയായിക്കാണും... " വിനു ചോദിച്ചു...

ശരിയാണ്... പ്ലാവിലകൊണ്ട് വരെ തോരൻ വച്ചു... തണ്ണിമത്തൻ വാങ്ങിയപ്പോൾ തൊലി പോലും കളഞ്ഞില്ല... ചക്കക്കുരുകൊണ്ട് ജ്യൂസ് അടിക്കാൻ തുടങ്ങി... പിന്നെ കൊറേ ഹോം ബേക്കർസ് ഉണ്ടായി...


" ജീവിക്കാൻ അറിയുന്നോര് എങ്ങനെ ആയാലും ജീവിക്കും... തീയറ്റർ ഇല്ലാഞ്ഞിട്ടും എത്ര പടങ്ങൾ ഇറങ്ങി... നമ്മൾ ജീവിക്കുമടാ... " അപ്പു എഴുന്നേറ്റിരുന്നു...


" എന്തെ?? " അവന്റെ ആവേശം കണ്ടു വിനുവും എഴുന്നേറ്റു...

" ഈ കൊല്ലം... അതൊരു ഒന്നൊന്നര കൊല്ലം ആവും... എനിക്കു നല്ല പ്രതീക്ഷണ്ട്... " അപ്പു പറഞ്ഞപ്പോൾ വിനു പുഞ്ചിരിച്ചു....

അപ്പോഴേക്കും ക്ലോക്കിൽ ടിക് ടിക് ശബ്ദം ഉയർന്നു....


" ഹാപ്പി ന്യൂയർ അളിയാ... " വിനു ആഹ്ലാദത്തോടെ അവനെ നോക്കി...

" ഹാപ്പി ന്യുയർ... ഈ കൊല്ലം മ്മള് പൊളിക്കും... " അപ്പു പറഞ്ഞു...

" പിന്നല്ല...!! "


അവർ ആകാശത്തേക്ക് നോക്കി... മുകളിൽ കണ്ണ് ചിമ്മി ചിരിക്കുന്ന താരങ്ങളും അവർക്ക് ആശംസകളെകിയ പോലെ...

പുതിയ വർഷം... പുതിയ തുടക്കം...

ഹാപ്പി ന്യുയർ...!!! 


Rate this content
Log in

Similar malayalam story from Inspirational