Syam Nair

Drama Tragedy

4.0  

Syam Nair

Drama Tragedy

സ്പന്ദനം

സ്പന്ദനം

6 mins
399


പകൽ. ഷൂ ഷോപ്പ്. ലതിക (45 വയസ്സ് പ്രായം, കോട്ടൻ സാരിയാണ് വേഷം ) സമയം കളയാനായി എന്ന പോലെ പല സാധനങ്ങളും എടുത്ത് നോക്കുന്നു. ഒരു നല്ല ഷൂ കാണുന്നു, തിരിച്ചും മറിച്ചും നോക്കുന്നു, പക്ഷെ വില കാണുമ്പോൾ സങ്കടത്തോടെ തിരിച്ചു വെക്കുന്നു. ലതികയുടെ ഫോൺ റിങ് ചെയ്യുന്നു. മുഖത്ത് സന്തോഷവും, എന്തിനോ ഉള്ള ഒരു പ്രതീക്ഷയും.


ലതിക- "ഹായ് സ്മിത! എന്തായി?  I was waiting for your call."

സ്മിത - "ബോസ്സ്, തിരക്കിലായിരുന്നു, എന്നാലും ഞാൻ സംസാരിച്ചു .പുള്ളിക്കാരൻ പറയുന്നത് ഒരു പ്രശ്നം നിന്റെ careerലെ ഏഴെട്ടു വർഷത്തെ ഗാപ്, പിന്നെ your age ...അത്ര പോസിറ്റീവ് ആയിട്ട് അല്ല പറഞ്ഞത്"

ലതിക- (ചെറിയ മൗനത്തോടെ) "I know, I shouldn't have quit the job, anyway thanks, Smitha, for your help."

സ്മിത- "Don't worry, ലതിക. നമുക്ക് വേറെ ട്രൈ ചെയ്യാം. ഞാൻ വൈകുന്നേരം വിളിക്കാം. ബൈ!"

ലതിക - "ബൈ."


----------------------------------------


രാവിലെ ലതികയുടെ ഫ്ലാറ്റ് , ഡൈനിങ്ങ്  ടേബിളിൽ മൊബൈൽ ക്ലിക്ക് ചെയ്തു കൊണ്ട് ബ്രേക്ക്ഫാസ്റ്റ്  കഴിക്കുന്ന വർണ്ണ (ഏകദേശം 17 വയസ്സ്).

(എങ്ങോട്ടോ പോകാൻ തയാറാകുന്ന ലതിക, ദേഷ്യത്തോടെ) ലതിക- "നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞിരിക്കുന്നു എഴുന്നേറ്റാൽ ഉടനെ ഈ ബെഡ് ശരിയാക്കി വെയ്ക്കണമെന്ന്. അതിന് എവിടയാ നേരം? Wake up to the social media world! ഈ പുതിയ മൊബൈലിനു എത്രയായി എന്നറിയോ? അതെങ്ങനയാ നോർമൽ ഫോൺ പോരല്ലോ"

വർണ്ണ -(അമ്മ പറയുന്നത് ഒട്ടും ശ്രദ്ധിക്കാതെ mobile ചെക്ക് ചെയ്യുന്നു...)


ലതിക ഉച്ചത്തേക്ക് ഉള്ള ഭക്ഷണം പത്രത്തിലാക്കി ടേബിളിൽ വെയ്ക്കുന്നു.

ലതിക- "രാവിലെ മുതൽ ഇതിൽ കുത്തികൊണ്ട് ഇരുന്നോ , Did you brush? "

വർണ്ണ - (മൊബൈലിൽ നോക്കിക്കൊണ്ട് മുഷിപ്പോടെ വായിക്കോട്ടയിട്ട്) "Where are you going...Mom, so early?"

ലതിക- (മുഖത്ത് എന്തോ മറയ്ക്കുന്ന ഭാവത്തിൽ...)"So early?? It's 10 Clock (ക്ലോക്കിൽ നോക്കുന്നു). Didn't I tell you,ഞാൻ പറഞ്ഞിരുന്നില്ലേ...? ഒരു job interview ന്റെ കാര്യം, for that."

വർണ്ണ - (മുഖത്തേക്ക് സൂക്ഷിച്ച് നോക്കി സംശയഭാവത്തിൽ )"Interview? അതും ഈ sunday..."

ലതിക-(മുഖത്ത് എന്തോ മറയ്ക്കുന്ന ഭാവത്തിൽ...)"അ. അ. അതോ! കമ്പനിയുടെ സി.ഇ.ഒ  landed from Mumbai today, He is going back tomorrow. അതുകാണ്ടാ..."

വർണ്ണ -(സംശയഭാവത്തിൽ )" Last few months, Interview, Sunday, Boss,എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...I am not getting at all."

ലതിക-(ദേഷ്യത്തോടെ...)"Are you doubting me? You dont have any right to ask, ഞാൻ എവിടെ പോകുന്നു, ആരെ കാണുന്നു, എന്തൊക്കെ ചെയ്യുന്നു. എന്നൊക്കെ..."

വർണ്ണ - "ഒ.. എനിക്ക് ഒന്നും ചോദിച്ചു കൂടാ but if i am late one day, അപ്പോ തുടങ്ങും എവിടെ പോയിരുന്നു? അരുടെ കൂടെ പോയി? ഒരു നൂറ് questions. If I don't have the right to ask, why are you asking?"


ലതിക-(ദേഷ്യത്തോടെ...സ്കൂട്ടറിന്റെ താക്കോൽ എടുത്തിട്ട് വർണ്ണയുടെ അടുത്ത് വന്ന് മുഖത്ത് നോക്കി) "BECAUSE I AM YOUR MOTHER." (ലതിക വർണ്ണയെ കുറച്ച് നേരം നോക്കിയിട്ട് വാതിൽ വലിച്ച് അടച്ചിട്ട് പോകുന്നു.)

വർണ്ണ -(ഓടി ജനാലയുടെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കുന്നു. എന്നിട്ട് മൊബൈലിൽ ആരയോ വിളിക്കുന്നു ) "ഹായ് ലീന!!"

ലീന- "ഹായ്!"

വർണ്ണ- "I want to ask you something."

ലീന- "Tell me."

വർണ്ണ - "You remember once you told me you met my mother in your colony."

ലീന - "Yeah so?"

വർണ്ണ - "ഒരു തവണയേ കണ്ടിട്ടുള്ളോ?"

ലീന - "I think 2,3 times, B 324 വീടിന്റെ മുന്നിൽ വച്ച്അവിടെ താമസിക്കുന്നത് ഒരു കുവൈറ്റ് കാരനാ. One Mr. Vivan Scaria, Bachelor ആണെന്ന് തോന്നുന്നു. salt and pepper ഒക്കെ വച്ച് ആള് hot look... What happened? Why you are asking these? motherന് വല്ലോം affair.....ളും ളും ളും" (പൊട്ടിച്ചിരി )

വർണ്ണ - "Nothing...Nothing (എന്തോ ചിന്തിച്ചുകൊണ്ട്) I will call you later." ഫോൺ കട്ട് ചെയ്ത് വീടിന്റെ വെളിയിലേക്ക് പോകുന്നു.


---------------------------------------------------------------------------


പകൽ ഓട്ടോറിക്ഷയിൽ വളരെ ആകാംക്ഷയോടെ ഇരിക്കുന്ന വർണ്ണ, വെളിയിലേക്ക് ആരയോ നോക്കുന്നു. ഓട്ടോറിക്ഷ B 324 വീടിന്റെ കുറച്ച് മാറി നിർത്തുന്നു. വർണ്ണ ഓട്ടോറിക്ഷയിൽ നിന്ന് നോക്കുന്നു. ലതിക തന്റെ സ്കൂട്ടർ വീടിന്റെ അരികിൽ പാർക്ക് ചെയ്തിട്ട് വീട്ടിലേക്കു കടക്കുന്നു. കോളിങ്ങ് ബെല്ല് അടിക്കുന്നു. വിവാൻ വാതിൽ തുറക്കുന്നു. രണ്ടു പേരും ചിരിക്കുന്നു, അകത്തേക്ക് പോകുന്നു, വാതിൽ അടക്കുന്നു. ഇത് കാണുന്ന വർണ്ണ ഓട്ടോറിക്ഷകാരനോട് തിരിച്ച് പോകാൻ പറയുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് കരയുന്ന വർണ്ണ.


---------------------------------------------------------------------------


പകൽ. ലതികയുടെ ഫ്ലാറ്റ് വീട്ടിലേക്ക് ദേഷ്യത്തിൽ കയറി വരുന്ന വർണ്ണ. മൊബൈൽ ദേഷ്യത്തിൽ ടേബിളിൽ വച്ചിട്ട് അവിടെ ഇരിക്കുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നു. കുപ്പി താഴെ വെയ്ക്കുബോൾ ടേബിളിൽ കിടക്കുന്ന മാഗസിനൻറ കവർ ശ്രദ്ധിക്കുന്നു. ( മാഗസിന്റ കവറിൽ എഴുതിയിരിക്കുന്നു: കേരളത്തിൽ അവിഹിതബന്ധങ്ങൾ കൂടുന്നു. ) ഇത് കണ്ട് അസ്വസ്ഥപെടുന്ന വർണ്ണ, സോഫയിൽ കിടക്കുന്നു. അൽപ്പ നേരത്തിനു ശേഷം ലതിക വാതിൽ കീ ഉപയോഗിച്ച് പതുക്കെ തുറന്ന് അകത്ത് വരുന്നു. വർണ്ണ അത് ശ്രദ്ധിക്കുന്നു. 


ലതിക- (ബാഗ് ടേബിളിൽ വെച്ച് വെള്ളം കുടിച്ചു കൊണ്ട് ) "ഹ! നീ എങ്ങും പോയില്ലേ?"

വർണ്ണ - (ഒന്നും പറയാതെ ദേഷ്യത്തോടെ കിടക്കുന്നു )

ലതിക- ( രാവിലെ ഉണ്ടാക്കി വച്ച ഭക്ഷണം തുറന്ന് നോക്കി കൊണ്ട് )"അപ്പോ നി ഒന്നും കഴിച്ചും ഇല്ലെ ?" 

വർണ്ണ - (ദേഷ്യത്തോടെ)"What happens to your mobile...? (പുച്ചതോടെ) ആൽവേസ് പരിധിക്ക് പുറത്ത്. How was your "interview"?? (പുച്ഛത്തോടെ)"

ലതിക- "What happened to your tone?നീ എന്താ ഇങ്ങനെ ചോദിക്കുന്നത്?"

വർണ്ണ - (ദേഷ്യത്തോടെ റൂമിലേക്ക് പോകുന്നു. വാതിൽ ശക്തിക്ക് വലിച്ച് അടയ്ക്കുന്നു)

ലതിക- വർണ്ണ, വർണ്ണ, ഓപ്പൺ ദി ഡോർ. നിനക്ക് ഇതെന്ത് പറ്റി? എന്താ കാര്യം എന്ന് പറ. 

വർണ്ണ റൂം തുറക്കുന്നു. ഡ്രസ്സ് മാറിയിരിക്കുന്നു. ഒന്നും പറയാതെ എങ്ങോട്ടോ പോകാൻ തുടങ്ങുന്നു.


ലതിക-(വർണ്ണയുടെ കയ്യിൽ പിടിച്ചിട്ട് ) "നിൽക്ക്. Where are you going?What's your problem? എങ്ങോട്ടാ നീ പോകുന്നത്?" 

വർണ്ണ- "പ്രോബ്ലം! അതും എനിക്ക് (ആക്കി ചിരിക്കുന്നു ) I never thought you will be like this, ഛി!! Interview ഈ ageൽ. " (വർണ്ണ സ്കൂട്ടർ കീ എടുക്കുന്നു.)

ലതിക- "എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞട്ട് പോ."

വർണ്ണ - "ഈ വീട്ടിൽ എല്ലാം എല്ലാവരോടും പറയണമെന്നുണ്ടോ ?എങ്ങോട്ട് പോകുന്നു, എവിടെ പോകുന്നു, ആരെയെക്കെ കാണാൻ പോകുന്നു.(അമ്മയെ കുറച്ച് നേരം നോക്കുന്നു.)I am feeling pity for you.(ഡോർ അടച്ച് വെളിയിൽ പോകുന്നു)

ലതിക-(ഒരു നിമിഷം നിശ്ചലമായി നിന്നിട്ട് ടേബിളിലെ ഹെൽമെറ്റ് കാണുന്ന ലതിക വാതിൽ പകുതി തുറന്ന് പറയുന്നു)"വർണ്ണാ, വർണ്ണാ ഹെൽമെറ്റ് എടുത്തോണ്ട് പോ."(വർണ്ണ കേൾക്കാതെ പോകുമ്പോൾ ലതിക വാതിൽ അടച്ച് കരയുന്നു.)


----------------------------------------------------------------------------


പകൽ, വിവന്റെ വീട്. (വിവാൻ, 50 വയസ്സ് പ്രായം) വിവാന്റെ വീട്ടിൽ ബെൽ അടിക്കുന്ന വർണ്ണ. വിവാൻ വാതിൽ തുറക്കുന്നു. വിവാൻറെ മുഖത്ത് ഒരു സംശയഭാവം. പക്ഷെ അകത്തേക്ക് ക്ഷണിക്കുന്നു. 


വിവന്റെ വീടിന്റെ ഉൾഭാഗം. (വിവാനും ഭാര്യയും കൂടിയുള്ള ഫോട്ടോ നോക്കി നെർവ‌സ് ആയി ഇരിക്കുന്ന വർണ്ണ. ഗ്ലാസിൽ വെള്ളവുമായി വിവാൻ പതുക്കെ വരുന്നു. വിവാൻ വർണ്ണക്ക് വെള്ളം കൊടുക്കുന്നു.)(വിവാൻ വർണ്ണ ശ്രദ്ധിക്കുന്ന ഫോട്ടോയിൽ നോക്കിയിട്ട് ദീർഘ ശ്വാസം എടുത്തുകൊണ്ട് )

വിവാൻ-"She is Rachel, She is in കുവൈറ്റ്."

(വർണ്ണ എന്തോ മനസ്സിൽ സൂക്ഷിക്കുന്നു പോലെ, മുഖത്ത് സംശയത്തിൽ ടെൻഷൻ കൂടി, വെള്ളം കുടിക്കുന്നു.)


വിവാൻ- "വർണ്ണ. Nice name , അച്ഛൻ ഇട്ട പേരല്ലെ. Very‌ unique , means colorful . കളർഫുൾ അയ വർണ്ണയുടെ മുഖത്ത്ഇ ന്ന് എന്തോ കാർമേഘം നിറഞ്ഞിരിക്കുന്നു?"

വർണ്ണ- "(ഇതെങ്ങനെ വിവാൻ അറിഞ്ഞു എന്ന ദേഷ്യം വന്ന മുഖഭാവം)so she is discussing everything?ഛി..."

വിവാൻ- (ശാന്തമായ ചിരിക്കുന്ന മുഖത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റ് ഫാന് ഓൺ ചെയ്യുന്നു)

വർണ്ണ - "(എഴുനേറ്റ് നിന്ന്) I never thought my mother will be like this, അതും ഈ Ageൽ,You have a wife. നിങ്ങൾക്ക് എങ്കിലും ഒന്നു പറഞ്ഞുകൂടെ. What kind of relationship are you guys in? I need an answer,( ദേഷ്യത്തോടെ) ചുമ്മാ ഫ്രെണ്ട്സ്, അതോ അതിനും അപുറത്ത് ലവ് അഫയർ? അതോ .... are you guys just enjoying sex...?"

(വിവാൻ ഒരു ഗ്ലാസ് വെളളം കുടിക്കുന്നു, കുറച്ച് മരുന്നുകളും ) 

വിവാൻ- "Enjoying sex... (ചിരിക്കുന്നു) ന്യൂ ജനറേഷൻ, ചെലപ്പോൾ നിങ്ങൾക്ക് അതു മാത്രമേ അറിയു. Yes we have a relation പക്ഷെ അത് വർണ്ണ ഉദ്ദേശിക്കുന്നതു പോലെ അല്ല അതൊരു ഹൃദയബന്ധമാ (എന്തോ ആലോചിച്ച്) ഹൃദയബദ്ധം ..."

വർണ്ണ - (സംശയത്തിൽ നിൽക്കുന്നു)


വിവാൻ- "5 മാസം മുൻമ്പ് വർണ്ണയുടെ ഫാദർ ആക്‌സിഡന്റിൽ പെട്ട് സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ കിടന്നപ്പോൾ അതേ ഹോസ്പിറ്റലിൽ ഡോക്ട്ടർമാർക്ക് ഒരു ഹോപ്പ് ഇല്ലാതെ ഒരു ഹാർട്ട് ട്രാൻസ്‌പ്ലാന്റഷന് മാത്രം ലാസ്റ് ചാൻസ് ആയി കാത്തു കിടക്കുകയായിരുന്നു ഞാൻ. വെന്റിലേറ്ററിൽ ആയിരുന്ന വർണ്ണയുടെ ഫാദർ മരിക്കും എന്ന് ഉറപ്പായപ്പോൾ ഡോക്ടർമാർ ഓർഗൻ ഡൊനേഷനെ പറ്റി റിലേറ്റീവ്സ് നോട് സംസാരിച്ചു..."

വർണ്ണ - "എന്നിട്ട്?"

വിവാൻ- "വർണ്ണ... ലതിക പറഞ്ഞിട്ടുണ്ടാവില്ലെ ഇയാളുടെ അച്ഛനും അമ്മയും തമ്മലുള്ള പ്രേമകഥയൊക്കെ? വീട്ടുകാരുടെ ഒരു support ഉം ഇല്ലാതെ ഒളിചോടിയതും, കല്ലാണം കഴിച്ചതും ഒക്കെ.

വർണ്ണ -(വർണ്ണ അറിയാം എന്നമട്ടിൽ തലയാട്ടുന്നു)

വിവാൻ- "Organ donation നെ പറ്റി ലതിക ബന്ധുക്കളോട് സംസാരിച്ചപ്പോൾ, അവർ അത് എതിർത്തു. But your mother is a courageous woman...അവര് അത് ആരോടും പറയാതെ Doctor നോട് സംസാരിച്ച് Organ donation നടത്തി. നിങ്ങളുടെ Relatives ന് ആർക്കും അത് അറിയല്ല...I think വർണ്ണക്ക് പോലും... വർണ്ണയുടെ പപ്പാ യുടെ ഹൃദയം ലഭിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. VIVAN സ്കറിയ."


 വർണ്ണ - "പക്ഷെ ...എന്തിനാ അമ്മ ഇടയ്ക്ക് ഇവിടെ വന്നിരുന്നത്?

വിവാൻ - "ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് ലതിക എന്നെയും ഭാര്യയെയും വന്ന് കണ്ടിരിന്നു ഒരപേക്ഷയുമായി... എപ്പോഴെങ്കിലും ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചുനേരം എന്നോട് സംസാരിക്കാൻ സമയം ചോദിച്ചിരുന്നു...പലതവണ ലതിക ഇവിടെ വന്നിരിന്നു. പല സങ്കടങ്ങൾ സംസാരിച്ചു. ജീവിതത്തിൽ തനിച്ച് ആയതിൻെറ പ്രശ്നങ്ങൾ, പുതിയ ജോലി നോക്കുന്ന പ്രശ്നങ്ങൾ, വർണ്ണയുടെ future നെ പറ്റി പലതും... even your expensive mobile phone നെ പറ്റിയും. എത്ര കഷ്ടപ്പെട്ടാണ് അത് മേടിച്ചത്എന്ന് പോലും.(വർണ്ണ മൊബൈലിലേക്ക് നോക്കുന്നു, എന്നിട്ട് ഹൈഡ് ചെയ്തു പിടിക്കുന്നു.)പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ലതിക എന്നോടല്ല സംസാരിക്കുന്നത് ... അവർ അവരുടെ ഭർത്താവിനോട് ആണ് സംസാരിക്കുന്നത്...അവർ എന്നിൽ ചലിക്കുന്ന വർണ്ണയുടെ അച്ഛനോട് അല്ലെങ്കിൽ ലതികയുടെ husband ന്റെ ജീവനോടാണ് സംസാരിക്കുന്നത്... ഞാൻ ഒരു listener മാത്രം ആയിരിക്കും. Just a listener...


വർണ്ണ-(കരച്ചിൽ നിർത്താൻ പറ്റാതെ ...)"Can I hug you...?" വർണ്ണ വിവാനെ ഹഗ് ചെയ്യുന്നു. (നിശബ്ദത---ഹൃദയമിടിപ്പുകൾ മാത്രം) വർണ്ണ കരഞ്ഞുകൊണ്ട് കൈ വിവാന്റെ നെഞ്ചിൽ വെച്ചിട്ട്, "സോറി പപ്പാ..."

വിവാൻ-(വർണ്ണയോട് കരയണ്ടാ എന്ന് ആംഗ്യം കാണിച്ച് കോണ്ട്) വിവാൻ- "ലതിക വർണ്ണയോട് ഒരു ചെറിയ കള്ളം പറഞ്ഞു.അത് മോളെ അത്ര ഇഷ്ടം ആയിട്ടാണ്, എനിക്ക് ഉറപ്പാണ്. അ ചെറിയ കള്ളം നിങ്ങളുടെ ഇഷ്ട്ടത്തിന്ന് ആഴം കൂട്ടും."

വർണ്ണ കരഞ്ഞ് കൊണ്ട് വാതിൽ തുറന്ന് വിവാന്നെ നോക്കുന്നു , പുറത്തേക്ക് പോകുന്നു. വിവാൻ വർണ്ണയെ നോക്കി നിൽക്കുന്നു.


----------------------------------------------------------------------------


ലതികയുടെ വീട് ( രാത്രി). വീട്ടിലേക്ക് കയറി വരുന്ന വർണ്ണ.

ലതിക- "നിന്റെ ഫോണിന് എന്ത് പറ്റി? AT LEAST ഒന്ന് ANSWER ചെയ്തു കൂടെ?"

(ലതിക വർണ്ണയുടെ അടുത്തേക്ക് നടന്ന് വന്ന് LIGHT ON ചെയ്യുന്നു)

വർണ്ണ-(വർണ്ണ കരഞ്ഞുകൊണ്ട് നിൽക്കുന്നു)

ലതിക- "Hey... വർണ്ണ, What happened? എന്തിനാ നീ കരയുന്നതു?" 


വർണ്ണ - (ഓടിവന്ന് അമ്മയെ കെട്ടി പിടിക്കുന്നു) "സോറി മമ്മ." (കെട്ടിപ്പിടിച്ചു കൊണ്ട് വർണ്ണ ഭിത്തിയിലുള്ള അച്ഛന്റെ ഫോട്ടോ നോക്കുന്നു.)

ലതിക- "വർണ്ണ, what ഹാപ്പെൻഡ്? എന്തിനാ നീ കരയുന്നത്."

 വർണ്ണ- "സോറി, മമ്മ. സോറി."

 ലതിക- (ലതിക വർണ്ണയുടെ മുഖത്ത് രണ്ട് കൈകളും വച്ച്)"Sorry for what.... for what ?"


വർണ്ണ- "I just met വിവാൻ." 

 ലതിക വർണ്ണയെ കെട്ടിപ്പിടിക്കുന്നു, രണ്ടുപേരും കരയുന്നു.സമയം 11.30 സോഫയിൽ ലതികയുടെ മടിയിൽ തലവച്ച് കിടക്കുന്ന് വർണ്ണ. രണ്ടുപേരും അച്ഛൻറെ ഫോട്ടോ നോക്കുന്നു. ലതിക വർണ്ണയോട് ചോദിക്കുന്നു.

ലതിക- "Did you hear your ഫാദർ?

പിന്നീട് കുറച്ചുനേരത്തേക്ക് ആ വീട്ടിൽ ഹൃദയമിടിപ്പിൻറെ താളം മാത്രം ആയിരുന്നു കേൾക്കുവാൻ ഉണ്ടായിരുന്നത്.


Rate this content
Log in

Similar malayalam story from Drama