Syam Nair

Drama Tragedy

4.0  

Syam Nair

Drama Tragedy

വേനലവധി

വേനലവധി

3 mins
521


വിമാനത്തിൻറെ വിൻഡോയിലൂടെ പുറത്തേക്കു നോക്കി തോമസ് അച്ചായൻ എന്തൊക്കെയോ തനിയെ പിറുപിറുക്കുന്നത് ബെറ്റി ശ്രദ്ധിച്ചു. ലൂസിഫർ കണ്ടു പകുതിയാക്കിയ ബെറ്റി ഇയർഫോൺ വെച്ചുകൊണ്ട് ഉറക്കെ ചോദിക്കുന്നു, 

“അച്ചായാ എന്താ പിറുപിറുക്കുന്നത്?”

തോമസ് അച്ചായൻ ഇയർഫോൺ ഊരാൻ ആംഗ്യം കാണിച്ചുകൊണ്ട്, “ഒന്ന് പതുക്കെ ചോദിക്കടീ, അങ് പൈലറ്റ് വരെ കേട്ടുകാണും.“

ബെറ്റി ചുറ്റും നോക്കി, സ്വരം താഴ്ത്തി “അച്ചായാ എന്താ പിറുപിറുക്കുന്നത്?”

“സാമ്പത്തിക മാന്ദ്യം ഒക്കെ അല്ലേ, നാട്ടിൽ പോയി വെക്കേഷൻ ഒക്കെ കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ജോലി കാണുവോ എന്ന് ചിന്തിക്കുകയായിരുന്നു.”

“ഓ അതാണോ?” എന്ന് ചോദിച്ചുബെറ്റി വീണ്ടും സിനിമയിലേക്ക് മുഴുകി.

തോമസ് അച്ചായൻ, എയർഹോസ്റ്റസിനോട് "ഒരു ജോണിവാക്കർ കൂടി പ്ലീസ് ," ഒരു ചമ്മിയ ചിരിയോടെ കൂടി ആംഗ്യം കാണിക്കുന്നു.


കൊച്ചി എയർപോർട്ടിൽ ഇറങ്ങി. കുറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ കാറിൻറെ വിൻഡോയിൽ കൂടി വെളിയിലേക്ക് നോക്കിതോമസ് അച്ചായൻ എന്തോ പിറുപിറുക്കുന്നത് ബെറ്റി വീണ്ടും ശ്രദ്ധിച്ചു. പകുതി ഉറക്കത്തിൽ നിന്നും ബെറ്റി വീണ്ടും ചോദിച്ചു,“അച്ചായന് വട്ടായോ? പിന്നെന്താ തന്നെ പിറുപിറുക്കുന്നത്?"

"റോഡിലെ കുഴികളെ പറ്റിയ. ഉണ്ടാക്കിയവനെ തന്തക്കും തള്ളക്കും വിളിക്കുകയായിരുന്നു, നീ ഉറങ്ങിക്കോ.“

"ഇത് എവിടം വരെയായി,” ബെറ്റി ചോദിച്ചു.

“The most famous പാലാരിവട്ടം പാലം ആയിട്ടുള്ളൂ.”

“എൻറെ ഈശോയെ, അത്രേ ആയിട്ടുള്ളൂ. ഇനി ഭരണങ്ങാനം എത്തുമ്പോൾ ഒരു സമയം ആകുമല്ലോ കർത്താവേ”എന്നുപറഞ്ഞ് ബെറ്റി മയക്കത്തിലേക്കു പോയി.


ഭരണങ്ങാനം എത്തുമ്പോൾ രാത്രി ഒമ്പതു മണി. കൊച്ചുത്രേസ്യ കുരിശുവര കഴിഞ്ഞു, സീരിയലിലേക്ക് കിടക്കുന്ന സമയം. കാറിൻറെ ഹോണടി കേട്ട്, മുറ്റത്തേക്ക് ഓടി വരുന്നു.

“ദുബായിൽ നിന്ന് നീ നടന്നാണോടാ വന്നത്?”

വണ്ടിയിൽ നിന്ന് ഇറങ്ങിയ തോമസ്, ദേഹം ഒന്ന് നന്നായി നിവർത്തി, കുനിഞ്ഞു സ്വന്തം കാലിൽ കൈകൊട്ടു, കുറച്ച് എക്സസൈസ് അവിടെ കാഴ്ചവെച്ചു കൊണ്ട്, “മമ്മി, പാപ്പന്റെ പഴയ തോക്ക് ഇവിടെ ഉണ്ടോ?” 

"ഈ രാത്രിക്ക് ഇനി ആരെ കൊല്ലാനാടാ(കൊച്ചുത്രേസ്യയുടെ നിഷ്കളങ്കമായ ചോദ്യം )?"

“ഈ കോപ്പിലെ റോഡ് ഉണ്ടാക്കിയവനെ വെടിവെച്ചു കൊല്ലണം.”

ത്രേസ്യാമ്മ തിരിഞ്ഞു റിമോട്ട് ആയി നടക്കുന്നു.

“ഈ നാട്ടിൽ അങ്ങനെ വെടിവെച്ച് കൊല്ലാൻ ആണെങ്കിൽഎല്ലാദിവസവും അതിനെ പണി ഉണ്ടാവു. ടേബിളിൽ ബീഫ് കൂർക്ക ഇട്ട് വെച്ചിട്ടുണ്ട്; കഴിച്ചിട്ട് ഒന്ന് നിവർന്നുകെടന്നാൽ നടുവു ശരിയായിക്കോളും." ത്രേസ്യാമ്മ സീരിയലിലേക്ക് കടന്നു.


-----------------------------------------


രാവിലെ ത്രേസ്യാമ്മ മനോരമ വായിക്കുന്നു. ഡ്രൈവർ സന്തോഷ് ഇന്നോവ കാറുമായി വീട്ടിലേക്ക് എത്തുന്നു.

“അമ്മച്ചി, ഗൾഫുകാരൻ എവിടെ?”

"നീയെന്നാ രാവിലെ വല്ല ഓട്ടം ഉണ്ടോ?"

"അപ്പോൾ തോമസ് അച്ചായൻ ഒന്നും പറഞ്ഞില്ലേ?അവര് ഇന്ന് ഊട്ടിക്ക് പോകുവല്ലെ,  ബോർഡിംഗ് സ്കൂളിൽ നിന്ന്, ജോസ് കുട്ടനേയും മോളുവിനേയും കൂട്ടി അഞ്ചുദിവസം കുന്നൂരിലെഅച്ചായന്റെ ഏതോ ഫ്രണ്ടിന്റെ വെക്കേഷൻ ഹൗസിൽ താമസം, അത് കഴിഞ്ഞ് നേരെ ബാംഗ്ലൂർ 10 ദിവസം ഉണ്ടാകും എന്നാ പറഞ്ഞത്?”


ത്രേസ്യാ കുട്ടി പത്രം മടക്കി, മുഖത്ത് നിരാശ. തോമസും ബെറ്റിയും കാറിലേക്ക് സാധനങ്ങൾ എടുത്തു വെക്കുന്നു. ത്രേസ്യാകുട്ടി എങ്ങോട്ടെന്നില്ലാതെ “ഞാനോർത്തു നീയൊരു അഞ്ചാറു ദിവസം എങ്കിലും ഇവിടെ ഉണ്ടാകും എന്ന്.”

"എൻറെ മമ്മി പിള്ളേർക്ക് ഇപ്പോൾ അല്ലെ അവധി, പിന്നെ വർഷത്തിൽ കുറച്ചു നേരം അല്ലേ അവരുട കൂടെനിൽക്കുന്നുളു, വന്നിട്ട് സമയമുണ്ടെങ്കിൽ അമ്മയുടെകൂടെ നിൽക്കാം."

" കുറെ ദൂരം പോകേണ്ടതല്ലേ, മഴക്കോൾ ഉണ്ട്. എന്നാൽ താമസിക്കേണ്ട ഇറങ്ങിക്കോ, എനിക്ക് രാവിലെ ഒരു സീരിയൽ ഉള്ളതാ." എന്തോ മറന്നത് പോലെ, "സന്തോഷേ,സൂക്ഷിച്ചു വണ്ടി ഓടിക്കണം. ഉറങ്ങി പോകരുത്." വിഷമത്തോടെ ത്രേസ്യാമ്മ വീടിൻറെ അകത്തേക്ക് നടന്നു. വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ, ജനലിലൂടെ നനഞ്ഞ കണ്ണുമായി ത്രേസ്യാമ്മ നോക്കുന്നുണ്ടായിരുന്നു.


---------------------------------------------------


കുന്നൂർസമയം വൈകുന്നേരം ആറുമണി. തോമസും ഫാമിലിയും vacation hose ൽ ഇരിക്കുന്നു. തോമസ് അച്ചായൻറെ മൊബൈൽ അടിക്കുന്നു. അപ്പുറത്ത് നരേഷ്, “അച്ചായൻ വിളിച്ചായിരുന്നോ? ഞാൻ അബുദാബിയിൽ ഒരു മീറ്റിംഗിൽ ആയിരുന്നു, വീട് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയി കാണും അല്ലേ?"

"ആ കുറച്ചു ബുദ്ധിമുട്ടി, എന്നാലും നല്ല കിടിലൻ സ്ഥലം. ഇതെങ്ങനെ സംഘടിപ്പിച്ചു?”

"ഉഷയുടെ അച്ഛൻ, അവിടെ plantation മാനേജർ ആയിരുന്നു. ശരിയായി പറയുകയാണെങ്കിൽ സ്ത്രീധനം എന്നു പറയാം.”

"എൻറെ അളിയാ, നിന്നെ നമിച്ചു.”

"പിന്നെ എല്ലാം ഓക്കേ അല്ലേ, കാര്യങ്ങളൊക്കെ ചെയ്തു തരാൻ ചിന്നസ്വാമി അവിടെ ഇല്ലേ?"

"ഉണ്ട് ഇവിടെ camp fire ഉണ്ടാക്കികൊണ്ടിരിക്കുകയാണ്."

"പിന്നീട് ഒരു കാര്യം ശ്രദ്ധിക്കണം." (നരേഷ് സീരിയസായി പറഞ്ഞു.) "വീടിൻറെ പുറകിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കുട്ടികളൊക്കെ ഉള്ളതല്ലേ? അങ്ങോട്ട് പോകാതെ നോക്കണം."

"No problem, ഞാൻ നോക്കിക്കോളാം,Thank you for the vacation house, good night."


ഫോൺ കട്ട് ചെയ്ത് തോമസ് അച്ചായൻ ജോണിവാക്കർഇൻറെ നാലാമത്തെ പെഗ്ലിലേക്ക്,2 ഐസും കൂടിയിട്ടു. ചിന്നസ്വാമി, പൊരിച്ച കോഴിയും മറ്റും ടേബിളിൽ നിരത്തി,കുട്ടികളും ബെറ്റിയും മൊബൈലിൽ തന്നെ. പണികഴിഞ്ഞ് ചിന്നസ്വാമി, കിടക്കാൻ പോകുന്നതിന് മുമ്പ്തോമസ് അച്ചായന് ഒരു ചെറിയ warning കൊടുത്തു."സാറേ ആൾതാമസം ഇല്ലാത്തതിനാൽ, ഇവിടെ പാമ്പ് ഇറിക്കും, സൂക്ഷിക്കണം."

അടിച്ച പെഗ്ഗിന്റെ ഫിറ്റ് മുഴുവൻ ചിന്നസ്വാമി ഒറ്റ അടിക്ക് താഴെ ഇട്ടു. ഗ്യാസ്സിൽ ഉള്ള ബാക്കി കൂടി വലിച്ച് കുടിച്ച് അച്ചായൻ റൂമിലേക്ക് വേഗം നടന്നു.


-------------------------------------------------------


രാത്രി വലിയ ഒരു ശബ്ദം കേട്ടാണ് തോമസ് ഞെട്ടി ഉണർന്നത്, കയ്യിൽ കിട്ടിയ ടോർച്ചുമായി വെളിയിലേക്ക് ഓടി, ചിന്നസ്വാമിയും ഓടിയെത്തി. എവിടുന്നാണ് സ്വരം വന്നതെന്ന് ആർക്കും നിശ്ചയമില്ല. പെട്ടെന്ന് തോമസ് പൊട്ടകിണറിൽ നോക്കി. പൊട്ടകിണറ്റിൽ ഏകദേശം ഒരു 80 വയസ്സ് ആയിട്ടുള്ള സ്ത്രീ ശബ്ദമടക്കി കരയുന്നുണ്ട്, പെട്ടെന്ന് ചിന്നസ്വാമി കുറച്ചു നാട്ടുകാരെ കൂട്ടികയറു കെട്ടി ഇറങ്ങി, ആ സ്ത്രീയെ സുരക്ഷിതമായി മുകളിൽ കൊണ്ടുവന്നു. "ഇവർ എങ്ങനെ ഇവിടെ വന്നു വീണു," തോമസ് അച്ചായൻ തിരക്കി,ചിന്നസ്വാമി ഒന്നും പറയുന്നില്ല. ആ സ്ത്രീയുടെ മുഖത്ത്, ഒരു പേടിയും സങ്കടവും. ആ സ്ത്രീ ചുറ്റും നോക്കിയിട്ട് , പതുക്കെ തോമസിനോട് പറഞ്ഞു."ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് ക്ഷമിക്കണം, പോലീസിനെ ഒന്നും വിളിക്കരുത്." പെട്ടെന്ന് ആൾക്കാരുടെ ഇടയിൽ നിന്നും, ഒരു യുവാവ് , കടന്നുവന്ന് "നിങ്ങൾ പിന്നെയും ചാകാൻ ഇറങ്ങിയോ?"എന്ന് ശകാരിച്ച് കൊണ്ട് അവരുടെ കയ്യിൽ പിടിച്ച് ഇരുട്ടിലേക്ക് നടന്നു, കരയുന്ന മുഖവുമായി ആ സ്ത്രീ തോമസിനെ നോക്കി ഇരുട്ടിലേക്ക് മറഞ്ഞു. തോമസിന് ഒന്നും തന്നെ മനസ്സിലായില്ല. അപ്പോൾ ചിന്നസ്വാമി പറഞ്ഞു, "അവർ ആത്മഹത്യ ചെയ്യാൻ വന്നതല്ല സാർ. ആ വൃത്തികെട്ട മകൻ, കിണറ്റിൽ കൊണ്ട് ഇട്ടതായിരിക്കും. അയാൾക്ക് ഈ അമ്മയെ വേണ്ട, ഒരു ഭാരം ആയിരിക്കുകയാണ്."

"അതിന് എന്താണ് തനിക്ക് ഇത്ര ഉറപ്പ്?"തോമസ് അച്ചായൻ ചോദിച്ചു.

"ഇതുപോലെ രണ്ടുമൂന്നു തവണ അവൻ ശ്രമിച്ചതാ. പക്ഷേ ആൾക്കാര് പിടിച്ചാലോ പോലീസ് ചോദിച്ചാലോ ആ അമ്മ, മകൻ കുടുങ്ങാതിരിക്കാൻ,താൻ സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് എപ്പോഴും പറയും. ഈ വീട്ടിൽ ആരും താമസമില്ല എന്നു കരുതിയായിരിക്കുംഅവൻ ഇന്ന് ഇവിടെ കൊണ്ടെ ഇട്ടത്എ. പ്പോഴെങ്കിലും ആ മകൻ വിജയിക്കും ആയിരിക്കും"എന്ന് ചിന്നസ്വാമി വിഷമത്തോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു


-----------------------------------------------------


തോമസിന് അന്ന് ഉറക്കം വന്നില്ല, രാവിലെ ഭരണങ്ങാനം വീട്ടിൽ വണ്ടി വന്നു നിന്നു. (കുന്നൂരിൽ നിന്ന് ഭരങ്ങാനം വരെ തോമസ് അച്ചായൻ എന്തോ പിറുപിറുകുന്നുണ്ടായിരുന്നു, പക്ഷെ ഇപ്രാവിശ്യം ബെറ്റി ഒന്നും ചോദിക്കാൻ പോയില്ല). ത്രേസ്യാകുട്ടി ഓടി വെളിയിലേക്ക് വരുന്നു."എന്താ നിങ്ങൾ പെട്ടെന്ന് വന്നത്?"എന്നിട്ട് കുട്ടികളെ നോക്കി. "അച്ഛൻറെയും അമ്മയുടെയും കൂടെ കുറച്ചുദിവസം നിന്നിട്ട് വന്നാൽ പോരായിരുന്നോ മക്കളെ?"പതിവില്ലാതെ തോമസ് അമ്മച്ചിയെ ഒന്നു കെട്ടിപ്പിടിച്ചു അന്നിട്ട് അകത്തേക്ക് നടന്നു. ഒന്നും പറയാതെ…


Rate this content
Log in

Similar malayalam story from Drama