പെണ്ണിൻ്റെ കറ
പെണ്ണിൻ്റെ കറ
പെണ്ണിൻ്റെ കറ
അയാളുടെ കയ്യിൽ ഉള്ള അവസാനത്തെ നൂറു രൂപ നോട്ട് അയാൾ നോക്കി ചിന്തിച്ചു. ഇനി എന്ത്...
തൻ്റെ മക്കളുടെ അമ്മ മരിക്കാൻ പോകുന്നു. മക്കൾ തന്നെ ആശ്രയിച്ചിരിക്കുന്നു. ഈ അവസ്ഥയിൽ അവർക്ക് ഒരു ധർമ്മ വിവാഹം എങ്കിലും കിട്ടുമോ?
മായ്കാൻ കഴിയാത്ത കറ സ്വന്തമാക്കിയത് ആരൊക്കെ പറഞ്ഞാണ്? മറ്റൊരു പെണ്ണിനെ ദ്രോഹിച്ച ഭാര്യയുടെ സ്ത്രീത്വം അറത്ത് കളഞ്ഞപ്പോൾ കറ കഴുകളഞ്ഞു എന്ന് നിരീച്ച് സമാധാനം ആയി. അവൾക്ക് അതു തന്നെ വേണം - എൻ്റെ ഭാര്യക്ക്. എന്നെ തിരുത്തേണ്ടവൾ എന്നെ തെറ്റിലേക്ക് ഉണർത്തിവിട്ടു. ഇപ്പോള് ഞാൻ ഈ കറയും പേറി നടക്കുന്ന കാഴ്ചകണ്ട് മറ്റുള്ളവർ ചിരിക്കുന്നു. പുരുഷത്വം എന്നെ എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീയെ അപമാനിച്ച ഞാൻ ഷണ്ഡൻ ആയി. യൗവനത്തിൽ ഞാൻ ചെയ്ത തെറ്റ്. തെറ്റുകൾ. അവളോട് ഞാൻ അതു ചെയ്യരുതായിരുന്നു. അതു എന്നെ വേട്ടയാടുന്നു. വീട്ടിൽ പെണ്ണിൻ്റെ മണം കൊണ്ട് നിറഞ്ഞിരിക്കുന്നു. മൂത്ത പെണ്ണിൻ്റെ മണം നിറഞ്ഞ വീട്ടിൽ കയറാൻ കഴിയാതെ ഞാൻ പുറത്തു ഉലാത്തികൊണ്ടേയിരുന്നു.
എനിക്ക് ആരെ കുറ്റപ്പെടുതാനാകും! പെണ്ണിൻ്റെ കറ വാങ്ങി പൂശിയ ഞാൻ സമൂഹത്തിൽ ഷണ്ഡൻ തന്നെ. പെണ്ണിനെ കരയിപ്പിച്ച, അവളുടെ വിവാഹം തകർക്കാൻ നോക്കിയ, പെണ്ണിൻ്റെ കറ പുരണ്ട ഷണ്ഠൻ!
