STORYMIRROR

Rani Premkumar

Romance Others

4  

Rani Premkumar

Romance Others

ഒരു ഡിജിറ്റൽ പ്രണയം

ഒരു ഡിജിറ്റൽ പ്രണയം

1 min
380


ഇന്ന് അവളുടെ വിവാഹ നിശ്ചയമായിരുന്നു. ഞാൻ പോയില്ലെങ്കിലും വാട്സാപ്പിൽ അപ്ഡേറ്റ് കണ്ടു. എൻ്റെ മനസ്സ് അസ്വസ്ഥമാണ്. അവള് എൻ്റേത് മാത്രം ആയിരിക്കും എന്ന് കരുതി ഞാൻ അവളെ പ്രേമിച്ചു. വൃന്ദാവനത്തിൽ പോയപ്പോൾ അടുത്ത പ്രാവശ്യം ഞാനുമായി അവളവിടെ പോകും എന്ന് അവള് പ്രാർത്ഥിച്ചു എന്ന് എന്നോട് പറഞ്ഞിരുന്നു. അവൾക്ക് ഞാൻ പല പല സമ്മാനങ്ങളും നൽകി. അവള് സുന്ദരിയായ ഒരു പെൺകുട്ടി ആണെന്ന് ഞാൻ അവളോട് എപ്പോളും പറയുമായിരുന്നു. എനിക്ക് അവളോടുള്ള സ്നേഹം അവളെ അതിസുന്ദരി ആക്കി.


നമുക്ക് ഒളിച്ചോടാമെന്നു അവള് എപ്പോളും പറഞ്ഞും. വൃദ്ധരായ അച്ഛനമ്മമാരെ വിട്ടു ഞാൻ എങ്ങനെ ഓടാൻ ആണ്! അവരെ ആര് നോക്കും? ഞങ്ങള് വ്യത്യസ്ത പശ്ചാത്തലത്തിൽ ജനിച്ചവർ ആണ്. ഞാൻ വീട്ടിൽ കാര്യങ്ങൽ സമ്മതിപ്പിക്കാൻ ഒരുങ്ങിയപ്പോളെക്കും അവള് വേറെ ഒരാളെ വിവാഹം ചെയ്യാൻ ഒരുങ്ങി. മറ്റൊരാളെ അവള് സ്പർശിക്കുന്നത് പോലും എനിക്ക് ചിന്തിക്കാൻ വയ്യ! ഞാൻ അവളുടെ കാല് പിടിക്കാൻ തയ്യാറായി. അവള് എന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു, ഫോണിലും. നേരിൽ കാണാതെ... ഒന്നും കേൾക്കാൻ നിൽക്കാതെ... ഒരു നിമിഷംകൊണ്ട് എല്ലാം അപ്രത്യക്ഷമാകുന്ന ഡിജിറ്റൽ പ്രണയം.ഫോട്ടോകൾ, ചാറ്റുകൾ, എല്ലാം മായിച്ചുകളയുമ്പോൾ ഹൃദയവും ശൂന്യമാകുന്ന, പുതിയ ഡാറ്റയ്ക്ക് അഥവാ പ്രണയത്തിന് സ്റ്റോറേജ് സ്പേസ് കൊടുക്കുന്ന ഇന്നത്തെ ഡിജിറ്റൽ പ്രണയം... ഞങ്ങളുടെ ദിവ്യ പ്രേമത്തിന് അവള് എന്നെന്നേക്കുമായി തിരശ്ശീല ഇട്ടു. 


ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് ഞാൻ മന്ത്രിച്ചുകൊണ്ടേയിരുന്നു. എല്ലാ രാവിലെകളിലും രാത്രികളിലും അതിനു ഇടയിൽ ഉളള എല്ലാ ക്ഷണത്തിലും... അവള് ഒരു മെസ്സേജ് പോലും അയച്ചു ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചില്ല.


കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു... എൻ്റെ മനസ്സ് എൻ്റെ വാക്കുകളെ തിരുത്തി തുടങ്ങിയിരിക്കുന്നു.

"ഞാൻ അവളെ പണ്ട് സ്നേഹിച്ചിരുന്നു. അവള് അന്ന് സുന്ദരിയായിരുന്നു. ഒരു വിഡ്ഢിയെ പോലെ ഞാൻ അവളെ സ്നേഹിച്ചിരുന്നു...."


Rate this content
Log in

Similar malayalam story from Romance