ഒരു രാവിലെ
ഒരു രാവിലെ
അലാറം മുഴങ്ങി കാലത്ത് 5.30ക്ക്.
സൈലൻ്റ് ആക്കി 5മിനിറ്റ് കൂടി കിടക്കാം.മടി ഉണ്ട് എഴുന്നേൽക്കാൻ ഇതാ വീണ്ടും അലാറം വേഗം ചാടി എഴുന്നേറ്റു വയർ നിറയെ വെള്ളവും കുടിച്ചു.ബാത്ത്റൂം പോയി ഫ്രഷ് ആയി . ഡ്രസ്സ് ഒക്കെ മാറി ഷൂ എടുത്തു ജനാലയിലൂടെ പുറത്തോട്ട് നോക്കി മുറ്റത്തെ മാവിൻ്റെ ഇടയിലൂടെ നേരിയ വെളിച്ചം മുഗത്തോട്ടേക്ക്. ഹാവൂ മഴ യുടെ വരവ് ഇല്ല തോനുന്നു. പുറത്തെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു, ഷൂ ഒക്കെ ഇട്ടു ഡോർ തുറന്നു . ഇളം കാറ്റ് വീശി മുകളിലേക്ക് നോക്കി മാനം തെളിഞ്ഞു നിൽക്കുന്നു.ഗേറ്റ് തുറന്നു എൻ്റെ സഹയാത്രികൻ എൻ്റെ വരവും കാത്തു പോർച്ചിൽ ഇരിക്കുകയ കീ എടുത്തു വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തിറങ്ങി അമ്പലത്തിൽ കൽ വിളക്ക് തെളിഞ്ഞു നിൽക്കുന്നു. ദൈവമേ നന്ദി. റോഡിൽ ആണേൽ വാഹനങ്ങളുടെ തിരകില്ല നടക്കാൻ ഇറങ്ങിയവർ മാത്രം. എത്ര ചായ കടകൾ ആണെന്നോ 1കിലോമീറ്റർ ഉള്ളിൽ എല്ലായിടത്തും 4,5 പേരുണ്ട്. ഇടക്കെ ഞാൻ വിചരിക്കറുണ്ട് ഇവൻ മാർക്ക് കിടന്നു ഉറങ്ങീ കൂടെ ഈ വെളുപ്പാൻ കാലത്ത് ചായക്കടയിൽ വന്നിരിക്കുന്ന നേരം. ചെറിയ ചായ കടയിൽ നിന്ന് ദിവസം ആരംഭിക്കുന്ന ആളുകൾ ആകും. ജോലി പോകുന്ന വഴിക്ക് ഒരു ചൂട് ചായ കുറച്ചു കുശലം. ഓട്ടോയിൽ നിന്ന് വാക്കർ ആയി ഇറങ്ങി വരുന്ന ലോട്ടറി ചേട്ടൻ വാച്ചിലോട്ടു നോക്കി 6.5 ആയി. നടക്കാൻ ഉള്ള നഗര സഭ യുടെ കുളം ലക്ഷ്യ മാക്കി വണ്ടി ഓടിച്ചു. സ്നേഹിതൻ അവടെ എതിയിട്ടുണ്ടോ ആവോ. പള്ളിയിൽ നിന്ന് കുർബാന കേൾക്കുന്നു. കുളത്തിലെ ലൈറ്റ് ഒക്കെ കത്തുണ്ട് അവൻ്റെ വണ്ടി ഇരിക്കുന്നുണ്ട്.ഞാനും വേഗം അവിടേക്ക് നടന്നു. ഇനി ഒരു അര മണിക്കൂർ ഭയങ്കര നടത്തം തന്നെ 2 പെരും കൂടി . പല തമാശ കൾ പറഞ്ഞും ഇന്നത്തെ ജോലി ക്കാര്യം പറഞ്ഞും നട നട തന്നെ. വാച്ചിൽ ഇപ്പൊ സമയം 6.35 ഇനി ആണ് എക്സർ സൈസ് സൈക്ലിംഗ്, വയറിനു എക്സർസൈസ് അങ്ങനെ ഒരു 10, 15 മിനിറ്റ്, പള്ളി യിലെ ഇന്നത്തെ ആദ്യ കുർബാന കഴിഞ്ഞ് ആളുകൾ തിരികെ വീട്ടിലേക്ക് പോയി തുടങ്ങി ഇരുന്നു. ഞങ്ങടെ ഇന്നത്തെ കസർത്ത് ഒക്കെ കഴിഞ്ഞു. സലാം പറഞ്ഞു പിരിഞ്ഞു.വണ്ടി എടുത്തു നേരെ വീട്ടിലേക്ക്...
