Lin Lin

Fantasy Others

4.0  

Lin Lin

Fantasy Others

ഞാൻ ചിന്തയെ നിസാരവൽകരികുന്നു ....

ഞാൻ ചിന്തയെ നിസാരവൽകരികുന്നു ....

1 min
368


മഴ പെയ്യുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത് ? ഞാൻ അങ്ങനെ വളരെ ചിന്തിച്ചപ്പോൾ ചില കാരണങ്ങൾ മനസിലൂടെ മിന്നി മറഞ്ഞുപ്പൊയി . 

ആകാശം കരയുന്നതാണോ ?പക്ഷേ എന്തിന് കരയുന്നു ...ഇത്രയും സുന്ദരനും സുമുഖനുമായ ആകാശം എന്തിന് കരയുന്നു .. അപ്പോളാണ് ഒരു രസകരമായ കാര്യം ഓർത്തത് . സാധാരണ രീതിയിൽ ആണേൽ കരയാൻ കാരണങ്ങൾ പലതും ആവാം . ഞാൻ ഊഹികുകയാണ് .. അച്ഛനായ സൂര്യൻ എങ്ങാനും ചീത്ത പറഞ്ഞ് കാണുമോ എന്നു . അറിയില്ല .. സൂര്യൻ തന്നെ ആണല്ലോ ഒരു തരത്തിൽ നോക്കിയാൽ മഴക്കു കാരണം .

മനുഷ്യന് ഒരു കാര്യവും വ്യക്തമലല്ലോ .. 

വേറെയും കാരണങ്ങളുണ്ട് .. ചിലപ്പോൾ തോന്നും ആകാശം തന്റെ പ്രിയ സഖിയായ ഭൂമിയെ ചുംബിക്കുവാൻ മഴയായി തഴോട്ടു  ഇറങ്ങി വന്നത് ആണോ എന്നും .. കാലാകാലങ്ങളായി താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കാണുവാൻ ആഗ്രഹിച്ച ആകാശം .. അവസാനം തന്റെ അച്ഛന്റെ സമ്മതം ലഭിചെന്നപ്പോലെ സൂര്യന്റെ അനുമതിയോടെ ഭൂമിയെ കാണുവാൻ വന്നത് ആയിരികുമോ .. നാം മഴയയി അനുഭവിക്കുന്നത് .. 

ചിന്തകൾക്കു വിലക്കില്ലാത്ത ഈ ലോകത്ത് എന്തൊക്കെയാണ് മനുഷ്യൻ ചിന്തിച്ചു കൂട്ടുന്നത് ....


Rate this content
Log in

Similar malayalam story from Fantasy