Binu R

Romance

4  

Binu R

Romance

മിനിക്കഥ:കല്യാണക്കളി.ബിനു R

മിനിക്കഥ:കല്യാണക്കളി.ബിനു R

1 min
268



ആദിവാസിയായ കുട്ടിപാലൻ ലോകമെങ്ങും കീഴടക്കാനുള്ള സൗന്ദര്യമുള്ള ആദിവാസിയെന്നു ധരിച്ചിരുന്നു. ധൈര്യത്തിലും മുമ്പൻ. ആകാശത്തോളം പൊങ്ങി പരന്നുകിടക്കുന്ന കാട്ടുമുരിക്കിന്റെ ഉച്ചിയിലുള്ള തേനീച്ചക്കൂട് ഒറ്റക്ക് പല ഏണികൾ കൂട്ടിക്കെട്ടി ഒരു ബീഡിയും പുകച്ചു കൊണ്ട് കയറി എടുത്ത് ഇറങ്ങിയിട്ടുണ്ട്. കോളനിയിലെ പലപെണ്ണുങ്ങളും അവനെ ഇടം വലം തിരിഞ്ഞൊന്നു നോക്കാതെ പോയിട്ടില്ല.


പണിയക്കോളനിയിലെ മൂപ്പൻ ഒടുക്കന്റെ രണ്ടാമനാണ് കുട്ടിപ്പാലൻ. കോളനിയിലെ കരിവീട്ടിക്കറുപ്പുതോൽക്കും ഉടലെല്ലാമുള്ള ചെറുകുണ്ടന്മാർക്കിടയിൽ കുട്ടിപ്പാലൻ തന്റെ വെളുത്ത ശരീരവും മുഖത്തിന്റെ ഗംഭീര്യവും ധൈര്യവും കൊണ്ട് സുന്ദരിമാർക്കിടയിൽ നോട്ടപ്പുള്ളിയായതിൽ ഖേദിക്കാനില്ല.


അതുകേട്ടിട്ടാവാം പാലേമാട്ടെ ശാന്ത കൂടെക്കൂടിയത്. ശാന്ത പണിയക്കൂട്ടങ്ങൾക്കിടയിൽ സുന്ദരിയായിരുന്നു, വെളുത്തതും നല്ലചുരുണ്ടമുടിയും, എപ്പോഴും മുറുക്കിചുവപ്പിച്ച ചുണ്ടുകളും ആരെയും ഗൗനിക്കാത്ത ഭാവവും ഒരു വശ്യമനോഹരിതയും എടുത്തുപറയേണ്ടത് തന്നെയാണ്.കോളനിയിലെ ചുള്ളന്മാരായ ആൺകുട്ടികളുടെയൊക്കെ നോട്ടപ്പുള്ളിയുമാണ്.

    

ഒരിക്കൽ അപ്പന്റെ ഒപ്പം വേട്ടയ്ക്കുപോയപ്പോഴാണ് കുട്ടിപ്പാലനെ ശാന്ത ആദ്യം കാണുന്നത്. ഉടുമ്പിനെ പിടിക്കാൻ പൊത്തിൽ കൈതിരുകി ഇരിക്കുന്ന കുട്ടിപ്പാലനെ കണ്ട് ശാന്ത കോരിത്തരിച്ചു. അവളെപ്പോലെതന്നെ വെളുത്തച്ചെക്കൻ. ഒറ്റനോട്ടത്തിൽത്തന്നെ കുട്ടിപ്പാലനും അവളെ പെരുത്തിഷ്ടമായി.


 ആ സമയത്ത് എവിടെനിന്നോ പാഞ്ഞുവന്ന ഒറ്റപ്പന്നിയെ കണ്ടുപേടിച്ചു കുട്ടിപ്പാലൻ കൈയും വലിച്ചെടുത്തൊടി. അവന്റെ കൈയ്യിൽ ഒരൊത്ത ഉടുമ്പിന്റെ കഴുത്തും പിൻകാലും വാലും കൂട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു.


ശാന്തയുടെ അപ്പൻ ഒരുവഴിയെ ഓടി. കുട്ടിപ്പാലനുപിറകേ ശാന്തയും ഓടി. പന്നി അവരുടെ പിറകെയും. ഓട്ടമത്സരത്തിനൊടുവിൽ കുട്ടിപ്പാലൻ ഒരു കുഴിയിലേക്ക് ചാടി. ശാന്ത പുറകെയും ചാടി. പന്നി കുഴിക്കരികിലൂടെ പാഞ്ഞും പോയി.കുഴി പഴയ വാരിക്കുഴിയായിരുന്നു. കുഴിയിൽ നിന്നും പുറത്തിറങ്ങാനാവാതെ അവർ ആ കുഴിയിൽ മൂന്നു ദിവസം കിടന്നു.


    ഒരുദിവസം കുഴിക്കുമുകളിൽ വലിഞ്ഞു കയറിയ കുട്ടിപ്പാലൻ, ഒരു വള്ളി വലിച്ചിട്ടുകൊടുത്തു, ശാന്തയേയും കരകയറ്റി.


    രണ്ടുപേരും കൂടി മുന്നിലും പിന്നിലുമായി മൂപ്പന്റെ തറയിൽ എത്തിയപ്പോൾ, കുട്ടിപ്പാലൻ മൂപ്പനോട് പ്രഖ്യാപിച്ചു, ഇവളെ ഞാൻ കെട്ടി. പാലേമാട്ടെ കോരന്റെ മകൾ ശാന്ത.കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായില്ല. അതുകേട്ട് മൂപ്പൻ തറയിലെ പാറയിലെ ഗുഹയിലേക്ക് കയറിപ്പോയി. പിറകേ പണിച്ചിയും. കേട്ടുനിന്നവരൊക്കെ അതിലെയും ഇതിലേയും പോയി. കുട്ടിപ്പാലൻ ശാന്തയുടെ കൈ പിടിച്ചു മറ്റൊരു വഴിക്കും പോയി.

         


Rate this content
Log in

Similar malayalam story from Romance