Nibras Shameem

Drama Inspirational

3.0  

Nibras Shameem

Drama Inspirational

കൂരിരുട്ട്

കൂരിരുട്ട്

1 min
620


വേദനയും പ്രശ്നങ്ങളുമില്ലാത്ത ജീവിതമില്ല... അങ്ങനെയൊരു ജീവിതത്തിനായി ഏതു വഴി തിരഞ്ഞുപോയാലും നിങ്ങൾക്കതു കണ്ടെത്താനാവില്ല... അതെ, എല്ലാവരും ആഗ്രഹിക്കുന്നത് ശാശ്വതമായ സമാധാനമാണ്... അതിനായി അവർ ജീവിതത്തിൽ നിന്നും വരെ ഒളിച്ചോടുന്നു... അത് ഏറ്റവും വലിയ തെറ്റല്ലേ? നിങ്ങൾക്കൊരു ജീവിതമുണ്ടെങ്കിൽ തീർച്ചയായും പ്രശ്നങ്ങൾ ഉണ്ടാവും, വീണ്ടും നിങ്ങളെ തേടി വന്നു കൊണ്ടേയിരുക്കും... എങ്ങനെ നേരിടുന്നു, എങ്ങനെ മറികടക്കുന്നു എന്നതിലാണ് കാര്യം.


'കൂരിരുട്ട് ' വെറും ഒരു കഥയല്ല... ലോകത്തിന്റെ പലകോണിലുമായുള്ള പലരുടെയും ജീവിതമാണ് ഈ കഥ... ജീവിതം ഒരു പുസ്തകമായിരുന്നെങ്കിൽ എത്ര പേരാണ് പുസ്തകത്താളുകൾ മറിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കുക? എത്ര പേർ പിന്നോട്ട് മറിക്കാൻ നോക്കും... ജീവിതം ഒരു കഥയാണ്. ജീവിതത്തോട് എങ്ങനെ പോരാടണം...? വേദനകൾ എങ്ങനെ മറികടക്കണമെന്നറിയാതെ എല്ലാം അവസാനിപ്പിച്ചു ശാശ്വത സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ കഥ ഒരു വെളിച്ചമാണ്. അതെ, ജീവിതത്തിന്റെ കൂരിരുട്ടിൽ മുങ്ങിത്താണുകിടക്കുന്ന എല്ലാമനസ്സുകൾക്കും വെളിച്ചമേകുന്ന ഒരു കഥ...


ജീവിതം ഒന്നേയുള്ളു, അതിനെ നാം ഒരിക്കലും കൂരിരുട്ടത്താക്കി മാറ്റരുത്... മറ്റൊന്നിനെയുംപോലെ ജീവിതത്തിലും രണ്ടോ മൂന്നോ അവസരങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന എല്ലാ മനസ്സുകളോടും ഒന്നുമാത്രം ഓർമിപ്പിക്കുന്നു... ഇനിയൊരു ജന്മമുണ്ടോ നമുക്ക്? സിനിമയിൽ കാണുന്നതു പോലെയല്ലല്ലോ നമ്മുടെയൊക്കെ ജീവിതം...?


തിരുത്താനാവാത്ത തെറ്റുകളിലേക്ക് വഴുതി വീഴുമ്പോൾ ഓർക്കുക... ഒന്നാം അവസരത്തിൽ ശ്രദ്ധാലുവാണെങ്കിൽ രണ്ടാം അവസരം വേണ്ടിവരില്ലല്ലോ അല്ലെ? അതെ ജീവിതം ഒന്നേയുള്ളു... ജീവിതത്തിന്റെ ഓരോ താളുകളും സൂക്ഷിച്ചു മറിക്കുക... നിങ്ങൾ നിങ്ങളെ തന്നെ ഇല്ലാതാക്കരുത്.... രണ്ടാം അവസരം നിങ്ങളെ കാത്തിരിക്കുകയില്ല.


Rate this content
Log in

Similar malayalam story from Drama