vidhu Ambili

Horror

3.5  

vidhu Ambili

Horror

കണ്ണാടി

കണ്ണാടി

3 mins
1.2K


ശനിയാഴ്ച്ച രാത്രി എനിക്ക് വലിയ ഇഷ്ട്ടമാണ്, കൂട്ടുക്കാരികൾക്കൊപ്പം ടൗൺ മാളിലുള്ള കറക്കവും ഭക്ഷണവും പിന്നെ ഒടുവിൽ ഒരു സിനിമയും.


 പതിവുതെറ്റാതെ ഇന്നെത്തെ വൈകുന്നേരവും കൂട്ടുക്കാർക്കൊപ്പം മാളിലെ കറക്കത്തിനിടയിലാണ് ഞാനാ പുതിയ ഷോപ്പ് കണ്ടത്, ഒരു ആന്റിക് പീസ് ഷോപ്പ്. ഒന്നു കയറിനോക്കാമെന്ന് കരുതി. എല്ലാം പുരാതനമായ സാധനങ്ങളാണ് പക്ഷെ പല വസ്തുക്കളും അസ്വഭാവികമായ എന്തോ ഒരു വികാരം എന്നിൽ ഉണ്ടാക്കുന്നു. പെട്ടെന്നാണ് ഞാനാ കണ്ണാടി കണ്ടത്. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ട്ടം തോന്നുന്ന ഗോൾഡൻ ഡിസൈൻ ചെയ്ത ആ കണ്ണാടി കണ്ടിട്ട് പഴയ രാജഭരണ കാലത്തേതാണെന്നു തോന്നി. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ഒരു രാജകീയ ഭംഗിയുണ്ട്, ഞാനൊരു രാജകുമാരിയെ പോലെയും. വില പേശാതെ ഞാനാ കണ്ണാടി സ്വന്തമാക്കി. സിനിമ കാണാതെ ഭക്ഷണം കഴിച്ച് നേരത്തേ മാളിൽ നിന്നും ഇറങ്ങി. വീട്ടിൽ എത്തി നല്ലൊരു കുളിയും കഴിഞ്ഞ് കുറച്ചു സമയം പുസ്തകം വായിച്ചു. കണ്ണാടിയെ കട്ടിലിന്റെ എതിർദിശയിൽ വച്ചു കട്ടിലിൽ കിടന്നാൽ കണ്ണാടിയിൽ വ്യക്തമായി കാണാം. പുസ്തക വായനയിൽ നിന്ന് ഉറക്കത്തിലേക്ക് ഞാൻ വഴുതിവീണു.  


ശക്തമായ പ്രകാശം എന്റെ മുഖത്തു പതിക്കുന്നതു പോലെ തോന്നി, കൈമറക്കി ഞാൻ കണ്ണു തുറന്നു. കണ്ണാടിയിൽ നിന്നാണ് ആ പ്രകാശം എന്നിലേക്ക് വരുന്നത്. ഞാൻ പതുകെ എഴുനേൽക്കുമ്പോഴേക്കും പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു. ഞാൻ കണ്ണാടിക്ക് അരികിലേക്ക് നടന്നു, അതിൽ എന്റെ പ്രതിബിംബമില്ല. കണ്ണാടിക്കപ്പുറം  മറ്റൊരു ലോകമുണ്ടെന്ന് എനിക്ക് തോന്നി. ഇതൊരു അസ്വഭാവിക സംഭവമാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതുക്കെ കണ്ണാടിയുടെ അകത്തേക്കു നടന്നു. ഭയം പതിയെ എന്നെ വേട്ടയാടാൻ തുടങ്ങി. കണ്ണാടിക്ക് അകത്തുമൊത്തം വെളിച്ചമാണ്. ഞാൻ തിരിഞ്ഞു നോക്കി. ശരിക്കും ഭയാനകമായതു അപ്പോഴാണ്. കണ്ണാടിക്ക് അകത്തു നിന്ന്    പുറത്തേക്ക്  കടക്കാൻ പറ്റാത്ത വിധം കണ്ണാടി സ്ഫടിക വാതിലായി മാറി അടഞ്ഞിരിക്കുന്നു. എന്റെ മുറിയിൽ നിന്നും മറ്റെവിടെയോ ഞാൻ എത്തിയിരിക്കുന്നു. ഞാൻ അലറി വിളിച്ചു, കണ്ണാടി ചില്ലിൽ തല തല്ലി കരഞ്ഞു.


"ഇല്ല, എന്റെ നിലവിളി കേൾക്കാൻ ഇവിടെ ആരുമില്ല. ഏറെ ഭീതിയോടെയാണെങ്കിലും ഇവിടെ എന്താണെന്ന് അറിയുക തന്നെ വേണം." ധൈര്യം സംഭരിച്ച് ഞാൻ പതിയെ ഈ കാണ്ണാടി ലോകത്തേക്ക് തിരിഞ്ഞു.


 ഞാൻ ഇപ്പോൾ ഭയനകമായ രംഗത്തിനകത്താണ് . വെളിച്ചം മങ്ങിയ വലിയ ഹാൾ കറുത്ത ചുമരുകളിൽ പൊട്ടിയ ഗ്ലാസ്സിനാൽ പൊടിപ്പിച്ച കുറേ പേരുടെ ചിത്രങ്ങൾ, പൊടിപിടിച്ച പഴയ കാലത്തെ വില കൂടിയ സോഫയും പൊട്ടിയ കസേരയും ചിതലരിച്ച മേശയും എല്ലാം കൂടി കാണുമ്പോൾ പ്രേതകഥകളിലെ മുറിയിലാണു ഞാൻ. ഹാളിലൊരു വശത്തൊരു വാതിൽ കണ്ടു അങ്ങോട്ട് നടക്കുന്നതിനിടയിൽ പിറകിലാരോ വരുന്നതു പോലെ തോന്നി.


ഹാളിലെ   ചുമരിലെ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരു ഭയാനകമായ മുഖത്തിന്റെ പ്രതിബിംബം ഞാൻ കണ്ടു.  ഞാൻ പേടിയോടെ തിരിഞ്ഞു നോക്കി.   "ഇല്ല ആരുമില്ല. "   എങ്കിലും പേടി അതെന്നെ വേട്ടയാടി തുടങ്ങി.

   

മുന്നിൽ കണ്ട വാതിൽ ഞാൻ തള്ളി തുറക്കുമ്പോൾ വിജാഗിരികൾ അലറികരഞ്ഞു. പൊടി പിടിച്ച മുറി, ചില ഭാഗങ്ങളിൽ ചിതൽ പുറ്റുകൾ, ഒരു വലിയ കിടപ്പുമുറിയാണ്. മധ്യഭാഗത്തായി വലിയൊരു കട്ടിലും, പല ഭാഗത്തും കീറി പഞ്ഞി പുറത്തു വന്ന കിടക്കയും, തലയിണയും, ശ്വാസം മുട്ടുന്ന പോലെ എനിക്കു തോന്നി, ഞാൻ നന്നായി ചുമച്ചു. പെട്ടെന്ന് മുറിയോടു ചേർന്ന ബാത്ത് റൂമിൽ നിന്നും വെള്ളമൊഴുകുന്ന ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു. ഭീതിയോടെ ആണെങ്കിലും ഞാൻ അങ്ങോട്ടു നീങ്ങി ആ വാതിലും തുറന്നു .

     

വെള്ളത്തിന്റെ  ടാപ്പിൽ നിന്നും ബക്കറ്റിലേക്ക് രക്തമൊഴുകുന്നു. അടുത്തുള്ള ബാത്ത് ഡമ്പിൽ ഒരു നഗ്നയായ സ്ത്രീയുടെ ഭയപ്പെടുത്തുന്ന പ്രേതം. ആ ഭയാനകമുഖം എനിക്കു നോക്കിനിൽക്കാൻ പറ്റിയില്ല. ഞാൻ അലറി കരഞ്ഞു തിരിഞ്ഞോടി വാതിലിനരികിലെത്തി. ഞാൻ വാതിൽ ശക്തിയായി തുറക്കാൻ ശ്രമിച്ചു.അത് പുറത്തു നിന്നാരോ പൂട്ടിയതു പോലെ, വാതിൽ തുറക്കുവാൻ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. പെട്ടെന്ന് ആ പ്രേത രൂപം എന്റെ പിന്നിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതേ നിമിഷം വാതിൽ തുറന്നു , ഞാൻ പെട്ടെന്നു തന്നെ മുറിയുടെ പുറത്തു കടക്കുകയും ,വാതിൽ അടക്കുകയും ചെയ്തു.

      

പക്ഷെ ഞാൻ ഇപ്പോഴാണ് ശരിക്കും ഭയാനകമായരംഗത്തിൽ അകപെട്ടത്. എനിക്ക് മുന്നിൽ ഒരുപാട് പ്രേത രൂപങ്ങൾ. പലതരത്തിലുള്ളവ കുട്ടികൾ, പ്രായമായവർ, എല്ലാവരും ഭയാനകമായ രൂപത്തിലാണുള്ളത്, ചിലരുടെ കണ്ണുകൾ ചുവന്നും, ചിലരുടെ വെളളയും. കൈയും കാലും മുഖവുമെല്ലാം മുറിവുപറ്റിയതും, വിരൂപവും ,അഴുകിയതും. അതിനേക്കാളേറെ കഷ്ട്ടം ശവം അഴുക്കുന്ന ദുർഗന്ധം ,അതെന്റെ മൂക്കിൽ തുളഞ്ഞു കയറുകയാണ്. എല്ലാ പ്രേതങ്ങളും എന്നെ ലക്ഷ്യമാക്കി വരുന്നു. "ഞാൻ ആശിച്ചു വാങ്ങിച്ച കണ്ണാടി ഇതൊരു പ്രേത വീടായിരുന്നുവോ ?"   


ഇപ്പോൾ പ്രേതങ്ങളെല്ലാവരും കൂടി എന്നെ അവരുടെ നഖങ്ങളും പല്ലുകളും കൊണ്ടു കൊല്ലുകയാണ്, ഞാൻ പതിയെ മരണത്തിലേക്കും.


"ഇന്നു മുതൽ ഈ പ്രേത കണ്ണാടിയിലെ ഒരംഗമായി ഞാൻ. അടുത്ത ഇരയെ കാത്തിരിക്കുന്ന പ്രേതം."


Rate this content
Log in

More malayalam story from vidhu Ambili

Similar malayalam story from Horror