Sruthy Karthikeyan

Drama Tragedy

4  

Sruthy Karthikeyan

Drama Tragedy

കാമഭ്രാന്തൻ

കാമഭ്രാന്തൻ

1 min
352


ആ കൂരാകൂരിട്ടുൻ ഇടയിൽ അയാൾ വച്ചുനിട്ടിയ പെസയുമായി സാരിയൊക്കെ വാരി ചുറ്റി നടന്നു." എടി നീഅടിപൊളിയാ ഇനികാണണം." അവളൊന്നും തന്നെ മിണ്ടിയില്ല..പൈസ ഭദ്രമായി എടുത്തുവച്ചു നടന്നകന്നു. എവിടെയാ താമസം? പോസ്റ്റോഫിസനടുത്താണോ?ചോദ്യശരങ്ങൾ ഒന്നൊന്നായിവന്നപ്പോൾ അതെ..ഹ്രസ്വമായി മറുപടിയും കൊടുത്തവൾ പോയി."സ്ത്രീകൾ അയാൾക്കൊരു ഹരമായിരുന്നു.ഒന്നിലും ത്രപ്തിയടയാത്ത ഒരു തരം കാമപ്രാന്തനായിരുന്നു." വീട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി ഒരു ഭാര്യയും മകളും.നിറം കുറഞ്ഞുപോയതിനാലോ,ദിനം കണ്ടു മടുത്തതുകൊണ്ടോ? സുഖത്തിനായി അയാൾ അലഞ്ഞു.ഒരു തരം കാമപ്രാന്തനായിരുന്നു.


ആ സുന്ദരിയായ സ്ത്രീ അയാളുടെ ഉറക്കം കെടുത്തി. അവളുടെ വീടു കണ്ടുപിടിച്ച് അവിടെ എത്തി ചേർന്നു.ചപ്പുചവറുകൾ നിറഞ്ഞ മുറ്റം ഇടിഞ്ഞു വീഴാറായ ഒരു പഴയ വീട്.ഇവിടെ ആൾ താമസമുണ്ടോ?ആ വാതിൽ പതിയെ തുറന്നു അകത്തു കയറി. അമ്മേ..വിശക്കുന്നു കീറിയ ഉടുപ്പുമായി കലങ്ങിയ കണ്ണുകളോടെ കുട്ടി കിടന്നു കരയുന്നു. ആ കുട്ടിയെ കണ്ടാലറിയാം കഴിഞ്ഞ കുറെ ദിവസമായി പട്ടിണിയാണെന്ന്.ആ ചെകുത്താന്റെ മനസ്സിൽ അലിവുതോന്നി.കഞ്ഞി അടുപ്പത്താണ് അമ്മ ദേ വര്ണേൂ . അപ്പോളാണ് ആ കുഞ്ഞ് ശ്രദ്ധിച്ചത്.ആരാ ..അച്ഛൻ്റെ കൂട്ടുകാരനാ അത് ... അയാളൊന്നു വിക്കി .അ..അ വാ.... അച്ഛൻ്റെ അടുത്തേക്ക് പോകാം ആ കുഞ്ഞു വിരലുകൾ അയാളുടെ കൈപിടിച്ച് അച്ഛൻ്റെ മുറി ലക്ഷ്യമാക്കി നടന്നു.ആ വാതിൽപടികടന്നതും ഷോക്കേറ്റുപോൽ അയാൾ നിന്നു.


ആ മയങ്ങി കിടക്കുന്ന രൂപം കണ്ട് ഭൂമി പിളർന്നു താഴേക്ക്പോയി.പെട്ടെന്നുതന്നെ ആകൈകൾ വിടിവിച്ച് തിരിച്ചുനടന്നു.കണ്ണുകൾ ധാരധാരയായി ഒഴുകി.ഉരുകിതീരുന്ന മെഴുകുതിരി പോലെ നിന്നുഉരുകി.പോവാണോ....ന്നമ്മ ഇപ്പോൾ വരും..ഒന്നും മിണ്ടാതെ നടന്നകന്നു." അയാളുടെ മനസ്സിൽ മുസ്ലീം പെണ്ണിനെ ഇറക്കികൊണ്ടു വന്ന അനിയൻ്റെ മുഖം തെളിഞ്ഞുവന്നു.ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹം...അപ്പോൾ അപ്പൻ ഇറക്കിയതാണ് രണ്ടിനെയും...അപ്പോൾ മുറിച്ചിട്ടതാണ് ആ ബന്ധം പിന്നീട്...ഇപ്പോൾ എന്റെ ദൈവമേ എന്തു മഹാപാപമാണ് ഞാൻ ചെയ്തത് ..ഇതെല്ലാം എവിടെ കഴുകികളയും ആ കൊച്ച്... ഞങ്ങടെ കൊച്ചാണ്....ഒരു ഭ്രാന്തനെ പോലെ പിച്ചുംപേയും പറഞ്ഞ് എങ്ങോട്ടെന്നില്ലാതെ അലക്ഷ്യമായി അയാൾ നടന്നുനീങ്ങി.ഒരു കാമപ്രാന്തന്റെ ദയനീയമായ അധഃപതനം.


Rate this content
Log in

Similar malayalam story from Drama