Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

vindiaji SA

Romance Tragedy


3  

vindiaji SA

Romance Tragedy


ചിലങ്ക

ചിലങ്ക

3 mins 148 3 mins 148

പഠിക്കുന്ന കാലത്ത് എപ്പോഴോ തമാശക്ക് തോന്നിയ ഒരു ഇഷ്ടം, ഓരോ ദിവസം കൂടുംതോറും പിരിയാൻ ആകാത്ത പ്രണയം ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...


"അവൾ " പഠിക്കുന്ന പുസ്‌തക താളുകളിലെ അക്ഷരം പോലെ മനസ്സിൽ ഒളിപ്പിച്ചു വെച്ച ഒരു മോഹം.. ഓർമ്മകൾ രചനകളായി പതിഞ്ഞ ആ പുസ്തകത്തിലെ ഓരോ താളിലുമുള്ള ചിത്രങ്ങൾ അവളുടെ കഥ പറഞ്ഞിരുന്നു...


എന്നോ തന്റെ സുഹൃത്ത് പകർന്നു തന്ന ധൈര്യത്തിൽ അവളോട് തന്റെ പ്രണയം തുറന്നു പറഞ്ഞു... തിരിച്ചു ഒന്നും പറയാതെ ഒരു ചെറു നൊമ്പരം കലർന്ന ഒരു പുഞ്ചിരിയുമായി അവൾ നടന്നകന്നു...


തന്റെ പ്രണയ അഭ്യർത്ഥന അവൾ അന്ന് നിരസിച്ചെങ്കിലും അന്ന് അവളുടെ മുഖത്തു കണ്ട ആ പുഞ്ചിരിയിൽ അവനു പ്രതീക്ഷ ഉണ്ടായിരുന്നു... അവളെ ഒരു തീ നാളമാക്കി തന്റെ മനസ്സിന്റെ വിളക്ക് തെളിയിച്ചു...


തന്റെ പ്രണത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്തിരുന്നത് ഭൂമിയിലെ മാലാഖ എന്ന് അവൻ വിശ്വസിക്കുന്ന അവന്റെ അമ്മ ആയിരുന്നു.


അവളോടുള്ള പ്രണയം കൂടുന്തോറും അവന്റെ  പ്രതീക്ഷ കുറഞ്ഞുകൊണ്ടിരുന്നു...അവനെ കാണുമ്പോൾ അവളുടെ മുഖത്തുള്ള ആ പുഞ്ചിരി മാഞ്ഞിരുന്നു. അവനിൽ അത് വിഷമം ഉളവാക്കിയെങ്കിലും അവനിലെ ആ പ്രതീക്ഷയുടെ തീനാളം എരിയുന്നുണ്ടാരുന്നു...


നാളുകൾ കുറെ കടന്നുപോയി...


പ്രതീക്ഷകൾ എല്ലാം വറ്റി ഇല്ലാതായ ഒരു ദിവസം... അപ്രതീക്ഷിതമായി അവളെ കണ്ടു...


പെട്ടന്ന് അവളുടെ ആ ചിരി ഓടി മറഞ്ഞു... അവന്റെ കണ്ണുകളിലേക്ക് കണ്ണുനീർ ഓടി എത്തിയെങ്കിലും അവയെ മറച്ചു നിർത്തി അവളോട് ഒന്ന് പുഞ്ചിരിച്ചു... അപ്രതീക്ഷിതമായി അവൾ അവനോട് സംസാരിക്കാൻ തുടങ്ങി... എന്തെന്നറിയില്ല അവന്റെ മനസ്സ് ആകെ നിശ്ചലമായി...


അവനോട് നിൽക്കാൻ പറഞ്ഞിട്ട് അവളുടെ ബാഗിൽ അവൾ എന്തോ പരതി... ഒരു ചെറിയ കടലാസ് തുണ്ട് എടുത്ത് അവനു കൊടുത്തിട്ട് അവൾ അകലേക്ക്‌ മറഞ്ഞു...


ഉള്ളിലുള്ള ഭയം കാരണം അവൻ അന്ന് അത് വായിച്ചില്ല... പഠിപ്പിക്കുന്നതിൽ ഒന്നും അന്ന് അവന് ശ്രദ്ധ ഇല്ലാരുന്നു, അവന്റെ മനസ്സ് എവിടെയൊക്കെയോ ആയിരുന്നു....


വീട്ടിൽ ചെന്നിട്ട് അവൾ തന്ന ആ കടലാസ് തന്റെ മാലാഖക്ക് കൊടുത്തു... അത് വായിച്ചു കഴിഞ്ഞപ്പോളേക്കും മാലാഖയുടെ കണ്ണുകൾ ഈറനണിഞ്ഞു...


"അവനോട് ദേഷ്യം ഉള്ളത്‌ കൊണ്ടല്ല, അവനോടുള്ള സ്നേഹം നഷ്ടമാകുമോ എന്നാ പേടികൊണ്ടാ അവൾ അവനെ കാണുമ്പോൾ പുഞ്ചിരിക്കാത്തത്," എന്ന് അമ്മ അവനോട് പറഞ്ഞു... അവന്റെ ഉള്ളിലെ ആ പ്രണയത്തിന്റെ തീനാളം ആളി കത്തി...


അവളുടെ മുന്നിൽ ചെല്ലാനുള്ള ബലം അവന് ഇല്ലാത്തത് കൊണ്ട്... സ്കൂളിലെ ആ ആൽ മരത്തിന്റെ മറവിൽ നിന്ന് അവളെ നോക്കി കൊണ്ടിരുന്നു... അവൾ അത് കണ്ടെങ്കിലും കണ്ട ഭാവം നടിച്ചില്ല... മനസ്സിൽ ഒരു കുളിരുപോലെ... പെട്ടന്ന് ആർത്തു പെയ്ത മഴ, പെട്ടന്ന് അവൻ വായനശാലയിലോട്ട് ഓടി കയറി ...


അവന്റെ ആ ഓർമ്മകൾ പതിഞ്ഞ ആ പുസ്തകത്തിൽ അവൻ അവളുടെ മുഖം പകർത്താൻ തുടങ്ങിയപ്പോൾ മനസ്സ് കൊതിച്ചതു പോലെ അവളും അവിടേക്ക് എത്തി... തന്റെ മുൻപിൽ വന്നിരുന്ന അവളോട് എന്ത് പറയണമെന്ന് അറിയാതെ അവന് ആകെ സ്തംഭിച്ചു നിന്നു...


പെട്ടന്ന് അവൾ കലോത്സവത്തിന് പങ്കെടുക്കുന്ന കാര്യം അവനോട് ആവതരിപ്പിച്ചു... നൃത്തം പഠിച്ചിട്ടില്ലെങ്കിലും അവളുടെ കാൽച്ചുവടിന് ഒരു പ്രത്യേക ഭംഗി ആയിരുന്നു... ചിലങ്ക അണിഞ്ഞ അവളുടെ കാലുകൾ അവന്റെ മനസ്സിൽ ആഴ്ന്നിറങ്ങി... അന്നത്തെ ദിവസം മുഴുവൻ അവളുടെ ചുവടുകൾ ആയിരുന്നു അവന്റെ മനസിൽ.


അടുത്ത ദിവസം അവളുടെ നടനത്തെക്കുറിച്ചു അവളോട് പറയണമെന്ന് അവന് വിചാരിച്ചു... അവളെ കാണാൻ വേണ്ടി സ്കൂളിൽ നേരത്തെ എത്തുകയും ചെയ്തു... എല്ലാവരും വന്നിട്ടും അവൾ വന്നില്ല... ഹൈദരാബാദിൽ തന്റെ ഒരു ബന്ധു വീട്ടിൽ പോയെന്ന് അവളുടെ ഒരു കൂട്ടുകാരി ആണ് പറഞ്ഞത്... മനസ്സ് ആകെ ആവശ്യനായി. പിന്നീട് അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു, നാളുകൾ പലതും കഴിഞ്ഞു പോയി...


ഒരു നാൾ തന്റെ സ്കൂളിന്റെ മുന്നിൽ ഒരു ഫ്ലെക്സ് ഇരിക്കുന്നത് അവൻ ദൂരത്തു നിന്നെ കണ്ടു... അതിലൊരു ചിത്രമുണ്ട്; അത് തന്റെ ഹൃദയസഖിയുടേതാണെന്ന് അവന് മനസിലായി... എന്തോ അതിൽ എഴുതിയിട്ടുണ്ട്, കലോത്സവത്തിന് ഒന്നാം സമ്മാനം വാങ്ങിയതിന് അനുമോധാനം ആണെന്ന് അവന്റെ മനസ്സ് പറഞ്ഞു...


അതൊന്ന് വായിക്കാനായി അവൻ ഓടി.... അവിടെ ചെന്നിട്ടാണ് അവൻ ആ ബോർഡ്‌ ശ്രദ്ധിച്ചത്.. അത് തന്റെ പ്രണയിനിയുടെ വിജയം വിളിച്ചു പറഞ്ഞ ബോർഡ്‌ അല്ലാരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:

"അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ"...


ഇത്രയും പറഞ്ഞുകൊണ്ട് വിഷ്ണുവർദ്ധൻ തന്റെ ചിത്രം പൂർത്തിയാക്കി... തന്റെ കിടക്കയിൽ വന്നു കിടന്നു... അവന്റെ മുറിയുടെ ആ ഇരുമ്പ് അഴിയുടെ വെളിയിൽ വിഷ്ണുവർദ്ധന്റെ കഥ കേട്ടു നിന്ന തന്റെ വാർഡന്റെ കണ്ണുകളും നിറഞ്ഞു...


തനിക്കിപ്പോ സ്വന്തമെന്ന് പറയാൻ ആരുമില്ല; ആകെ ഉള്ളത് താൻ കിടക്കുന്ന ആ ഭ്രാന്തലയത്തിലെ മുറിയും ഒരു ഭാരമായിട്ടാണേലും തന്റെ കൂടെ എപ്പോളും ഉള്ള ആ ചങ്ങലയുടെ നാദവും മാത്രം...!!!!!


Rate this content
Log in

More malayalam story from vindiaji SA

Similar malayalam story from Romance