vindiaji SA

Drama Romance Tragedy

3  

vindiaji SA

Drama Romance Tragedy

ചാച്ചന്റെ പൊന്നൂസ്

ചാച്ചന്റെ പൊന്നൂസ്

6 mins
281


"ചാച്ചന്റെ പൊന്നൂസല്ലേ...? ഒന്ന് സമ്മതിക്കടാ..."

"ചാച്ചാ...!"

"പ്ലീസ് പൊന്നൂട്ട... ചാച്ചന്റെ മുത്തല്ലേ!"

"മ്മ്... "

"എന്നാ മോള് പോയി ഒരുങ്ങിയെച്ചും വാ... അവരിപ്പോ എത്തും..."

"ശരി..."

അതും പറഞ്ഞവൾ അകത്തേയ്ക്ക് പോയി... അയാൾ അവൾ പോയ വഴിയേ ഒന്ന് നോക്കി നെടുവീർപ്പിട്ട് മറ്റു കാര്യങ്ങളിലേക്ക് കടന്നു...


ഇതൊക്കെ ആരാന്ന് ഞാൻ പറഞ്ഞു തരാം... ഇപ്പൊ ഇവിടെ കണ്ടില്ലേ രണ്ടു പേരെ...? അതാണ് നമ്മുടെ അൻവി ശ്രീകുമാർ എന്ന നമ്മുടെ പൊന്നൂസും അവളുടെ ചാച്ചൻ ആയ ശ്രീകുമാർ മാധവ് എന്ന ശ്രീയും...


ശ്രീ ഒരു പാവം കുടുംബസ്ഥൻ ആണ്... എല്ലാ ജോലിയും ചെയ്ത് കുടുംബം നോക്കുന്നു... നമ്മുടെ പൊന്നൂസ് ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ ആണ്...


പൊന്നൂസും അവളുടെ ചാച്ചനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആണ് അവരുടെ... അവളുടെ അമ്മ അഞ്ചിത പൊന്നൂസിന്റെ പ്രസവത്തോടെ മരിച്ചു... ഇപ്പൊ ഇവിടെ പൊന്നുവിന് ഒരു ആലോചന വന്ന്... അതിന്റെ പേരിൽ ചാച്ചനും മോളും ഒന്ന് അടി ഇട്ടതാ കണ്ടത്... അവസാനം ചാച്ചന്റെ വാക്കിൽ കൊച്ചു ഫ്ലാറ്റ്...


അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞതും ചെക്കനും കൂട്ടരും വന്നു.. ശ്രീ അവരെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി അവരോട് പറഞ്ഞിട്ട് അകത്തെ റൂമിലേക്ക് പോയി പൊന്നുവിനെ കൂട്ടി വന്നു... പൊന്നു എല്ലാർക്കും ചായ കൊടുത്ത് ശ്രീയുടെ അടുത്തായി നിന്നു...


ബ്രോക്കർ: "അപ്പൊ ശ്രീയേട്ടാ, എങ്ങനെയാ കാര്യങ്ങൾ ഒക്കെ...? നമുക്കിത്തങ്ങു ഉറപ്പിക്കാം എന്താ??"

ശ്രീ : "അതിന് മുൻപ് മക്കൾ പരിചപെടട്ടെ ടോ..."

മഹേഷ്‌ ( ചെക്കന്റെ അച്ഛൻ ): "അത് ശരിയാ... മോൾക്ക് ഞങ്ങളെ ഒന്നും മനസിലായി കാണില്ലല്ലോ... ഞാൻ തന്നെ പറഞ്ഞു തരാം... ഞാൻ മഹേഷ്‌, ചെക്കന്റെ അച്ഛൻ ആണ്... ഇതെന്റെ ഭാര്യ ഗീത. ഇത് ഞങ്ങളുടെ ചെക്കന്റെ അനിയത്തി ഗീതു... പിന്നെ ഇതാണ് ചെക്കൻ മഹാദേവ് എന്ന മഹി..."

ഗീത : "പിള്ളേർ ഒന്ന് സംസാരിക്കട്ടെ, അല്ലെ മഹേഷേട്ടാ?"

മഹേഷ്‌ : "അതെ, എന്ത് പറയുന്ന് ശ്രീകുമാറേ?"

ശ്രീ : "ഓഹ്, അതിനെന്താ...? പൊന്നു.. മോനെയും കൂട്ടി ചെല്ല്..." 

പൊന്നു : "ശരി ചാച്ചാ... വരൂ..."

അതും പറഞ്ഞു പൊന്നു മഹിയെയും കൊണ്ട് റൂമിലേക്ക് പോയി... എന്ത് പറയണം എന്ന് അറിയാതെ രണ്ട് പേരും കുറച്ച് നേരം നിന്നു... പിന്നെ മൗനത്തെ ഭേദിച്ചു മഹി തന്നെ പറഞ്ഞു...


മഹി : "ഹലോ ഞാൻ മഹാദേവ്... ഡോക്ടർ ആണ്..."

പൊന്നു : "ഞാൻ അൻവി... ഡിഗ്രി ഫൈനൽ ഇയർ ആണ് പഠിക്കുന്നെ."

മഹി : "മ്മ്... തനിക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടോ എന്നൊരു ചോദ്യം ഞാൻ ചോദിക്കില്ല... കാരണം പഠിച്ചേ പറ്റു... അതെന്റെ ഇഷ്ട്ടാണ്... എന്റെ മാത്രല്ല തന്റെ ചാച്ചന്റെയും... ഇപ്പൊ ഒരു കല്യാണം തനിക്ക് താല്പര്യം ഇല്ലെന്ന് എനിക്ക് അറിയാം... അതോണ്ട് തന്നെ ഒരു ഫാമിലി ലൈഫ് തുടങ്ങാൻ ഞാൻ നിർബന്ധിക്കില്ല ഒരിക്കലും... താൻ പഠിച്ചു സ്വന്തം കാലിൽ നിക്കുമ്പോ മാത്രേ നമ്മൾ ഒന്നിച്ചു ജീവിക്കാൻ തുടങ്ങു... ആ ഉറപ്പ് തനിക്ക് ഞാൻ തരുന്നു..."

പൊന്നു : "ചാച്ചൻ..??"

മഹി : "ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ തന്നെ തന്റെ ചാച്ചന്റെ ഡിമാൻഡ് ഇത് മാത്രം ആരുന്ന്... ഞാനും അത് അംഗീകരിക്കുന്നു... അതു കൊണ്ട് ആണ് ഇപ്പൊ ഇവിടെ ഞാൻ നിക്കുന്നെ."

പൊന്നു : "... ദേവേട്ടൻ... സോറി, അങ്ങനെ വിളിക്കാമോ??"

മഹി : "അതിനെന്താ? താൻ വിളിച്ചോളൂ... എന്നെ എല്ലാരും മാഹിയെന്നാ വിളിക്കാറ്... താൻ ഇനി മുതൽ സ്പെഷ്യൽ ആയി വിളിച്ചോ... താനും അങ്ങനെ അല്ലെ...? എല്ലാരും അനു എന്നല്ലേ വിളിക്കുന്നെ, തന്റെ ചാച്ചൻ ഒഴികെ...?"

പൊന്നു : "അതെ... എല്ലാർക്കും ഞാൻ അനു ആണ്... എന്റെ ചാച്ചനു മാത്രം പൊന്നൂസും... എന്നെ ഒത്തിരി ഇഷ്ട്ടാ ചാച്ചനു... എനിക്ക് ഒന്നേ പറയാനുള്ളു... എനിക്ക് എന്റെ ചാച്ചൻ മാത്രേ ഉള്ളു... അതോണ്ട് തന്നെ എന്നെ കെട്ടുന്ന ആൾ എനിക്ക് തരുന്നതിനേക്കാൾ സ്നേഹം എന്റെ ചാച്ചന് കൊടുക്കണം..."

മഹി : "തന്റെ ചാച്ചൻ എപ്പഴോ എന്റെ ഹൃദയത്തിൽ കയറിയ ആൾ ആണ്... അതോണ്ട് അതോർത്തു പേടിക്കണ്ട..."

പൊന്നു : "അതെങ്ങനെ...? ചാച്ചനെ നേരത്തെ അറിയുവോ??"

മഹി : "അറിയും... അതെങ്ങനെ എന്നൊക്കെ ചാച്ചൻറ്റെ പൊന്നൂസിന് നമ്മുടെ കെട്ടിന്റെ അന്ന് ഞാൻ പറഞ്ഞു തരാം... അതുവരെ ചാച്ചനോടും ചോദിക്കരുത് ഇത്..."

പൊന്നു : "മ്മ് ശരി..."


രണ്ട് വീട്ടുകാരും കല്യാണം ഉടനെ നടത്താൻ തീരുമാനിച്ചു... ശ്രീയുടെ നിർബന്ധം കൊണ്ട് നിശ്ചയം നടത്താതെ വേഗം കെട്ട് നടത്താൻ ഉറപ്പിച്ചു... നാളെ ആണ് നമ്മുടെ മഹിയുടെയും പൊന്നുവിന്റെയും കല്യാണം... ബന്ധുക്കൾ അധികം ഇല്ലാത്തോണ്ട് അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് ചെറിയൊരു താലി കെട്ട്, അതാണ് തീരുമാനം...


ശ്രീ : "പൊന്നൂസേ... ചാച്ചൻ ഒന്ന് ജംഗ്ഷനിൽ പോയേച്ചും വരാം..."

പൊന്നു : "ചാച്ചാ, ഇപ്പൊ പോവണോ...?"

ശ്രീ : "ചാച്ചൻ ഇപ്പൊ വരാം പൊന്നൂസേ..."

പൊന്നു : "മ്മ്... വേഗം വായോ ട്ടോ, ചാച്ചാ..."

ശ്രീ: "അഹ് ടാ..."


അതും പറഞ്ഞു ശ്രീ പോയി... ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് അയാൾ തിരികെ വന്നു... എന്നത്തെയും പോലെ ഭക്ഷണം ഒക്കെ രണ്ടാളും കഴിച്ച് കിടന്നു...


കല്യാണം ആയോണ്ട് തന്നെ രാവിലെ ശ്രീ പൊന്നുവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി... പൊന്നു അവളുടെ ചാച്ചനും ഇനിയുള്ള കാര്യങ്ങളും ഓർത്ത് പ്രാർത്ഥിച്ചു... എന്നാൽ ശ്രീ തന്റെ പൊന്നൂസിന് വേണ്ടി, അവളുടെ നല്ല ജീവിതത്തിനു വേണ്ടി, എല്ലാം അറിയുമ്പോ അവൾ തളരാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു...


തൊഴുതിറങ്ങി അവർ വേഗം വീട്ടിലേക്ക് വന്നു... അപ്പോഴേക്ക് പൊന്നുവിനെ ഒഴുക്കാൻ ബ്യൂട്ടീഷൻ വന്നിരുന്നു... അവർ അവളേം കൊണ്ട് പോയി റെഡി ആക്കി... ശ്രീ അവൾക്ക് ഭക്ഷണം വാരി കൊടുത്തു... എല്ലാം കഴിഞ്ഞ് പൊന്നു ശ്രീയുടെ കാൽ തോട്ട് അനുഗ്രഹം വാങ്ങിച്ചു കൊണ്ട് അവിടുന്ന് അയാൾക്കൊപ്പം അമ്പലത്തിലേക്ക് പോയി...


അമ്പലത്തിൽ അവരെ കാത്ത് മഹേഷും കുടുംബവും ഉണ്ടായിരുന്നു... അവരും എത്തിയതോടെ എല്ലാരും അകത്തേയ്ക്ക് കയറി... മഹിയും പൊന്നുവും ക്ഷേത്രത്തിൽ തൊഴുത ശേഷം തിരുമേനി കൊടുത്ത ഹാരം പരസ്പരം അണിഞ്ഞു... അതിന് ശേഷം തിരുമേനി പൂജിച്ച താലി മഹിക്ക് കൊടുത്തു... അവൻ അത് പൊന്നുവിന്റെ കഴുത്തിൽ അണിഞ്ഞു... കുറച്ച് സിന്ദൂരം എടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി അവൻ അവളെ സ്വന്താക്കി...


ശേഷം രണ്ടാളും ശ്രീയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി മറ്റുള്ളവരുടെ അനുഗ്രഹവും വാങ്ങി... ശ്രീ പൊന്നുവിന്റെ കൈ മഹിയുടെ കൈകളിൽ വച്ച് കൊടുത്തു... അവർ നേരെ പൊന്നുവിന്റെ വീട്ടിലേക്ക് ആണ് പോയത്...


മഹിയുടെ ആഗ്രഹം ആയിരുന്നു ശ്രീ തനിച്ച് ആയത് കൊണ്ട് കുറച്ച് ദിവസം അവിടെ നിക്കണം എന്നത്... അത് പൊന്നുവിനെയും ഒരുപാട് സന്തോഷിപ്പിച്ചു... 


വീട്ടിൽ ചെന്ന് രണ്ടാളും പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് എല്ലാർക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു... കഴിച്ച് കഴിഞ്ഞ് എല്ലാരോടും പറഞ്ഞു മഹി അവളേം കൊണ്ട് അവളുടെ റൂമിലേക്ക് പോയി...


അകത്തു കയറിയ ഉടൻ അവൻ വാതിൽ അടച്ചു... ചെറിയയൊരു പേടി തോന്നിയെങ്കിലും പൊന്നു ഒന്നും മിണ്ടാതെ അവൻ ചെയുന്നതെല്ലാം നോക്കി നിന്നു... അപ്പോഴേക്കും അവൻ അവൾക്ക് അടുത്ത് ആയി വന്നിരുന്നു കൊണ്ട് പറഞ്ഞു തുടങ്ങി...


മഹി : "പൊന്നൂസേ... നിന്നോട് അന്ന് ഞാൻ പറഞ്ഞില്ലേ, കുറച്ച് കാര്യങ്ങൾ നീ അറിയാൻ ഉണ്ട് അത് നമ്മുടെ കല്യാണം കഴിഞ്ഞ് ഞാൻ പറയാം എന്ന്... അതിനാ ഇപ്പൊ നിന്നെ ഇവിടേക്ക് കൊണ്ട് വന്നേ... എനിക്ക് നിന്നോട് പറയാനുള്ളത് അത്രയും സീരിയസ് ആയ കാര്യങ്ങൾ ആണ്... അതും നിന്നെയും ചാച്ചനെയും സംബന്ധിച്ച് ഉള്ളത്... ക്ഷമയോടെ കേൾക്കണം."


പൊന്നുവിന് അവൻ പറഞ്ഞത് മനസിലായില്ല എങ്കിലും അവൾ അവന്റെ വാക്കുകൾക്ക് ആയി കാതോർത്തുന്നു... അവന് സമ്മതം അറിയിച്ചു...


മഹി : "നിന്റെ ചാച്ചനെയും ചാച്ചനിലൂടെ നിന്നെയും എനിക്ക് 3 വർഷം കൊണ്ട് അറിയാം... ചാച്ചനെ ഞാൻ ആദ്യം കാണുന്നത് pk ഹോസ്പിറ്റലിൽ വച്ചാണ്... അന്ന് ഞാൻ അവിടെ ഹൗസ് സർജെൻസി ചെയ്യുവാരുന്നു... തല കറക്കം കാരണം ജോലി സ്ഥലത്ത് നിന്ന് ആളുകൾ കൊണ്ട് വന്നാക്കിയതായിരുന്നു ചാച്ചനെ... എന്ത് കൊണ്ടോ ചാച്ചനെ കണ്ടപ്പോ വല്ലാത്തൊരു അടുപ്പം തോന്നി. ഞാൻ അടുത്തേയ്ക്ക് ചെന്ന് അവിടെ നിന്ന നഴ്സിനോട് കാര്യം തിരക്കിയപ്പോൾ ആണ് അവർ പറഞ്ഞത്...


ഞാൻ അപ്പൊ തന്നെ ചെക്ക് ചെയ്ത് കുറച്ച് ടെസ്റ്റിനൊക്കെ കൊടുത്തു... റിസൾട്ട്‌ വന്നപ്പോ ആണ് അറിയുന്നേ ആൾക്ക് ബ്രെയിൻ ട്യൂമർ ആണെന്ന്... അതും ഫൈനൽ സ്റ്റേജ്... ഞാൻ അപ്പൊ തന്നെ സീനിയർ ഡോക്ടറോട് പറഞ്ഞു... അവിടെ അഡ്മിറ്റ്‌ ആക്കാൻ പറഞ്ഞത് കൊണ്ട് അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോ ആണ് ചാച്ചൻ എന്റെ കൈ പിടിച്ചു പറഞ്ഞെ...


"മോനെ.. എനിക്ക് ഇവിടെ കിടക്കാൻ പറ്റില്ല... എനിക്ക് ആകെ ഒരു മോളെ ഉള്ളു... അവൾ ആണേൽ തനിച്ചാണ്... ഇത് വല്ലോം അവൾ അറിഞ്ഞ സഹിക്കൂല... അവളെ ഒന്ന് കരയ്ക്ക് അടുപ്പിച്ചിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ... എന്റെ കുഞ്ഞിത് സഹിക്കില്ല... എന്നെ വിട്ടേക്ക് മോനെ... വല്ല മരുന്ന് ഉണ്ടേൽ ഞാൻ അത് കഴിച്ചോളാം... "


അതിന് ഞാൻ അന്ന് ചാച്ചനോട് ചൂടായി ചോദിച്ചു... മോളെ നല്ല നിലയിൽ ആക്കണം എങ്കിൽ അവളുടെ അച്ഛന് ജീവൻ വേണ്ടേ എന്ന്... കാരണം അത്രയും സീരിയസ് ആരുന്ന്... അതിന് ചാച്ചൻ എന്നോട് പറഞ്ഞു...


"ഞാൻ സമയത്തിന് ആഹാരവും മരുന്നും ഒക്കെ കഴിച്ചോളാം കുഞ്ഞേ... ചെക്ക് അപ്പും ചെയ്തോളാം... എന്റെ മോൾ ഇത് അറിയരുത്."


അവസാനം ചാച്ചന്റെ വാശിക്ക് ഞങ്ങൾ കൂട്ട് നിന്ന്... പിന്നീട് അതെ ഹോസ്പിറ്റലിൽ ഞാൻ ജോലിക്ക് കയറി... പിന്നീട് ചാച്ചൻ എന്റെ പേഷ്യന്റ് ആരുന്ന്... ഇന്നലെ ചാച്ചൻ നിന്നോട് ജംഗ്ഷനിൽ പോകുവാ എന്ന് പറഞ്ഞു വന്നത് എന്റെ അടുത്തേയ്ക്ക് ആരുന്ന്... ചെക്ക് ചെയ്തപ്പോ ചാച്ചന്റെ സ്റ്റേജ് വളരെ മോശം ആണെന്ന് ഞങ്ങൾക്ക് മനസിലായി... ഏത് നിമിഷം വേണേലും ചാച്ചന് എന്തും സംഭവിക്കും... ആ സ്റ്റേജ് ആണ് ഇപ്പൊ...


ചാച്ചനിലൂടെ നിന്നെ കുറിച്ച് എനിക്ക് അറിയാരുന്നു... നീ ചാച്ചന് എത്രത്തോളം വലുതാ എന്ന് എനിക്ക് മനസിലായി... ആ വാക്കുകളിലൂടെ ഞാൻ നിന്നെ സ്നേഹിച്ചു... മകളെ സുരക്ഷിതയാക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ആ അച്ഛനോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞു... ആ ആൾ അത് ആഗ്രഹിച്ചിരുന്ന പോലെ എന്നെ ചേർത്ത് പിടിച്ചു... അവളുടെ പടുത്തം കഴിയട്ടേ എന്നാരുന്നു ആദ്യത്തെ മറുപടി... എന്നാൽ ചാച്ചന്റെ അവസ്ഥ മോശം ആവാൻ തുടങ്ങിയപ്പോ ആണ് എന്നോട് ആലോചന ആയി വരാൻ പറഞ്ഞെ.. അങ്ങനെ ഈ വിവാഹം വേഗം നടത്തിയതും...


ഇന്നലത്തെ ചെക്ക് അപ്പിൽ നിന്ന് മനസിലായി ഇനി ചാച്ചന് അധികനാൾ ഇല്ലെന്ന്... ഏറിയാൽ ഒന്നോ രണ്ടോ ദിവസം മാത്രം... എന്നോട് നിന്റെ ചാച്ചൻ ഒന്നേ പറഞ്ഞോളൂ... നിന്റെ കണ്ണ് നിറയരുത് എന്നും ചാച്ചന്റെ കണ്ണ് അടയുമ്പോ നിന്നെ കണ്ട് വേണം മരിക്കാൻ എന്നും..."


മഹി പറഞ്ഞു നിർത്തി പൊന്നുവിനെ നോക്കി... അവൾ ആകെ തകർന്ന് ഇരിക്കുവാരുന്നു... കേട്ടതൊന്നും സത്യമാവല്ലേ എന്ന് മനസ്സിൽ കേഴുന്നത് അവൻ അറിഞ്ഞു... ജീവനുണ്ട് എന്ന് അറിയിക്കാൻ ആ കണ്ണുനീർ മാത്രം അവളിൽ നിന്ന്... അവളുടെ അവസ്ഥ മനസിലാക്കി മഹി അവളെ അവനോട് ചേർത്ത് പിടിച്ചു... അവൾ ആ കരവലയത്തിൽ ഒതുങ്ങി നിന്നു...


പിന്നീട് ഉള്ള നിമിഷങ്ങൾ ആ മകൾ അവളുടെ ചാച്ചാനൊപ്പം ആരുന്ന്.. അവരുടെ മനസ് മനസിലാക്കി എന്ന പോലെ മഹി അവർക്കൊപ്പം തന്നെ നിന്നു... എങ്ങനെയും അയാളെ രക്ഷിക്കാൻ മഹി അവനാല് കഴിയുന്നതൊക്കെ ചെയ്യാൻ നോക്കി... എന്നാൽ ആ ശ്രമങ്ങൾ എല്ലാം കാറ്റിൽ പറത്തി ആ ശക്തി അയാളെ കൊണ്ട് പോയി...


കണ്ണടയും മുൻപ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മകളെ മുറുകെ പുണർന്നു അയാൾ പറഞ്ഞു...


"ചാച്ചന്റെ പൊന്നൂസ് സന്തോഷം ആയി കഴിയണം... ഒരിക്കലും പൊന്നൂസിന്റെ കണ്ണ് നിറയരുത്... മോൾടെ ചിരിച്ച മുഖം കണ്ട് വേണം ചാച്ചന് പോവാൻ... എന്നും മോൾക്കൊപ്പം ചാച്ചൻ ഉണ്ടാകും... ആദ്യം നിന്നെ ചാച്ചന്റെ കൈയിൽ കിട്ടിയപ്പോ ഉണ്ടാരുന്ന ആ ചിരി ചാച്ചൻ പോവുമ്പോഴും കാണണം എന്റെ പൊന്നൂസിന്റെ മുഖത്തു..."


അതും പറഞ്ഞയാൾ അവൾക്ക് അവസാന ചുംബനം ആ നെറ്റിയിൽ നൽകി... അയാളുടെ ആഗ്രഹം പോലെ നിർവികാരമായ ആ അവസ്ഥയിലും അവൾ ഒരു ചിരി അണിഞ്ഞു നിന്നു... അയാളുടെ മുഖമാകെ ചുംബനം നൽകി... ആ ചുംബനം നൽകുമ്പോഴും അവൾ അറിയുന്നുണ്ടാരുന്നു തന്നെ പ്രാണനെ പോലെ നോക്കി വളർത്തി ഇന്ന് സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ച തന്റെ മാത്രം ചാച്ചന്റെ സ്നേഹവും കരുതലും എത്രയെന്ന്...


മകളുടെ ചിരിച്ച മുഖവും അവൾ നൽകിയ സ്നേഹ ചുംബനങ്ങളും ഏറ്റു വാങ്ങി അയാൾ മറ്റൊരു ലോകത്തേയ്ക്ക് യാത്രയായി...


ഇനിയുള്ള കാലം തന്റെ പൊന്നൂസിന്റെ ചിരിയും കളിയും കാണാൻ അവളുടെ ചാച്ചൻ ഒരിളം കാറ്റായി എപ്പഴും കൂട്ടായി അവൾക്കൊപ്പം ഉണ്ട്...


ചാച്ചന്റെ മാത്രം പൊന്നൂസ് ആയി അവളും അവളുടെ പാതിക്കൊപ്പം സുഖമായി ജീവിക്കുന്നു... അവളുടെ ചാച്ചൻ അവൾക്കായി നൽകിയ സ്നേഹ സമ്മാനം... 


ശുഭം...


Rate this content
Log in

Similar malayalam story from Drama