vindiaji SA

Drama

4.0  

vindiaji SA

Drama

സൂര്യശലഭം... ഭാഗം 1

സൂര്യശലഭം... ഭാഗം 1

2 mins
299


"യാദുവേട്ട എനിക്ക്.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്ന് ..."

"എന്താ കുഞ്ഞാറ്റെ പറ... നിന്നെ കണ്ടിട്ട് എന്തോ വല്ല്യ കാര്യം ആണെന്ന് തോന്നുന്നല്ലോ... എന്താ മോളെ?"

"അത്... അത് പിന്നെ... ഏട്ടാ..."

"എന്താടാ? എന്താ എന്റെ പെങ്ങളൂട്ടിക്ക് പറ്റിയത്...?"

"അത്... എനിക്ക്... ഏട്ടനെ... എനിക്ക്..."


"ടാ യദു... എന്ത് ചെയ്യുവാ അവിടെ?"

"അഹ് ആരിത് നച്ചൂട്ടിയോ...?"

"യാദുവേട്ടൻ ഇവിടെ ഉണ്ടാരുന്നോ...? ഞാൻ കണ്ടില്ലാരുന്നു ..."

"ഏയ് അതൊന്നും സാരല്ല..."


"അല്ല കുഞ്ഞാറ്റെ നീ എന്താ എന്നോട് പറയാൻ വന്നേ...? അത് പറഞ്ഞില്ലല്ലോ!"

"അത്... അതേട്ട... ഏട്ടാനൊന്നും ഇപ്പോ അങ്ങോട്ട് കാണുന്നില്ലല്ലോ അത് ചോദിച്ചെയ..."

"ആണോ...? ഞങ്ങൾ വൈകിട്ട് അങ്ങോട്ട്‌ വരാം."

"എന്ന ഏട്ടന്മാരെ ഞാൻ പോകുവാ ..."

"നിക്കടി ഞാനും വരാം... തനിയെ പോണ്ട..."


"നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലെ...? ഞാൻ പരിചയപ്പെടുത്തി തരാം എല്ലാം..."

"ഞാൻ പറയാടി... നീ റെസ്റ്റിക്കോ!"

"ഓഹ് ശരി ശരി.. .എന്ന പറ... അല്ലേൽ ഇവർ ഒക്കെ കരുതും നമുക്ക് പ്രാന്തു പിടിച്ചു എന്ന്. "

"മം..."


അപ്പൊ ഞാൻ തന്നെ പറഞ്ഞു തരാം... ഇത് എന്റെയോ ഇവളുടെയോ കഥ അല്ല ഞങ്ങളുടെ കഥ ആണ്... അങ്ങനെ പറയുന്നത് ആവും നല്ലത്... ഞങ്ങൾ എന്ന് പറയുന്നത് ഞാനും ഇവളും മാത്രല്ല... കുറച്ചധികം പേര് ഉണ്ട്... ഒക്കെ പറഞ്ഞു തരാം കേട്ടോ...


ആദ്യം ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തി തരാം... ഞാൻ യദുനന്ദൻ... നേരത്തെ ഒരുത്തനെ കണ്ടില്ലേ അവൻ യാദുനന്ദൻ... എന്റെ പരട്ട... അയ്യോ അല്ലല്ല ഇരട്ട സഹോദരൻ... നന്ദനത്തിലെ സ്മിതയുടെയും നന്ദന്റെയും എല്ലാം എല്ലാം... യാദു കൊച്ചിയിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയുന്നു...


അഹ് ഇനി ഇവൾ... തൃശൂലത്തിൽ ദേവദത്തന്റെയും സുനിതയുടെയും ലാസ്റ്റ് പ്രോഡക്റ്റ്... തൃനേത്ര ദേവൻ... എല്ലാരുടെയും കുഞ്ഞാറ്റ... ഇതിനു മുകളിൽ വേറെ മൂന്നെണ്ണം കൂടെ ഉണ്ട്... മുരട്ടകൾ ആണ്... മനസിലായില്ലേ? രണ്ട് പേര് ആവുമ്പോ ഇരട്ടകൾ അല്ലെ അപ്പൊ മൂന്നു പേര് ആവുമ്പോ മുരട്ടകൾ അല്ലെ ആവുക...? ആഹ് എന്തേലും ആവട്ടെ...! എന്തായാലും നിങ്ങൾക്ക് മനസിലായല്ലോ... തൃശൂൽ ദേവൻ എന്ന ഞങ്ങളുടെ കിച്ചു, ത്രിവേദ് ദേവൻ എന്ന വേദ്, തൃവിദ്യ ദേവൻ എന്ന വിദു... എല്ലാം തൃ ആണ്... വായിൽ കൊള്ളൂല ഒന്നിന്റെം പേര്.. .അതോണ്ട് നമുക്ക് കിച്ചു, വേദ്, വിദു, കുഞ്ഞാറ്റ ഇങ്ങനെ വിളിക്കാം... അപ്പൊ ഈ മുരട്ടകളുടെ കുഞ്ഞിപ്പെങ്ങൾ ആണ് ഈ സാധനം... എല്ലാർക്കും കുഞ്ഞാറ്റ ആണെങ്കിൽ എനിക്കും കിച്ചൂനും ഇവൾ നച്ചൂട്ടി ആണ്... ഞങ്ങളുടെ മാത്രം നച്ചു...


നമ്മുടെ കിച്ചു കൊച്ചി ACP ആണ്... ഈ ചെറുപ്പത്തിൽ തന്നെ അവൻ വല്ല്യ ആളായി... ആഹ് പറഞ്ഞിട്ട് കാര്യല്ല... ഞങ്ങളുടെ കൂട്ടത്തിൽ കുറച്ച് വകതിരിവ് കൂടുതൽ ഉളളത് അവനു മാത്രമാണ്... പിന്നെ നമ്മുടെ വേദ്... അവൻ ഡോക്ടർ ആണ്... വെറും ഡോക്ടർ അല്ല ഹൃദയത്തിന്റെ കാവൽക്കാരൻ ആണ്... മനസിലായില്ലേ...? ഹൃദയ ഡോക്ടർ ആന്നെന്നു... അടുത്തത് വിദു... അവൾ എന്റെ ബ്രോയുടെ കൂടെ സോഫ്റ്റ്‌വെയർ കമ്പനിയിൽ തന്നെ... ലാസ്റ്റ് ആൻഡ് ഫൈനൽ നമ്മുടെ നച്ചൂട്ടി.. ഓഹ് സോറി എന്റെ നച്ചൂട്ടി.. നിങ്ങളുടെ കുഞ്ഞാറ്റ... അവൾ ഡിഗ്രി 2nd ഇയർ... അല്ല എനിക്ക് എന്താ ജോലി എന്ന് പറഞ്ഞില്ലല്ലോ... വാ പറയാം... കിച്ചൂനെക്കാളും കുറച്ച് മുകളിൽ ആണ് ഞാൻ... മനസിലായില്ലേ...? അവൻ ACP ആണേൽ ഞാൻ വെറും ഒരു DCP ആണ് ... അത് അതന്നെ... കിച്ചു പോലും സല്യൂട്ട് ചെയുന്ന അവന്റെ തലപ്പത്തു ഇരിക്കുന്ന ആൾ തന്നെ... പക്ഷെ സത്യം പറയാലോ എന്നേക്കാൾ എന്തിനും വകതിരിവ് അവനു തന്നെയാ കൂടുതൽ ഉള്ളത്...


അയ്യോ... പരിചയപെടുത്തി സ്ഥലം എത്തിയത് ഞാൻ അറിഞ്ഞില്ല... ദേ ആ പെണ്ണ് കയറി പോകുന്നു... "എടിയെ... നിക്ക് ഞാനും ഉണ്ട്..."

"നീ പോടാ കള്ള പോലീസെ... എന്നെ കൂട്ടാതെ എല്ലാം പറഞ്ഞ് അല്ലെ?!"

"ഓഹ്... ചോറി മോളൂസേ!"

"പോടാ പട്ടി...!"

"പട്ടിയാ... ടി... ടി... നിന്നെ ഞാൻ ഇന്ന് കൊല്ലുമെടി..."

"അയ്യോ കിച്ചേട്ടാ ഓടി വായോ... ഈ കാലമാടൻ എന്നെ കൊല്ലുന്നേ..."


വാക്കി പിന്നെ തരാം...


തുടരും.....


Rate this content
Log in

Similar malayalam story from Drama