Siva Nanda J Nair

Fantasy

3  

Siva Nanda J Nair

Fantasy

അവൾ ...

അവൾ ...

1 min
122



പട്ടണവും ഗ്രാമവും ചേർന്ന ഒരു സ്ഥലത്താണ് അവൾ ജീവിച്ചിരുന്നത്.

കാഴ്ചയിൽ വലിയ തരക്കേടൊന്നും തോന്നിയിട്ടില്ല.

പത്താം ക്ലാസ്സ് വരെ അവൾ അവൾക്കിഷ്ടമുള്ള സ്കൂളിലായിരുന്നു പഠനം അതുകൊണ്ടു തന്നെ അവൾ സന്തോഷവതിയായിരുന്നു. എന്നാൽ പിന്നീടുള്ള പഠന കാലം അവൾക്ക് നര കതുല്യമായി തോന്നി. എങ്കിലും പഠിച്ച് വലിയ ഒരു നിലയിൽ എത്തണം എന്ന ആഗ്രഹം മൂലം അവൾ നന്നായി കഷ്ടപ്പെടാൻ ശ്രമിച്ചു. എന്നാൽ അവളെ മാനസികമായി തളർത്തുന്ന സാഹചര്യമായിരുന്നു അവളുടെ സ്കൂളിലും മറ്റും ഉണ്ടായിരുന്നത്.

പുതിയ സ്കൂളിൽ അവൾക്ക് കൂട്ടുകാരെന്ന് പറയാൻ ആരും തന്നെയില്ലായിരുന്നു. അവൾ ആകെ ഒറ്റപ്പെട്ടതുപോലെ അവൾക്ക് തോന്നിത്തുടങ്ങി. പണ്ടൊക്കെ മിണ്ടാതെ ഒരു മിനുറ്റ് പോലും ഇരിക്കാൻ കഴിയാതെയിരുന്ന അവൾ ഇപ്പോൾ മിണ്ടാതെയായി.

അവളുടെ ക്ലാസ്സിലെ മറ്റുള്ള കുട്ടികൾക്കൊക്കെ ഒരുപാട് കൂട്ടുകാരെ കണ്ട് അവൾക്ക് വിഷമം തോന്നി. അധ്യാപകരും അവളെ മനസിലാക്കാൻ ശ്രമിച്ചില്ല.

എന്നാൽ അവളോട് വാശിയും ദേഷ്യവും ഉള്ള ഒരുപാട് ആളുകൾ അവൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു. എന്ത് കാര്യത്തിലും അവളെ തോൽപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.

എന്തൊക്കെ വന്നാലും അവളുടെ ആഗ്രഹം നേടി എടുക്കണം എന്നൊരു ചെറിയ ധൈര്യം അവൾക്കുണ്ടായിരുന്നു.

അവൾ അവളുടെ ആഗ്രഹത്തിനു പിന്നാലെ സഞ്ചരിക്കുവാൻ തുടങ്ങി..

അവളുടെ ആഗ്രഹം അവൾക്ക് നേ

ടാൻ സാധിക്കുമോ എന്നറിയില്ലെങ്കിലും അവൾ അതിനുവേണ്ടി കഷ്ടപ്പെടുവാൻ തയ്യാറായിരുന്നു.

അവളുടെ ഭാവിയെക്കുറിച്ച് അവൾ തന്നെ സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം കെട്ടിപ്പൊക്കിയിരുന്നു. അതിനാൽ തന്നെ അവൾക്കും ആശങ്കകൾ ഉണ്ടായിരുന്നു.

പഠിച്ച് നല്ല നിലയിൽ ആവണം എന്ന് മാത്രമായിരുന്നു അവളുടെ ആഗ്രഹം.

എല്ലാവരേയും കൂട്ടുകാരായി കാണുന്നതു കൊണ്ട് തന്നെ അബദ്ധങ്ങൾ ഒരുപാടായിരുന്നു.

എങ്കിലും നല്ലത് എന്ന് പറയാൻ സാധിക്കുന്ന ചില കൂട്ടുകാരും അവൾക്കുണ്ടായിരുന്നു. 


ഓരോ ദിവസം കഴിയുന്തോറും അവളുടെ ആഗ്രഹത്തിലേക്കുള്ള ദൂരം കുറയുന്നു എന്നവൾ മനസിലാക്കി.


 ആ ആഗ്രഹത്തിനു പിന്നാലെ ഉള്ള അവളുടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു ....


എന്തൊക്കെ പ്രതിസന്ധികൾ തരണം ചെയ്തിട്ടാണെങ്കിലും അവൾക്ക് അവളുടെ ആഗ്രഹം നേടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...


Rate this content
Log in

More malayalam story from Siva Nanda J Nair

Similar malayalam story from Fantasy