STORYMIRROR

Lady Phoenix

Action Inspirational Thriller

4  

Lady Phoenix

Action Inspirational Thriller

പെണ്ണൊരുവൾ

പെണ്ണൊരുവൾ

1 min
318


പെണ്ണേ....

നീയറിയുക......

അബലയല്ല നീ....

അശക്തയുമല്ല നീ...

വാക്കുകൾ കൊണ്ടല്ല.....

പ്രവർത്തികൾ കൊണ്ട്

നിന്നെ തളച്ചീടും ചങ്ങലകളെ

ഉടച്ചീടുക.....


കണ്ണിൽ കണ്മഷിയല്ല വേണ്ടത്.....

ആയിരം ലങ്കകൾ എരിക്കാനുള്ള

കനലുമായി ജീവിച്ചീടുക.....

നിന്നിലേക്ക് ചൂഴ്ന്നിറങ്ങും കണ്ണുകളെ

ആ അഗ്നിയിൽ എരിച്ചീടുക.....

നിന്നെ തളർത്തും വാക്കുകൾ

ഉരുവിടും നാവുകൾ അരിഞ്ഞീടുക.....


നിനക്ക് നേരെ വരും കരങ്ങളെ

നിൻ ജ്വാല തൻ താപത്താൽ

ചാരമാക്കീടുക.....

കപടസ്നേഹം നിനക്കു മുന്നിൽ

വെച്ചുനീട്ടും ജന്മങ്ങളെ ഭസ്മമാക്കീടുക.....

നിനക്കായ് ശബ്‌ദിക്കാൻ

നീയല്ലാതാരുമില്ല......

നീ തന്നെ നിന്റെ വാക്കാകുക.....


ഇന്നിൻ സമൂഹവും നീതിന്യായ വ്യവസ്ഥകളും

മൗനികളാണെന്ന്

തിരിച്ചറിഞ്ഞീടുക.....

പെണ്ണേ.....

 ധൈര്യം വീണ്ടെടുത്തീടുക.....

ഒരു ശക്തിക്കും നേരിടാനാകാത്ത

ശക്തിയാണ് നീ....

ധീരയാണ് നീ.....


നിനക്കായ്‌ നീ തീയാവുക.....

ന്യായത്തിൻ പ്രതീകമാകുക....

നേരിൻ മുഖമാകുക.....

സത്യത്തിൻ ദേവതയാകുക......

പ്രതികരണശേഷിയുടെ ആൾരൂപമാകുക.....

സംഹാര രുദ്രയാവുക.....


നിന്നിലെ ജ്വാല വരും

തലമുറക്കൊരു പ്രകാശമാകട്ടെ.....

അവരും തിരിച്ചറിഞ്ഞീടട്ടെ.....

സ്ത്രീസമൂഹത്തിനായി

അഗ്നിയായി മാറേണ്ടി വന്ന

ആ പെണ്ണൊരുവളെ......




Rate this content
Log in

More malayalam poem from Lady Phoenix

Similar malayalam poem from Action