STORYMIRROR

Omana R Nair

Romance Others

4  

Omana R Nair

Romance Others

നാഗം

നാഗം

1 min
836

നിലാവിന്റെ ലാസ്യഭാവം

ജമന്തിവിരിയുന്ന മദഗന്ധം

ദൂരെ നാഗത്താന്‍ കാവില്‍

കുടവും വീണയും പാടി

മഞ്ഞളാടിയ നാഗദൈവങ്ങള്‍

ഉറഞ്ഞാടി 

നിലവിളക്കിന്‍ സ്വര്‍ണ്ണനാള,

മുലച്ച്...

കമുങ്ങിന്‍ പൂക്കുല നുള്ളി

വര്‍ണ്ണനാഗക്കളം തൊട്ട്

കാറ്റവിടെ ചുറ്റിപ്പറ്റി നിന്നു

ഒടുവില്‍ ദൂരെ മലയിലെ 

പൂത്ത പൂവരശിന്റെ

പൂമണം കവരാനോടി


നമ്മള്‍ മിണ്ടാതിരുന്നു

കണ്ണുകളില്‍ വിരിയുന്ന

പ്രണയ കവിതകള്‍

ഹൃദയം കൊണ്ട് കൈമാറി

ഭാഷയില്ലാത്ത ലിപികളില്ലാത്ത

പ്രേമസൂക്തങ്ങള്‍ ചൊല്ലി

പിണയാടിയ സ്വര്‍ണ്ണനാഗങ്ങളെ

പ്പോലെ ...

വിരലുകളില്‍ വിരലുകള്‍ 

കൊരുത്ത്... ഏറെനേരം


കായലില്‍ ഹംസങ്ങളും 

നിലാവും നീന്തി

ദൂരെയേതോ തേക്കു പാട്ടില്‍

തോണി തീരം തേടി

കൈതോല പൂത്ത നേരം

രാവിന്റെ മൂന്നാം യാമത്തില്‍

നമ്മള്‍ വിരഹികളായി...

നമ്മളൊന്നായ് അലിഞ്ഞു

തീരുവാനാവാത്ത

ഹൃദയവ്യഥകള്‍ പറയാതെ

പറഞ്ഞ്


നാഗപാട്ടും കളം മായ്ക്കലും

കഴിഞ്ഞ പുള്ളോര്‍ക്കുടവും

വീണയും മൗനമായി...

കമുങ്ങിന്‍ പൂക്കുലകള്‍

പലവര്‍ണ്ണങ്ങളണിഞ്ഞു 

ചിതറി കിടന്നു...

കരിന്തിരി കത്തി നിലവിളക്കു

മണഞ്ഞു...


Rate this content
Log in

More malayalam poem from Omana R Nair

Similar malayalam poem from Romance