കുഞ്ഞേടത്തിയെ തന്നെയല്ലോ
കുഞ്ഞേടത്തിയെ തന്നെയല്ലോ


കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞൾ വരക്കുറി ചാന്ദുപൊട്ടും
ഈറൻമുടിയിലെള്ളണ്ണ മണം
ചിലനേരമാ തുമ്പത്തൊരു പൂവും
കയ്യിലൊരറ്റ കുപ്പിവള
മുഖം കണ്ടാൽ കാവിലെ ദേവി തന്നെ…