കിനാക്കളെ പേറുന്ന മഴത്തുളളികൾ
കിനാക്കളെ പേറുന്ന മഴത്തുളളികൾ
വിരിയാൻ തുടങ്ങുന്ന പുതുമലരുകെള,
വേരോടെ വെട്ടിയകറ്റി.
മഴ പെയ്ത പുതുമണ്ണിൽ നിശ്വാസമേറ്റൊരു
ചെറുമുള പൊട്ടിപ്പിറന്നു.
ആ കരിമണലിൽ....
വിത്തിൻ പുതുനാമ്പോ?
ഹൃത്തിൻ പുതുഞരമ്പോ?
തിരിച്ചറിയാനാകാത്തക്കവിധം
വളർന്നൂദിനംതോറും.
മഴനീരിൽ നിന്നുതിർന്ന
ചെറുകണിക അതിലൂടൊഴുകി,
ഞരമ്പുകളിൽ ചോരയെന്നവണ്ണം.
മണ്ണുവാരി ചിറെകട്ടി നാലു വശങ്ങളിലും
കരിങ്കലും മണലുമിട്ട്
മൂടിവച്ചു ഉളളത്തെ.
ഒടുവിൽ ഒഴുകാനാവാതെ വിറച്ചുനിന്നു
കിനാക്കളെ പേറുന്ന മഴത്തുളളികൾ,
കട്ടപിടിച്ച ചെറു ചോര കണംപോൽ
ഞരമ്പുകളിൽ...
