അടയാളങ്ങൾ
അടയാളങ്ങൾ


അന്നെന്നോ മടക്കിവെച്ച
ഷർട്ടിന്റെ മണം.
കുടിക്കാനായി തൊട്ട
നിന്റെ വീട്ടിലെ
ചൂടുചായയുടെ കപ്പ്.
മേശപുറത്തുള്ള
പേനയും
ഞാൻ എഴുതിവെച്ച
പേപ്പറും.
നിന്റെ ലോകത്തിൽ
എന്റെ അടയാളങ്ങൾ
പതിപ്പിച്ച-
വനോ ഞാൻ?
അന്നെന്നോ മടക്കിവെച്ച
ഷർട്ടിന്റെ മണം.
കുടിക്കാനായി തൊട്ട
നിന്റെ വീട്ടിലെ
ചൂടുചായയുടെ കപ്പ്.
മേശപുറത്തുള്ള
പേനയും
ഞാൻ എഴുതിവെച്ച
പേപ്പറും.
നിന്റെ ലോകത്തിൽ
എന്റെ അടയാളങ്ങൾ
പതിപ്പിച്ച-
വനോ ഞാൻ?