തിരികെ വന്നഓർമ്മ
തിരികെ വന്നഓർമ്മ
പുറത്ത് മഴ മാറുന്നുണ്ട്.ഇടതടവില്ലാതെ ചെറിയ തോതിൽ ഇടിമിന്നൽ.ജനൽ ഗ്ലാസ്സിലൂടെ മിന്നലിന്റെ വെളിച്ചം മുറിക്കകത്ത് വ്യാപിക്കുമ്പോൾ അയാൾക്ക് ഉള്ളിൽ അല്പം ഭയം തോന്നുന്നുണ്ടായിരുന്നു.മഴയും ഇടിം മിന്നലുമുണ്ടാകുമ്പോൾ നിലത്ത് നഗ്ന പാദനായി നിൽക്കരുതെന്ന് ചെറുപ്പത്തിലേ കേട്ടിട്ടുണ്ട്.ആ ഉപദേശം അയാളുടെ ഓർമ്മകളിൽ നിന്ന് ഉപബോധ മനസ്സിൻറെ ഏതോ കോണിൽ മറഞ്ഞു കിടപ്പുണ്ടായിരുന്നു.
ഒരുദിവസം രാത്രി അയാൾ നിലത്ത് വിരിച്ച കൈതയോലപ്പായിൽ സിമൻറിട്ട തറയിൽ ഉറങ്ങാൻ കിടന്നു.ഇപ്പോൾ പെയ്യുന്ന ചാറ്റൽമഴ പോലെ അന്നും ഒരു ചാററൽ മഴ.കാര്യമായൊന്നും തോന്നിക്കാത്ത ചെറിയ ഇടിമുഴക്കവും,മിന്നലും.അയാൾ അങ്ങിനെ ആലോചിച്ചു കൊണ്ട് മലർന്നു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ പുറം ഭാഗത്ത് ഉറുമ്പ് നടക്കുന്നതുപോലെ ഒരു തോന്നൽ.എന്താണത്?അയാൾ ആലോചിച്ചു.പെട്ടെന്നാണ് അയാൾക്കൊരു തിരിച്ചറിവ്.എനിക്ക് ഷോക്കടിക്കുന്നുണ്ടോ?അയാൾ പാഴയിൽ നിന്നും ചാടി എണീറ്റു.വേഗം കട്ടിലിൽ കയറിയിരുന്നു.ഇപ്പോൾ അയാളുടെ പുറത്ത് ഉറുമ്പരിക്കുന്നില്ല! ഇടി മിന്നലിന്റെ വൈദ്യുതി ഷോക്ക് തന്നെ.ദൈവമേ നിനക്ക് നന്ദി.അയാൾ മനസ്സുകൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു.ഒരാപത്തിൽ നിന്ന് തന്നെ രക്ഷിച്ച ദൈവത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.മുൻ കാലത്ത് ഷോക്കേററ ഓർമ്മ ഇപ്പോൽ തൻറെ ഉപബോധ മനസ്സിൽ നിന്നു് ഓർമ്മയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
