🍭Mazha 🍭

Drama Tragedy Children

4  

🍭Mazha 🍭

Drama Tragedy Children

ഹൃദയം

ഹൃദയം

7 mins
334


"അമ്മ, പ്ലീസ് അമ്മ; ഒന്ന് സമ്മതിക്ക്‌. എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ്."

"പറ്റില്ല, ദച്ചുസെ. ഈ അവസ്ഥയിൽ ഒരു യാത്ര, അത് ശരിയാവില്ല."

"എന്റെ കണ്ണാ, നീ എങ്ങനെയേലും ഈ അമ്മേ പറഞ്ഞു സമ്മതിപ്പിക്ക്‌. എന്റെ ഏറ്റവും വല്യ ഈ ആഗ്രഹം എങ്കിലും നിനക്ക് സാധിച്ചു തന്നൂടെ, എന്നെ ഇത്രേം സങ്കടപെടുത്തിയിട്ടും മതിയായില്ലേ?"

കണ്ണന്റെ അടുത്ത് കണ്ണൊക്കെ നിറച്ചു പരാതി പറയുവാണ് ഹൃദ്യ എന്നാ ദചൂട്ടി.

പെട്ടെന്ന് ആരോ അവളുടെ തോളിൽ കൈ വെച്ചു. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് പുഞ്ചിരിയോടെ നിൽക്കുന്ന അമ്മയെയാണ്. അമ്മയോട് കപടദേഷ്യം കാണിച്ചു ദച്ചു എണീറ്റു പോയി.

"ഡി ചക്കര കുട്ടി, ഞാൻ സമ്മതിച്ചു."

"സത്യാണോ?" അവളുടെ ആ ചോദ്യത്തിൽ സന്തോഷവും ആകാംഷയും കലർന്നിരുന്നു.

"സത്യം," അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി.

അത് കേട്ട ഉടനെ അവൾ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു തുരുത്തുരെ ഉമ്മ വച്ചു.


"എഹെം എഹെം, ഒരു പാവപ്പെട്ട മനുഷ്യൻ ഇവിടേം ഉണ്ട്. എനിക്കും ഉമ്മയൊക്കെ തരാം. ഞാനും കൂടി സമ്മതിച്ചിട്ടാണ് ഈ യാത്ര നടക്കുന്നത്," അമ്മടേം മോൾടേം സ്നേഹപ്രകടനം കണ്ടു ദചുന്റെ അച്ഛൻ പറഞ്ഞു.

"അയ്യേ, എന്തോന്നാ മനുഷ്യ ഇത്? ഒട്ടും കുശുമ്പ് ഇല്ലാല്ലേ? ദേ, അങ്ങോട്ട്‌ മാറി നിൽ. ഞാൻ പോയി എല്ലാരേം വിളിക്കട്ടെ,"

അതും പറഞ്ഞോണ്ടുള്ള അമ്മടെ ചവിട്ടി തുള്ളിയുള്ള പോക്ക് കണ്ടു രണ്ട് പേരും പൊട്ടിച്ചിരിച്ചു.

"എന്താ ഇവിടെ ഇത്ര സന്തോഷം?" നാടുചുറ്റൽ പരിപ്പാടി കഴിഞ്ഞു വീട്ടിൽ കയറിയ അനിയൻ ചോദിച്ചു.

"ഡാ, നീ വേദ, അൻവിത, ആരുഷി, ഗായത്രി എന്നൊക്കെ കേട്ടിട്ടുണ്ടോ?"

"വോ, കേട്ടെട്ടെണ്ടടി ചേച്ചി. അതൊക്കെ സോഷ്യൽ മീഡിയയിൽ പാട്ടു പാടുന്നവർ അല്ലെ, പിന്നെ നിന്റെ ഫ്രണ്ട്സും?"

"അവരെ എല്ലാരേം നേരിട്ട് കാണണം എന്നുള്ളതാ എന്റെ ഏറ്റവും വല്യ ആഗ്രഹം. ഞാൻ അവരെ കാണാൻ പോവാ. അത് അവർടെ പാട്ട് കാരണം അല്ല, സൗഹൃദം കൊണ്ടാ. തമ്മിൽ കാണുമ്പോ എല്ലാർക്കും സന്തോഷാവും. അമ്മേം അച്ഛയും സമ്മതിച്ചു പോവാൻ."


"അച്ഛാ, അച്ഛയും ഇതിനു കൂട്ടു നിൽക്കാണോ? വേണ്ടഛ, ചേച്ചിയെ എങ്ങോട്ടും കൊണ്ട് പോവണ്ട."

"ഡാ ചെർക്ക, നീ ഇതിൽ തലയിടണ്ട. എനിക്ക് പോണം എന്ന് പറഞ്ഞാൽ പോണം."

അനിയൻ പോകണ്ട എന്ന് പറഞ്ഞത് ദച്ചുന് ഇഷ്ടായില്ല.

"കെട്ട്യോനും കുട്ട്യോളും ഇല്ലാത്ത നിനക്ക് അതൊന്നും പറഞ്ഞ മനസിലാവിലില്ല."

"അയ്യടാ, നീ പറയണ കേട്ടാൽ തോന്നും കെട്ടി അഞ്ചാറു പിള്ളേരായ കിളവൻ ആണെന്ന്. ആദ്യം ഏഴ് പാസാവട. പിന്നെ കെട്ടി പിള്ളേരായി സുഖമായിട്ടു സാന്ത്വനം സീരിയൽ കണ്ടോണ്ടിരിക്കാനുള്ള ഭാഗ്യോന്നും നമ്മക്കില്ലേ!"

"ടി ചേച്ചികുട്ടി, സോറി."

"സോറി പറഞ്ഞിട്ട് എന്തിനാ? ബാലികാവധു ഒക്കെ ഹിന്ദി സീരിയലിൽ അല്ലെ പറ്റു, മലയാളം സീരിയലിൽ പറ്റൂലല്ലോ! പതിനഞ്ച് വയസിൽ കെട്ടിയാൽ പോലീസ് പിടിച്ചോണ്ട് പോവൂലെ, അല്ലേൽ ആരേലും വളച്ചു കെട്ടായിരുന്നു,"

"ഡി കള്ളകുരിപ്പേ," ദച്ചുന്റെ അച്ഛൻ അവളെ അടിക്കാനായി കൈയോങ്ങിയതും ദച്ചു ഒറ്റ ഓട്ടം ആയിരുന്നു.


"അച്ഛേ, അച്ഛടെ മെയിൻ ഡയലോഗ് മറന്നു. 'മൊട്ടേന്നു വിരിഞ്ഞിട്ടില്ല, അപ്പോള അവൾടെ കല്യാണം എന്ന്,'

ഓടുന്നതിന്റെ ഇടയിൽ ദച്ചു വിളിച്ചു കൂകി.

"ഡി, നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ; നിന്നെ ശരിയാക്കി തരാം. കുറുമ്പിത്തിരി കൂടുന്നുണ്ട്."

അച്ഛന്റെ ഡയലോഗ് കേട്ടതും ദച്ചുന്റെ ഓട്ടത്തിന്റെ വേഗത ഒന്നൂടി കൂട, അവസാനം ഓട്ടം ചെന്ന് നിന്നത് അമ്മടെ അടുത്ത്.

"അയ്യേ, എന്റമ്മക്കുട്ടി കരയുവാണോ? കരയാതെ, കണ്ണുതൊടച്ചേ. ഹാ, പിന്നെ എല്ലാർടേം പേരെന്റ്സിനെ വിളിച്ചോ, അവർ എന്താ സമ്മതിച്ചില്ലേ?" ദച്ചു ചെല്ലുമ്പോൾ അമ്മ കരയുവായിരുന്നു

കണ്ണ് തുടച്ചിട്ടും പിന്നേം കരയുന്ന കണ്ടു ദച്ചു പറഞ്ഞു: "അതെ അമ്മ, ഈ രാധിക ആരാ? അച്ഛ പറഞ്ഞു അമ്മേ ഡിവോഴ്സ് ചെയ്തിട്ട് അവരെ കെട്ടാൻ പോവാന്നു."

"അങ്ങേര് അങ്ങനെ പറഞ്ഞാ? അയാൾക്കു എന്നെ പറ്റൂലല്ലേ, ശരിയാക്കി തരാം."

"അതെ, അമ്മ വിളിച്ച കാര്യം പറയ്."

"ഹാ അതോ, എല്ലാവരും സമ്മതിച്ചു. കൊറേ പോവുമ്പോ ബീച് സൈഡിൽ ഉള്ള ഒരു റിസോർട് ഇല്ലേ, അവിടെ എല്ലാരും വരും."


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


അന്നേ ദിവസം പറഞ്ഞതിലും നേരത്തെ തന്നെ ദച്ചു റിസോർട്ടിൽ എത്തി, എല്ലാവരുടെയും വരവും കാത്ത് അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പെട്ടെന്ന് ഒരു മാരുതി കാർ മുറ്റത്ത് വന്നു നിന്നു, അതിൽ നിന്നും ഇറങ്ങി വന്ന ആളെ ദച്ചു ഓടി പോയി കെട്ടി പിടിച്ചു.

"ആഷി....ഞാ... ഞാൻ നിന്നെ കണ്ടു," സന്തോഷം കൊണ്ട് ദചുന് വാക്കുകൾ പോലും കിട്ടുന്നുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.

"അതേടി ദചൂട്ടി, നിന്നെ കാണാൻ പറ്റുവെന്ന് ഞാനും വിചാരിച്ചില്ല," ആഷി എന്ന ആരുഷി പറഞ്ഞു. അവർ സംസാരിച്ചിരുന്ന സമയത്ത് ബാക്കി ഉള്ളവരും വന്നു. പരസ്പരം ആദ്യായി അവർ കണ്ടു.


"പിള്ളേരെ, വല്ലതും കഴിച്ചിട്ട് സംസാരിക്ക്, എല്ലാരും വാ, ഫുഡ്‌ കഴിക്കാം."

"ഹ അമ്മ, ഞാൻ അമ്മക്ക് എല്ലാവരേം പരിചയപ്പെടുത്തി തരാവേ. ഇത് അൻവിത(അനു), 8ഇൽ പഠിക്കുവ. ആൾ ഭയങ്കര കുറുമ്പി ആണ്. പിന്നെ ഇത് വേദ ചിത്ര(ചിത്തു), ഇത് ആരുഷി(ആഷി); ഇവർ രണ്ട് പേരും പ്ലസ്ടുവിൽ ആണ്. പിന്നെ ഇത് ഗായത്രി(ഗായു), 2nd ഇയർ നഴ്സിംഗ് സ്റ്റുഡന്റ്."

ദച്ചു എല്ലാവരെയും അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

"ഹ ശെരി, നിങ്ങൾ വാ യാത്ര കഴിഞ്ഞ് വന്നതല്ലേ? എന്തേലും കഴിക്കാം." അമ്മ ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചു

"അമ്മ പൊക്കോ, ഞങ്ങൾ ഇപ്പൊ വരാം. അഞ്ച് മിനിറ്റ്," ദച്ചുസ് അമ്മയെ പറഞ്ഞു വിട്ടു.


"ഡി ദച്ചുസെ, നിനക്ക് നല്ല മാറ്റോണ്ട്. ഫോട്ടോയിൽ ഇങ്ങനെ അല്ലായിരുന്നല്ലോ? യു കാംഇലും സ്നാപ്ചാറ്റിലും ഒക്കെ പുട്ടി അടിച്ചു എടുത്ത ഫോട്ടോ ആണോ നീ ഞങ്ങളെ കാട്ടിയെ?"കുറുമ്പി അനു പറഞ്ഞു.

"മ്മ്മ്... എനിക്കും തോന്നി, ആ ചുന്ദരി കുട്ടി ആണ് ഇതെന്ന് ആരും കണ്ടാൽ പറയില്ല. കണ്ണിന്റെ താഴെ കറുപ്പൊക്കെ വന്നു ആകെ ക്ഷീണിച്ചു വല്ലാണ്ടായി," ഗായു പറഞ്ഞു.

"അയ്യേ, നിങ്ങൾ എന്ത് കോഴിയാ പിള്ളേരെ. വന്നേ എന്തേലും തിന്നാം," ദച്ചു എല്ലാരേം വിളിചോണ്ട് പോയി.

പിന്നെ അങ്ങോട്ട്‌ അവർക്കിടയിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങൾ ആയിരുന്നു.


കളിച്ചു ക്ഷീണിച്ചു ദച്ചു ഒരു ബെഞ്ചിൽ വന്നിരുന്നു. അവൾ ഒറ്റക്കിരിക്കുന്നത് കണ്ട് ചിത്തു അവളുടെ അടുത്ത് വന്നിരുന്നു.

"എന്താടി, എന്ത് പറ്റി?"ചിത്തു ചോദിച്ചു.

"ഏയ്യ് ഒന്നുല്ലട, ഞാൻ നിന്റെ മടിയിൽ തലവെച്ചു കിടന്നോട്ടെ?"ദച്ചുസ് ചിത്തുനോട് ചോദിച്ചു.

"അതിനു നീ ചോദിക്കുന്നത് എന്തിനാ? നീ കിടന്നോടി."

ദച്ചുസ് ചിത്തുന്റെ മടിയിൽ തലവച്ചു കിടന്നു,ചിത്തു ദചുന്റെ തലയിൽ മെല്ലെ തഴുകി.

" ഡാ, ചിത്തേച്ചി."

"എന്താടി പെണ്ണെ?"

"എനിക്ക് ഇപ്പൊ എന്താ തോന്നണേ എന്നറിയോ?"

"നിന്റെ മനസ്സിൽ ഉള്ളത് ഞാൻ എങ്ങനെ അറിയാനാടി?"

"മ്മ്മ്... എനിക്ക് ഞാൻ സ്വർഗത്തിൽ ഉള്ള പോലെ തോന്നുവ, എത്ര സന്തോഷോണ്ട് എന്നറിയോ എനിക്ക്? എല്ലാരേം കാണാൻ പറ്റിയതിൽ."

"നീ അല്ലെ ഉള്ളത്, അപ്പൊ സ്വർഗം ആവില്ല നരകം ആവും," ദച്ചുനെ കളിയാക്കി കൊണ്ട് ചിത്തു പറഞ്ഞു. ദച്ചു ചിത്തുന്റെ മടിയിൽ നിന്നും എണീറ്റു ഇരുന്നു.


"ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ, നീ കിടന്നേ," ചിത്തു ദച്ചുന്റെ തല പിന്നേം എടുത്ത് മടിയിൽ വെച്ചു .

"എനിക്കിപ്പോ മരിച്ചാലും കൊഴപ്പില്യാ, ഈ സ്വർഗത്തിൽ വെച്ച് മരിച്ച അതാവും ഏറ്റവും വല്യ ഭാഗ്യം. പിന്നെ കണ്ണൻ എനിക്ക് എന്റെ ഈ ജീവിതത്തിൽ തരുന്ന ഏറ്റവും വല്യ സമ്മാനവും എനിക്ക് ഇപ്പൊ മരി..."ബാക്കി പറയുന്നതിന് മുമ്പേ ചിത്തു ദച്ചുന്റെ വായപൊത്തി പിടിച്ചു.

"ടി പെണ്ണെ, മിണ്ടാതിരുന്നോണം. എന്തൊക്കെയാ ഈ പറയണേ? ഇനി മരണം എന്ന് വല്ലതും പറഞ്ഞാൽ നിന്നോട് ഇനി മിണ്ടില്ല," ചിത്തുവിന് നല്ല ദേഷ്യം വന്നു.

"എന്ത് കഷ്ട, ഒരു ആഗ്രഹവും പറയാൻ പാടില്ലേ? ഞാൻ കാര്യായിട്ട് പറഞ്ഞതാട."

"നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല, ഞാൻ പോണു; "ചിത്തു ദേഷ്യപെട്ടു എണീറ്റു പോയി.

"ടി ചേച്ചി, പോവല്ലെടി; പ്ലീസ് പോവല്ലേ,"ചിത്തുനെ വിളിച്ചോണ്ട് ഹൃദ്യ പുറകെ ഓടി.


കുറച്ചു സമയങ്ങൾക്കു ശേഷം

"ഡാ ,നീ ദച്ചുനെ കണ്ടോ? അവളെ കാണാനില്ല. നേരത്തെ ഒന്ന് തല്ലൂടി. അതുകഴിഞ്ഞു അവളെ നോക്കീട്ടു കാണുന്നില്ല." ദച്ചുനെ കാണാതെ പരിഭ്രാന്തിയോടെ ചിത്തു ആഷിയോടു ചോദിച്ചു.

"എടാ നീ ഇങ്ങനെ ടെൻഷൻ ആവാതെ, അവൾ റൂമിൽ കാണും. ഞാനും ഗായുവും പോയി നോക്കീട്ടു വരാം." ആഷി ഗായൂനെയും വിളിച്ചോണ്ട് ദച്ചുനെ അനേഷിക്കാൻ പോയി.

"ദേ ഗായു, നോക്കിയേ; എല്ലാ അമ്മമാരും കുടംബശ്രീ കൂടി റൂമിന്റെ മുമ്പിൽ തന്നെ ഉണ്ട്."

ഒന്നിച്ചിരുന്നു സംസാരിക്കുന്ന അമ്മമാരെ നോക്കി ആഷി പറഞ്ഞു.

"ആന്റി... ആന്റി..." ആഷി ദച്ചുന്റെ അമ്മയെ വിളിച്ചു.

അകത്തു നിന്നും ദച്ചുന്റെ അമ്മ വന്നു.


"നിങ്ങൾ രണ്ടും ദച്ചുനെ തപ്പി ഇറങ്ങീതാണോ?" ദച്ചുന്റെ അമ്മ ചോദിച്ചു.

"അഹ് ആന്റി, അവൾ എന്ത്യേ?"

"അകത്തുണ്ട് മക്കളെ; വെയിൽ കൊണ്ടൊണ്ടാവും ദചൂട്ടിക്ക് ചെറിയ ഒരു തലവേദന ഉണ്ട്."

അവർ അകത്തേക്ക് ചെല്ലുമ്പോ അവൾ ഗുളിക കഴിക്കുകയായിരുന്നു.

"നീ കരഞ്ഞോ, മുഖം ഒക്കെ വല്ലാതിരിക്കുന്നല്ലോ?" ദച്ചുന്റെ മുഖം കണ്ട് ആഷി ചോദിച്ചു.

"ഏയ്യ്, ഇല്ലടാ. വാ നമ്മുക്ക് പോവാം," ദച്ചു പറഞ്ഞു.

മൂവരും തിരികെ പോയി.

"എടാ നിങ്ങൾ പൊക്കോ ഞാൻ ഇപ്പൊ വരാവേ," ഗായു രണ്ട് പേരോടും പറഞ്ഞു.

ഒരു ഭയം അവളെ വന്നു പൊതിയാൻ തുടങ്ങി, ഗായു ഓടികിതച്ചു റൂമിൽ തിരികെ എത്തി. ഓട്ടത്തിന്റെ വേഗത കാരണം അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.


"എന്താ മോളെ തിരികെ വന്നേ"

"ആന്റി, എന്നോട് കള്ളം പറയല്ലേ. സത്യം പറയണം. ഞങ്ങടെ ദചൂട്ടിക്കു എന്താ?"അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു.

"അയ്യോ അവൾക്കു ഒന്നുല്ല; ചെറിയ തലവേദന മാത്രേ ഉള്ളു."

"ആന്റി എന്നോട് വെർതെ നൊണ പറയുവാ, എനിക്കറിയ അവൾക്ക് എന്തോ ഉണ്ട്. രാവിലെ വന്നപ്പോ തൊട്ടു ഞാൻ ശ്രദ്ധിക്കുവാ, പുറമെ അവൾ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ ഉള്ളിൽ വേദനിക്കുവായിരുന്നു. എപ്പോളും ചിരിച്ചു കളിച്ചു കുറുമ്പത്തരം കാട്ടുന്ന കുറുമ്പിയെ ഇന്ന് ഞാൻ അവളിൽ കണ്ടില്ല. പിന്നെ, ഇത്ര പെട്ടെന്ന് എങ്ങനെയാ എല്ലാവരുടേം അമ്മമാർ ഈ യാത്രക്ക് സമ്മതിച്ചത്? അതിന്റെ പിന്നിൽ ഉറപ്പായും ഒരു വല്യ കാരണം ഉണ്ട്." ഓരോന്നും പറയുമ്പോൾ ഗായുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ടി, നീ പോയെ. ഇതൊക്കെ നിന്റെ വെറും തോന്നലുകൾ മാത്രമാണ്," ഗായുന്റെ അമ്മ അവളോട്‌ പറഞ്ഞു.

"ഇതൊന്നും എന്റെ തോന്നൽ അല്ല എന്ന് എനിക്കും അറിയാം, നിങ്ങൾക്കും അറിയാം. ഒന്നുല്ലെലും ഞാൻ നഴ്സിംഗ് സ്റ്റുഡന്റ് അല്ലെ? തലവേദനക്ക് എന്ന് പറഞ്ഞു ആന്റി കൊടുത്ത മരുന്ന് തലവേദനടെ അല്ല എന്നൊക്കെ എനിക്ക് അറിയാം. "


"മോളെ അ... അവൾ... ഇനി അ...തികം നാ...ൾ ജീ...ജീവിച്ചിരിക്കി...ല്ല അവൾക്കു ലുകീമിയ ആണ്, ലാസ്റ്റ് സ്റ്റേജ്."സങ്കടം കൊണ്ട് ആ അമ്മടെ വാക്കുകൾ മുറിഞ്ഞു പോയി നിലത്തിരുന്നു അവർ പൊട്ടിക്കരഞ്ഞു.

ഓരോ വാക്കുകളും കഠാര കുത്തിയിറക്കും പോലെ ഗായുന്റെ ഹൃദയത്തെ കുത്തിമുറിച്ചു, ശ്വാസം പോലും എടുക്കാൻ മറന്നു അവൾ നിശ്ചലയായി ഇരുന്നു.

"മോളെ... മോളെ..." ഗായുന്റെ അമ്മ അവളെ കുലുക്കി വിളിച്ചു

അമ്മടെ വയറിൽ മുഖമമർത്തി കെട്ടിപിടിച്ചു അവൾ കരഞ്ഞു.

"മോളെ, കരച്ചിൽ നിർത്തു. മോളെ, ഇവിടെ നടന്നതൊന്നും വേറെയാരും അറിയരുത്. നീ മുഖം തുടക്ക്." ഗായുന്റെ അമ്മ അവളുടെ മുഖം ഒക്കെ തുടച്ചു കൊടുത്തു. ബാക്കിയുള്ള അമ്മമാർ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിന്നു.


രാത്രി എല്ലാവരും അത്താഴം കഴിക്കാൻ ഒന്നിച്ചിരുന്നു. ദച്ചു ആദ്യത്തെ ഉരുളച്ചോറു വായിൽ വെക്കാൻ പോയതും വേറെ ഒരുരുള അവളുടെ നേർക്കു വന്നു. നോക്കിയപ്പോ അനു കയ്യിൽ ഉരുളയുമായി ഇരിക്കുന്നു, അനുന്റെ കയ്യിലെ ഉരുള അവൾ കഴിച്ചു, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ അവർ പരസ്പരം ഭക്ഷണം വാരി കൊടുത്തു, അവരുടെ കളിചിരികളാൽ ആ തീൻമേശ നിറഞ്ഞു. ഭക്ഷണത്തിനു ശേഷം അവർ ഒന്നിച്ചു മുറിയിലേക്ക് പോയി. ദചുനെ കാണുന്ന ഓരോ നിമിഷവും വിഷമം വരുന്നത് കൊണ്ട് ഗായു ഭക്ഷണത്തിനു ശേഷം അമ്മമാരുടെ ഒപ്പം പോയി.


"ഇന്നെത്ര സന്തോഷം ഉള്ള ദിവസം ആയിരുന്നല്ലേ? എന്നും ഇത് പോലെ ഒക്കെ ആയിരുന്നേൽ എത്ര നന്നായിരുന്നു."

"സത്യം, ഒരിക്കലും മറക്കാനാവാത്ത ദിനം."

"എനിക്ക് ഇന്ന് പോവണ്ട എന്നാണ്."

എല്ലാവരും പോവുന്നതിൽ ഉള്ള വിഷമത്തിൽ ഓരോന്നും പറഞ്ഞോണ്ടിരിന്നു.

"നീ എന്താടി ഒന്നും മിണ്ടാത്തെ, നിനക്ക് ഞങ്ങളെ വിട്ടു പോവുന്നതിൽ വെഷമം ഒന്നുല്ലേ?" ഒന്നും മിണ്ടാത്തെ എല്ലാം കേട്ടു ഈ ലോകത്തിൽ അല്ല എന്നുള്ള മട്ടിൽ ഇരിക്കുന്ന ദച്ചുനോട് ആഷി ചോദിച്ചു.

"നിങ്ങള്ക്ക് അവളോട്‌ ചോദിക്കാൻ വേറെ ഒന്നും കിട്ടീലെ? അവൾക്കു നമ്മളെ വിട്ടു പോയാൽ ഒന്നുല്ല, അവൾ പോവല്ലേ നമ്മളെ എല്ലാരേം വിട്ടു. നമ്മളെ ഒന്നും അവൾക്കു വേണ്ട. ഒരു വാക്ക് പോലും പറയാതെ നമ്മളെ ഒന്നും അറിയിക്കാതെ എന്തിനാ എല്ലാം മറച്ചു വെച്ചേ? എന്തിനാ? ഞങ്ങൾ നിനക്ക് ആരുമല്ലേ?" തിരികെ വന്ന ഗായു ചോദിച്ചു. 

ഗായുന്റെ സംസാരത്തിൽ നിന്നും അവൾ എല്ലാം അറിഞ്ഞു എന്ന് ദച്ചുന് മനസിലായി. ഗായുന്റെ നെഞ്ചിലേക്ക് വീണു അവളെ കെട്ടിപിടിച്ചു ദച്ചു നിർത്താതെ കരഞ്ഞു അവൾടെ ഒപ്പം ഗായുവും; ബാക്കിയുള്ളവർ നടക്കുന്നത് എന്താണെന്ന് അറിയാതെ ഇരുന്നു. കരയുന്നതിന്റ ഇടയിൽ അവൾ പഴയ ഓർമകളിലേക്ക് പോയി.


"ഹോ, വന്നോ തമ്പ്രാട്ടി? മര്യാദക്ക്‌ സ്കൂളിൽ വരേം ഇല്ല, വന്നാ തന്നെ തോന്നിയ സമയത്ത് കേറി വരും. മ്മ്മ് പോയി ഇരിക്ക്." വൈകി വന്നതിനു ദച്ചുനെ മാഷ് വഴക്ക് പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു ഏറ്റവും പുറകിലെ ബെഞ്ചിൽ പോയി ഇരുന്നു. കൊറേ ദിവസത്തിനു ശേഷം പഠിക്കാൻ വേണ്ടി അവൾ വന്നതാണ്, എന്നാൽ അസുഖം എന്ന ക്രൂരൻ അവളെ അതിനു സമ്മതിച്ചില്ല. അവൾക്കു തല പെരുത്തുകയറും പോലെ തോന്നി.

"മാഷേ... മാഷേ, എനിക്ക് തല വല്ലാതാവുന്നു. ഞാൻ പൊറത്തേക്കു പൊക്കോട്ടെ?"

"തോന്നുമ്പോ വരാനും പോവാനും ഇതെന്താ സത്രോ? പൊക്കോ, അത്രേം സമാധാനം! കൂട്ടിനു അഞ്ജലിയേം വിളിച്ചോ," മാഷ് പറഞ്ഞു. മാഷിന് ദച്ചുനെ അത്ര ഇഷ്ട്ടല്ല. ദച്ചുവും അഞ്ജലിയും മാവിന്റെ ചോട്ടിൽ പോയി ഇരുന്നു. എപ്പോഴും ഇരുവരുടെയും കളിചിരികൾ നിറഞ്ഞിരുന്ന മാവിൻചോട്ടിൽ ഇന്ന് ശ്മശാനമൂകത മാത്രം തളം കെട്ടി നിന്നു.


"ടി, നിനക്കെന്താ പറ്റിയെ? മാഷ് നിന്നെ എപ്പോഴും വഴക്ക് പറയാറുള്ളതല്ലേ; അപ്പോഴൊക്കെ നീ അതൊന്നും കാര്യം ആക്കാറുമില്ല പക്ഷെ ഇപ്പൊ നിനക്ക് എന്താ ഒരു മാറ്റം?" നിശബ്ദത കീറി മുറിച്ചു കൊണ്ട് അഞ്ജലി ചോദിച്ചു.

"എടാ... എടാ, എനിക്ക് അസുഖം ആട. ഇനി ഞാൻ അധികം നാൾ ഉണ്ടാവില്ല." അഞ്ജലിയെ കെട്ടിപിടിച്ചു ദച്ചു കരഞ്ഞു.

അവളുടെ കരച്ചിൽ വക വെക്കാതെ അവളെ അടർത്തി മാറ്റി അഞ്ജലി ദൂരേക്ക്‌ നടന്നകന്നു പോയി, പിന്നാലെ അഞ്ജലി എന്ന് വിളിച്ചു കൊണ്ടോടിയ ദച്ചുവിനെ അവൾ ഒരു തവണ പോലും തിരിഞ്ഞു നോക്കിയില്ല.

"നിങ്ങൾ എന്തിനാ കരയണേ? ഞങ്ങളോടും പറ പ്ലീസ്." ചിത്തുവിന്റെ ചോദ്യം ആണ് ദച്ചുവിനെ പഴയ നീറുന്ന ഓർമകളിൽ നിന്നും ഉണർത്തിയത്.


"എല്ലാരും എന്നോട് ക്ഷമിക്കണം, നിങ്ങളോട് എല്ലാം പറയണം എന്ന് തന്നെ ആയിരുന്നു പക്ഷെ നിങ്ങളും എന്നെ വിട്ടു പോയാലോ എന്ന ചിന്ത എന്നെ വല്ലാതെ പ്രാന്തപിടിപ്പിച്ചു. അതാ എല്ലാം മറച്ചു വെച്ചേ."ദ ച്ചു എല്ലാരോടും നിറക്കണ്ണുകളോടെ ക്ഷമ ചോദിച്ചു.

"സത്യോ, നീ എന്തൊക്കെയാ ഈ പറയണേ?" ആഷി ചോദിച്ചു

"അയ്യോ ദേ...ദേ, ദചൂട്ടിടെ മൂക്കിന്നു ചോര വരുന്നു."ചിത്തു ഞെട്ടി പോയി.

"എല്ലാരോടും സ്നേഹം മാത്രം, ഞാൻ പോവാ..."

ദച്ചു അനൂന്റെ മടിയിലേക്ക് കുഴഞ്ഞു വീണു, അവസാന ശ്വാസവും എടുത്ത് വിട്ടു. അപ്രതീക്ഷിതമായ ദച്ചുട്ടിടെ മരണം എല്ലാവരെയും ഒരു നിമിഷം സ്തംഭിച്ചു നിർത്തി പിന്നെ അത് ഒരു പൊട്ടികരച്ചിലിലേക്ക് വഴി മാറി.


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


ആ കുഞ്ഞി ശരീരം എരിയുന്ന ചിതയിൽ കത്തിയമർന്നു, ഒപ്പം ആ നാല് പേരുടെയും ഹൃദയവും.

"എത്ര ദിവസായി മക്കളെ നിങ്ങൾ വല്ലതും കഴിച്ചിട്ട്? വന്ന് എന്തേലും കഴിക്ക്," അനുന്റെ അമ്മ എല്ലാവരേം കഴിക്കാൻ വിളിച്ചു

ദചുന്റെ വേർപാടിന്റെ ആഘാതത്തിൽ ആണ് നാല് പേരും; എന്തേലും കഴിച്ചിട്ട് തന്നെ ഒത്തിരി ദിവസായി. അത്രയ്ക്ക് പ്രിയപെട്ടത് ആയിരുന്നു അവർക്ക് അവൾ. അവരുടെ സ്നേഹം കണ്ട് അമ്മമാരുടെ മിഴികൾ ഈറനണിഞ്ഞു.  അതങ്ങനെ ആണ്. നമ്മുക്ക് എല്ലാമായിരുന്നവർ ആരുമല്ലാതാവും, ആരുമല്ലാതിരുന്നവർ എല്ലാമാവും.


എന്തായാലും ഹൃദയം നിലക്കാറായ ആ നിമിഷവും അവൾ ഹൃദയത്തോട് ചേർത്ത് വെച്ചിട്ടുണ്ടാവുക അവളുടെ സുഹൃത്തുക്കളെ തന്നെ ആവും .


Rate this content
Log in

More malayalam story from 🍭Mazha 🍭

Similar malayalam story from Drama