മേക്കപ്പ്.
മേക്കപ്പ്.
ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ രാവിലെ ഏഴു മണി,
നാട്ടിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച ശ്രദ്ധിച്ചത് കയ്യിൽ ഒരു കൈക്കുഞ്ഞുമായി പിച്ച യാചിക്കാൻ ഇരിക്കുന്ന സ്ത്രീ, അടുത്ത് നാലഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. കയ്യിൽ ഒരു പൊട്ടിയ കണ്ണാടിയും ആയി തന്നെത്തന്നെ നോക്കിയിരിക്കുന്നു. കുറച്ചുനേരം സ്വയം വീക്ഷിച്ച ശേഷം അവൾ അമ്മയോട് ചോദിച്ചു,
" മാ മേരെ മൂ പേ ക്യാ ഹേ" ( മാ,എന്റെ മുഖത്ത് എന്താണ് ഉള്ളത് ).
തന്റെ മുഖത്തെ അഴുക്കാണ് അവൾ ഉദ്ദേശിച്ചത്. അമ്മയുടെ മറുപടിക്കായി ഞാൻ കാതോർത്തു. പൊട്ടിയ കണ്ണാടി കുട്ടിയുടെ കയ്യിൽ നിന്നു വാങ്ങി അമ്മ മകളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
" യെ, മേക്കപ്പ് ഹേ ബേട്ടാ, ഡെഖ് കിതിനി സുന്ദർ ലഗ് രഹി ഹോ"( മോളെ ഇത് മേക്കപ്പ് ആണ്, നോക്ക് എത്ര ഭംഗിയാന്ന്).
പിന്നീട് അവൾ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം ആളുകൾക്കു മുന്നിൽ കൈനീട്ടി അവൾ അമ്മയ്ക്കൊപ്പം ഇരുന്നതിനു ശേഷം, മുന്നിലെ ബെഞ്ചിൽ ഇരുന്ന ഒരു യുവതിയുടെ അരികിലേക്ക് അവൾ നടന്നു. ഭിക്ഷ യാചിക്കാനാണ് എന്നാണ് ഞാൻ കരുതിയത്. യുവതിയുടെ അരികിൽ എത്തിയ ശേഷം അവരോട് അവൾ ചോദിച്ചത് ഞാൻ ശ്രദ്ധിച്ചു.
"ദീദി, മുജെ ആപ്കി വാലി മേക്കപ്പ് ചാഹിയെ, ദേതോന ". ( ദീദി എനിക്ക് നിങ്ങളുടെ മേക്കപ്പ് വേണം, തരുമോ??? )
