ബാല്യം
ബാല്യം
ബാല്യം മനോഹരമെന്ന് പലരും പറയുന്നത് സത്യമാണോ..
ആവോ ...അത്ര വിശ്വാസം പോര..
നല്ലത് മാത്രമേ ഓർമ്മയിൽ ഉള്ളൂ എന്നാണോ..
അതോ മറ്റൊന്നും ഓർമ്മയിൽ ഇല്ലാത്തതോ...
തമാശകൾ
സന്തോഷങ്ങൾ
സങ്കടങ്ങൾ ...അങ്ങനെ..
എന്നാൽ എനിക്ക്
ഇന്നും മനസിനെ നോവിക്കുന്ന ഓർമ്മകൾ മാത്രമേ ഉള്ളൂ ..തമാശകളും സന്തോഷങ്ങളും ഓർമ്മയിൽ സൂക്ഷിക്കാൻ അധികമൊന്നും ഇല്ലാത്തതാവാം കാരണം.
ഒരുപാട് സങ്കടങ്ങൾ ഉണ്ടാകുമ്പോൾ അത് പറയാൻ അച്ഛൻ.. അമ്മ..സഹോദരങ്ങൾ ഓക്കെ ഉണ്ടാവണം. അവരുടെ ആശ്വാസവാക്കുകൾ ഉണ്ടാവണം .
ചിലർക്ക് ഇവരൊക്കെ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ്.
ചെറുതിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു യക്ഷി ആവുക എന്ന്..
ഞാൻ എന്നോടുതന്നെ പറയുമായിരുന്നു അല്ല മനസിൽ ഉറപ്പിച്ചിരുന്നു. ഒരു യക്ഷി ആവണം.
മരിച്ചു കഴിഞ്ഞു എനിക്ക് ഒരു യക്ഷി ആവണം എന്നിട്ട് എന്നെ വേദനിപ്പിച്ചവരോടൊക്കെ പ്രതികാരം ചെയ്യണം .
പഠിക്കുന്ന ടൈം വിരൽ നഖം നീട്ടി ക്യൂട്ടക്സ് ഇടും യക്ഷിയുടെ നഖം നീണ്ടുകൂർത്തല്ലെ. എന്റെ രണ്ടു കൈവിരൽ നഖങ്ങളും നീട്ടി വളർത്തിയിരുന്നു. ഒരു യക്ഷിയുടെ ഭാവത്തോടെ എന്റെ നഖങ്ങളെ ഞാൻ അരുമയായി തഴുകും ചുവന്നക്യൂട്ടക്സ് ഇട്ട നഖം രക്തം പുരണ്ട നഖമെന്നപോലെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കും .
പ്രതികാരം അത് വീട്ടാനുള്ളതാണ്. ജീവിച്ചിരിക്കെ പറ്റാത്തത് മരണശേഷം സാധിക്കണം .ലക്ഷ്യമാണ് പ്രധാനം മാർഗമല്ല .
അങ്ങനെ ഒക്കെ ചിന്തിച്ചിരുന്ന ചിന്തക്കാൻ പ്രേരിപ്പിച്ചിരുന്ന ബാല്യം ആയിരുന്നു
ഹൈസ്കൂളിൽ ഒക്കെ പഠിക്കുന്ന കാലത്തല്ലെ മനസിലായത് മരിച്ചു കഴിഞ്ഞ ആരും യക്ഷിയോ ചെകുത്താനോ ആവില്ല
ജീവിച്ചിരിക്കുന്നവർക്കിടയിലാണ് യക്ഷി ഉള്ളത് എന്ന് .
