തെരുവിൻ മകൾ
തെരുവിൻ മകൾ
എങ്ങനെ ഞാനീ തെരുവിൻ മകളായി
നൊന്തു പെറ്റൊരമ്മ
യെന്തിനെന്നെ അഴുക്കു ചാലിലെറിഞ്ഞു
ആർക്കും വേണ്ടൊത്തോരെന്നെ
ആരോയെടുത്തു വളർത്തി
യെന്നെയും കൊണ്ടവർ ചുറ്റി ഊരാ-
യൊരൂരൊക്കയും
എന്നുടെ വിശപ്പിൻ വിളി ചില്ലറ തുട്ടു-
കളായി വീണു അവരുടെ ഭിക്ഷാപാത്രത്തിൽ
ബാല്യത്തിൽ കൈയിൽ ഭിക്ഷാപാത്രവും
ഒക്കത്തൊരു കുഞ്ഞിനേയും പേറിഞാനലഞ്ഞു തെരുവോരത്തിൽ
ചില്ലറ തുട്ടിൻ വിലയറിയാതെ അലഞ്ഞുനടന്നു
വിശപ്പിൻ വിളിയോ കൂടപ്പിറപ്പായി
യൗവനമാകും മുന്നെ കാമത്തിൻ
കഴുകൻ കണ്ണുകൾ പതിഞ്ഞുവെൻ മേനിയിൽ
പിച്ചി ചീന്തിയെറിഞ്ഞു ആരൊക്കയോ
അങ്ങനെ ഞാനുമൊരഭിസാരികയായി
കാമാർത്തിയിൽ പിച്ചി ചീന്തപ്പെടുമ്പോഴും ചോദിപ്പൂ ഞാനെന്നമ്മയോടു
എന്തിനീ പാഴ്ജന്മമേകിയെനിക്കു
എന്തിനെന്നെ തെരുവിൻ മകളാക്കി
ഞാനെന്തു തെറ്റുചെയ്തെന്നമ്മേ....
