Krishnakishor E

Drama Fantasy Thriller

3  

Krishnakishor E

Drama Fantasy Thriller

സ്വപ്നവും യാഥാർത്ഥ്യവും - 2

സ്വപ്നവും യാഥാർത്ഥ്യവും - 2

1 min
456


സ്ഥലകാലബോധമില്ലാത്ത രവിയുടെ പെരുമാറ്റം ആരും അങ്ങനെ കാര്യമായി എടുത്തതേയില്ല. തനിക്ക് എന്താണ് പറ്റിയതെന്ന് രവിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. കോണിപ്പടിക്കരിലേക്ക് ഓടിച്ചെന്ന രവി ദൃതിയിൽ മച്ചിന്മുകളിലെ പെട്ടിക്കരികിലേയ്ക്ക് ഓടി. പഴയ പുസ്തകക്കൂട്ടത്തിൽ നിന്നും ഒന്ന് കാണ്മാനില്ല. അവിടെയൊക്കെ അരിച്ചുപെറുക്കി അവസാനം മേശവലിപ്പിലെ ഒരു മൂലയിൽ നിന്നും പുസ്തകം കിട്ടി.


താൻ ഇന്നലെ വായിച്ചുവെച്ച താളുകൾ ആരോ കീറി എടുത്തിരിക്കുന്നു. ഒരുനിമിഷം അവന്റെ ഹൃദയമിടിപ്പ് നിലച്ചു, എങ്ങും ഇരുട്ട്, കണ്ണുകളിൽ നിറങ്ങൾ മങ്ങുന്നു .


പെട്ടെന്ന് മുറ്റത്തുനിന്ന് വലിയ ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു. തന്റെ മുന്നിലെ പുസ്തകത്താളുകൾ ഓരോന്നായി തനിയെ മറിക്കൊണ്ടേയിരുന്നു. ഏതോ അദൃശ്യ ശക്തി തന്നെക്കൊണ്ട് വരികൾ വായിപ്പിക്കുന്നത് പോലെ അവനു തോന്നി. ഓരോ വരികളും ഓരോ സമയത്തെ സൂചിപ്പിക്കുന്നു. ഓരോ സമയവും ഓരോ കാലഘട്ടത്തെയും. പുസ്തകത്തിന്റെ കനം കുറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ അക്ഷരങ്ങൾക്ക് ഒരു അന്ധ്യം ഉണ്ടായിരുന്നില്ല.


"കണ്ണുകൊണ്ട് കാണുന്നത് മിഥ്യയല്ല, മനസുകൊണ്ട് കാണുന്നത് യാഥാർത്ഥ്യവും. 

ജീവിതം ഒന്നുകൂടെ ആവർത്തിച്ചാൽ കണ്ണും മനസും പല കാഴ്ചകളും തിരുത്തിയേക്കാം."


വരികൾക്കിടയിൽ നിന്നും തന്നെ ആരോ വിളിക്കുന്നത് പോലെ തോന്നി. ഒരു യാത്രയ്ക്കെന്നപോലെ. ആ നിമിഷം വേറൊന്നും അവന്റെ മനസിലേക്ക് വന്നതേയില്ല. ആ ശബ്ദത്തിന്റെ പുറകെ രവി യാത്രയായി. യാഥാർത്ഥ്യങ്ങളിൽ നിന്ന് മിഥ്യയിലേക്കു.


ചെട്ടിയാർ മരം മുറിച്ചു കഴിഞ്ഞു. ചിതയൊരുക്കുവാൻ വിറകും കീറിവെച്ചു. അന്ത്യകർമങ്ങൾ ചെയ്യാൻ രവിയെ തിരക്കി നാലുപാടെ ആൾക്കാർ തിരഞ്ഞു. പുസ്തകത്താളുകൾ വീണ്ടും കുറഞ്ഞു.


തുടരും...


Rate this content
Log in

Similar malayalam story from Drama