Krishnakishor E

Drama

2  

Krishnakishor E

Drama

ബെംഗളൂരു കഥകൾ

ബെംഗളൂരു കഥകൾ

2 mins
202


സൂര്യയുടെ വാരണം ആയിരം എന്ന സിനിമ എത്രത്തോളം സ്വാധീനിച്ചു എന്ന് പറഞ്ഞാൽ എപ്പോഴും ഒറ്റയ്ക്കുള്ള തീവണ്ടി യാത്രകളിൽ ആഗ്രഹിക്കാറുണ്ട് ഏതേലും ഒരു സമീറ റെഡ്‌ഡി എന്റെ മുന്നിൽ വന്നെങ്കിൽ എന്ന്. അത്ര കണ്ട് സ്വാധീനം ആ പാട്ടിനും കഥാപാത്രത്തിനും ഉണ്ട്. എന്തെന്നാലും എത്രകണ്ട് ഒറ്റയ്ക് തീവണ്ടിയിൽ യാത്ര ചെയ്താലും നമ്മടെ മുന്നിൽ അങ്ങനെ ഒരു അവതാരം ... ഏഹേ..!


കുഞ്ഞുന്നാൾ തൊട്ടേ പേരുപോലെ തന്നെ കണ്ണൻ ന്റെ കൂടെ എപ്പോഴും ഗോപികമാർ ഉണ്ടായിരുന്നു. ഗോകുലത്തിലെ ഗോപികമാർ ആരും ഇതുവരെ ലക്ഷ്മണ രേഖ മറികടന്ന് എന്നിലേക്ക്‌ എത്തിയിരുന്നുമില്ല അങ്ങനെ ആരോടും കൂടുതൽ അടുപ്പവും തോന്നിയിരുന്നില്ല.


എന്തെന്നാലും സംഭവിക്കാൻ പോകുന്നത് സംഭവിക്കുക തന്നെ ചെയ്യും എന്നല്ലേ ... 2015 ൽ ഒരു ശപഥം എടുക്കുക ഉണ്ടായി. 2018 ൽ എൻട്രൻസ് എഴുതി തിരുവനന്തപുരത്തെ നല്ല കോളേജിൽ എൻജിനീയറിങ്ങിൽ ചേരും എന്ന്. അന്ന് വിദ്യ ടീച്ചർ പറഞ്ഞു നല്ലോണം പഠിച്ചാൽ ഒക്കെ നടക്കും എന്ന്. 3 കൊല്ലം കഴിഞ്ഞ് അത് സംഭവിക്കുകയും ചെയ്തു. പക്ഷെ ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പോലും അറിയില്ല.


കേരള എൻട്രൻസിന് പഠിക്കുന്ന എന്നെ കൂട്ടുകാരൻ നിർബന്ധിച്ചു CAT അപേക്ഷിക്കാൻ പറയുന്നു, അവസാന തീയതിക്ക് അപേക്ഷിക്കുന്നു, അത് കഴിഞ്ഞ് 1000 രൂപ അടക്കാൻ ഉണ്ടായതും പറഞ്ഞു കൂട്ടുകാരനോട് വഴക്കിടുന്നു.


പരീക്ഷയുടെ അന്ന് കോളേജിൽ എത്തിയിട്ട് പുസ്തകം മറിച്ചു നോക്കുമ്പോഴേ മനസിലായി എനിക്ക് കാര്യമായിട്ട് ഒന്നും അറിയില്ല എന്ന്. രണ്ടും കല്പിച്ചു പരീക്ഷ എഴുതി, ചോദ്യപേപ്പർ എന്തെന്നില്ലാത്ത എളുപ്പം ആയിരുന്നു. പക്ഷെ എന്തോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എല്ലാ പ്രതീക്ഷയും കേരളം എൻട്രൻസ്ൽ ആയിരുന്നു. 


ചോറുകഴിക്കാൻ വേണ്ടി ഇല ഇട്ട് കാത്തിരിക്കുന്ന എന്റെ മുന്നിൽ സർപ്രൈസ് ആയി വിളമ്പിയ ബിരിയാണി ആയിരുന്നു CAT റാങ്ക് ലിസ്റ്റ്. അതോടെ തിരുവനന്തപുരം ഗുദാഹുആ..


അങ്ങനെ തിരുവനന്തപുരത്തു ഉണ്ടാവേണ്ട ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ ദേണ്ടെടാ വരുന്നു തിരുവനന്തപുരം വണ്ടിയുടെ സൗജന്യ ടിക്കറ്റ്. എന്തോ അത് വേണ്ടെന്ന് വെച്ച് കൊച്ചിക്കാരൻ ആകാൻ തീരുമാനിച്ചു.


തുടക്കം പതറിയെങ്കിലും പിന്നീട് ഒക്കെ ശെരിയായി വന്നപ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി ഒരു ബെംഗളൂരു യാത്ര. 3 ദിവസത്തെ. ആദ്യം ഒക്കെ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിൽ കൂടി കൂട്ടുകാരുടെ നിർബന്ധവും കൂടാതെ ചെറുപ്പത്തിൽ കണ്ട ബാംഗ്ളൂർ ഒന്നൂടെ കാണാൻ ഉള്ള മോഹവും കാരണം ഞാനും പോകാൻ തീരുമാനിച്ചു.


യാത്ര തുടങ്ങുന്ന വരെ എല്ലാം നല്ല രീതിയിൽ ആയിരുന്നു. ഒരു വലിയ പാക്കറ്റ് ചിപ്സ് വാങ്ങിച്ചു, ബിസ്ക്കറ്റ് വെള്ളം ഒക്കെ വാങ്ങിച്ചു എല്ലാവരും സന്തോഷത്തോടെ തീവണ്ടിയിൽ കയറി.


ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളിലേക്ക് ആണ് ഞാൻ നടന്നു നീങ്ങുന്നത് എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു...


Rate this content
Log in

Similar malayalam story from Drama