Krishnakishor E

Drama Inspirational

1.5  

Krishnakishor E

Drama Inspirational

സെക്സ് എഡ്യൂക്കേഷൻ

സെക്സ് എഡ്യൂക്കേഷൻ

2 mins
591


#Sex_education കേൾക്കുമ്പോൾ എന്തേലും തോന്നുന്നുണ്ടോ? വളരെ പ്രശ്സ്തമായ ഒരു നെറ്റ്ഫിക്സ് വെബ് സീരിയസിന്റെ പേരാണ്. സെക്സ് തെറാപ്പിസ്റ്റ് ആയി മാറുന്ന ഒരു ആൺകുട്ടിയുടെ കഥ രസകരമായി കാണിക്കുന്നതാണ് പ്രമേയം. അതിലുപരി sex education എത്രമാത്രം കൗമാരപ്രായക്കാർക്കു ആവിശ്യമാണ് എന്ന് പറഞ്ഞു തരുന്ന ഉഗ്രൻ പ്രമേയം. 


നമ്മൾ ചിലപ്പോൾ തുണ്ട് പടം, എ പടം എന്നൊക്കെ പറയുമായിരിക്കും. പറഞ്ഞുവന്നത് അതല്ല. പീഡന വാർത്തകളുടെ പോസ്റ്റുകൾക്ക് കീഴെ ശ്രദ്ധിച്ചാൽ കാണാം "അയ്യേ ഇത്രക്ക് ലൈംഗിക ദാരിദ്യമോ", "ഇതൊക്കെ കൊച്ചു പിള്ളേർ ആണല്ലോ", "കണ്ടിച്ചു കളയണം", അങ്ങനെ പലതും... അതിക്രമിച്ചു കീഴടക്കി ആഗ്രഹം സാധിക്കുന്ന വേട്ടനായകളെ പോലെ തോന്നിപ്പിക്കുന്ന വാർത്തകളാണ് മിക്കതും. നമ്മുടെ രോക്ഷം രണ്ടു ദിവസം ചൂടായി കാണും, തണുക്കുമ്പോൾ അടുത്തത് അപ്പോഴേക്കും വീണ് കിട്ടും. ഇത് തുടർന്ന് കൊണ്ട് ഇരിക്കുന്നു. ഇവിടെയാണ് സെക്സ് എഡ്യൂക്കേഷന്റെ ആവിശ്യം വരുന്നത്. മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കണം. റൂമിൽ അടച്ചിരിക്കുന്ന, അല്ലെങ്കിൽ ബാത്‌റൂമിൽ അധികസമയം ചിലവഴിക്കുന്ന മകന്റെയോ/മകളുടെയോ ഫോൺ ഇടക്ക് വാങ്ങി ചെക്ക് ചെയ്യാൻ തയ്യാറാകുമോ മാതാപിതാക്കൾ? അതോ അവരുടെ പ്രൈവസി എന്തുമായിക്കോട്ടെ എന്ന് കരുതുമോ? മകന്റെയോ മകളുടെയോ സ്വാഭാവത്തിൽ മാറ്റമുണ്ടാകുന്നത് ശ്രദ്ധിക്കുമോ? ഫോണിൽ നിന്ന് പോൺ വീഡിയോ പിടിച്ചാൽ എങ്ങനെ പ്രതികരിക്കും? 


 അപ്പോൾ നിങ്ങൾ വിചാരിക്കും പോൺ വീഡിയോകൾ കാണുന്നത് അത്രക്ക് വലിയ തെറ്റാണോ എന്ന്. അല്ല, അറിയാൻ കൗതുകമുള്ള കാര്യങ്ങൾക്ക് പിന്നാലെ കുട്ടികളും കൗമാരപ്രായക്കാരും പോകും. അതിൽ അഡിക്റ്റ് ആകുന്നതിനു മുൻപേ അവർക്കു നേരായ മാർഗങ്ങൾ പറഞ്ഞു കൊടുക്കാൻ സാധിക്കണം. അതിന് വിദ്യാഭാസം നൽകുന്നതിനോടൊപ്പം sex educationനും നൽകണം. നേരായ മാർഗനിർദ്ദേശങ്ങൾ ഒരു പരിധിവരെ ലൈംഗികദാരിദ്യത്തെ തുടച്ചുമാറ്റുമെന്ന് വിശ്വസിക്കുന്നു. 


നിർത്തുന്നതിന് മുൻപ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയാം. ഈ വെബ് സീരിയസിൽ ഒരു പെൺകുട്ടിയുടെ വെജിനയുടെ ഫോട്ടോ ആരോ സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭാവവികാസങ്ങൾക്ക് ശേഷം സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ വാർണിങ് കൊടുക്കുന്ന സമയത്ത് പുറകിൽ നിന്ന് ഒരു ആൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു കളിയാക്കുന്നു. പൊട്ടിച്ചിരിക്കുശേഷം ഒരു പെൺകുട്ടി എണിറ്റു നിന്ന് അതെന്റെ വെജിനയാണ് എന്ന് ഉറക്കെ പറയുന്നു. ഒരു നിശബ്ദതക്ക് ശേഷം അടുത്ത പെൺകുട്ടിയും എണിറ്റു ഉറക്കെ വിളിച്ചു പറയുന്നു അല്ല അതെന്റേതാണ് എന്ന്. വീണ്ടും വീണ്ടും പെൺകുട്ടികൾ ഓരോന്നായി ആവേശത്തോട് പറയുന്നു അല്ല എന്റെയാണ്. അവർക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് സ്കൂൾ ഹെഡ് ബോയും എണിറ്റു നിന്ന് പറയുന്നു അല്ല എന്റെ വെജിനയാണ് എന്ന്. അപമാനിതയയെന്ന് നമ്മൾ കരുതിയ പെൺകുട്ടിയും മുഖഭാവം മാറി ചിരിച്ചു കൊണ്ട് എണീറ്റ് പറയുന്നു എന്റെയാണ്.. ! എന്ത് മനോഹരമായയാണ് അവർ അത് കൈകാര്യം ചെയ്‍തത്. സന്തോഷം തോന്നിപ്പോകും. 


ഒന്ന് ആലോചിച്ചു നോക്ക് നമ്മുടെ സ്കൂളിലാണ് ഇതുപോലെ ഒരു ഫോട്ടോ ലീക്ക് ആയതെങ്കിൽ ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ... പിറ്റേദിവസം ചിലപ്പോൾ ദുഃഖവാർത്തയാകും നമ്മൾ കാണുന്നത്. 


അതേ നമ്മുടേതാണ് എല്ലാം... മാറണം ചിന്താഗതികൾ... അറിവ് നൽകണം... ഒരു പരിധിവരെ അല്ലെങ്കിൽ ഏറെക്കുറെ ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും നമ്മുക്ക് ഇതിലൂടെ തടയുവാൻ സാധിക്കും.


ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും കണ്ടപ്പോൾ എഴുതണമെന്നു തോന്നി. ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെടും.

സ്നേഹത്തോടെ...


Rate this content
Log in

Similar malayalam story from Drama