Anju Arun

Romance Tragedy Classics

4.1  

Anju Arun

Romance Tragedy Classics

സമയം

സമയം

5 mins
263


സമയം 


"ഇച്ചായാ... നമുക്ക്... നമുക്കൊരു സെൽഫി എടുക്കാം.... "


""ഒന്നു പോയെ മരിയ... നിനക്ക്... നിനക്ക് വേറെ പണിയൊന്നുമില്ലേ.... ""


"ഇച്ചായാ.... പ്ലീസ്.. കുറച്ചു ദിവസമായിട്ടുള്ള എന്റെ ഒരു വലിയ ആഗ്രഹാ.... ഇച്ചായന്റെ നെഞ്ചോട്...... ഇങ്ങനെ.... ചേർന്നുനിന്നൊരു സെൽഫി.... "


""ഉം.... ഇത് അസൽ വട്ട് തന്നെ..... എനിക്കെങ്ങും നേരമില്ല.... .... ""


മരിയയെ കളിയാക്കിക്കൊണ്ട് സാം പുറത്തേക്കിറങ്ങി.... 


"ഇച്ചാ ..  ഇച്ചാ .... പ്ലീസ്.... പ്ലീസ്.... ഒറ്റഒരെണ്ണം.... ഒരൊറ്റ സെൽഫി... പ്ലീസ്.... പിന്നെ... പിന്നെ ഞാൻ പറയില്ല.... സത്യം.... "


""ഹോ.... നാശം.... ഉം.... ഒറ്റ ഒരെണ്ണം. വേഗം വന്ന് എടുത്തിട്ട് പോ..... ""


"താങ്ക്സ് ഇച്ചായാ.... "


മരിയ ഒരുപാട് സന്തോഷത്തോടെ സെൽഫി എടുക്കുവാനായി സാമിനോട്‌ ചേർന്നുനിന്നു. 


"ആ കൈകൊണ്ട് എന്നെ ഒന്ന് ചേർത്തുപിടിക്കെന്റെ ഇച്ചായാ... "


""ദേ... നിന്ന് കൊഞ്ചാതെ എടുക്കുന്നുണ്ടെങ്കിൽ എടുത്തിട്ടു പോ. നിന്ന് കുഞ്ഞുകളിക്കാൻ എനിക്ക്.... സമയമില്ല ..... എനിക്ക് കളിക്കാൻ പോണം.."" 


"ശോ... ഇത് വലിയ കഷ്ടവാട്ടോ.... ഇച്ചായാ.... ഇന്ന് സൺ‌ഡേ അല്ലെ. ആകെപ്പാടെ കിട്ടുന്ന ഒരു ഹോളിഡേ അല്ലെ ഈ സൺ‌ഡേ. അന്ന് കളിക്കാനാണെന്നും പറഞ്ഞു ഒരു പോക്ക്.... 


എന്നോടും മോളോടുമൊപ്പം കുറച്ചു നേരം ചിലവഴിച്ചിട്ട് എത്ര നാളായി എന്നറിയോ ഇച്ചായന്." 


""ഹോ.... നാശം.... തുടങ്ങി.... എന്റെ മരിയ, ഈ ജോലിയുടെ സ്‌ട്രെസ്സും മറ്റുമായി ഒരാഴ്ച തള്ളി നീക്കുന്നത് എങ്ങനെയാണെന്ന് നിനക്കറിയില്ലല്ലോ.... അതിനിടയിൽ ആകെ കിട്ടുന്ന നിന്നൊരു റീലാക്സേഷൻ എന്നു പറയുന്നത് ആഴ്ചയിൽ ഒരിക്കൽ ഉള്ള ഈ കളിയാ. ""


"ഉം.... അതിന് ഇത് കളി മാത്രമല്ലല്ലോ.... കൂടെ അടിയും നടക്കുമല്ലോ അല്ലെ. "


""ദേ... മരിയ... നി.... നിന്ന് കളിക്കാതെ വന്ന് സെൽഫി എടുക്കുന്നുണ്ടെങ്കിൽ എടുക്ക്... ഇല്ലെങ്കിൽ.... ഇല്ലെങ്കിൽ ഞാൻ പോണു. ""


"വേണ്ട... ഞാൻ വരുന്നു.... എനിക്കിപ്പോ ഈ സെൽഫി എടുക്കണം. "


മരിയ സാമിന്റെ നെഞ്ചോട് ചേർന്ന് നിന്നുകൊണ്ട് സെൽഫിക്കായ് പോസ്റ്റ്‌ ചെയ്തു... 


"എന്റെ ഇച്ചാ... എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ പറഞ്ഞിട്ടോ കേട്ടില്ല... ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യ്... "


""ങ്ങാ... എനിക്കിങ്ങനെയൊക്കെയേ പറ്റുള്ളൂ..... നിനക്ക് വേണമെങ്കിൽ ഒന്ന് ഉണ്ടാക്കിയിട്ട് പോ....കുഞ്ഞുകളിച്ചോണ്ടിരിക്കാൻ എനിക്ക്...... എനിക്ക് തീരെ സമയമില്ല... ""


നിറഞ്ഞുവന്ന കണ്ണീർതുള്ളികളെ തന്റെ കൈത്തലം കൊണ്ട് തുടച്ചു നീക്കി, അവൻ അവളെ ചേർത്ത് പിടിച്ചില്ലങ്കിലും അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നുകൊണ്ട് ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയും വിടർത്തി അവൾ സെൽഫി എടുത്തു.... 


ഫോട്ടോ എടുത്തുകഴിഞ്ഞതും അവളോട് ഒരു വാക്കുപോലും പറയാതെ സാം കളിക്കുവാനായി പോയി... 


ഇനി നേരം ഏറെ രാത്രിയായതിന് ശേഷം മാത്രമേ സാം മടങ്ങിയെത്തു... 


തന്നോട് ഒരു വാക്കുപോലും പറയാതെ സാം പോയതിൽ മരിയയുടെ ഹൃദയം നൊന്തു ... എങ്കിലും ഇപ്പൊ കുറച്ചു ദിവസങ്ങളായി അവൾക്കിതൊക്കെ ശീലാമായതിനാൽ വാടിയ ഒരു പുഞ്ചിരിയോടെ, ഇച്ഛന്റെ നെഞ്ചിൽ സ്‌നേഹപൂർവ്വം എന്നൊരു ക്യാപ്ഷനോടെ, അവൾ എടുത്ത പുതിയ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.... 


------------------------------


സാമും മരിയയും പ്രണയിച്ചു വിവാഹിതർ ആയവരാണ്.


 സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്ന പൂമറ്റം വീട്ടിലെ ഏക ആൺതരിയായിരുന്നു സാം.. എന്നാൽ മരിയയാകട്ടെ അച്ഛനാര്, അമ്മയാര് എന്നറിയാതെ, അനാഥാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ വളർന്ന ഒരു അനാഥയായിരുന്നു.  അതുകൊണ്ട് തന്നെ സാമിന്റെ വീട്ടുകാർ തുടക്കം മുതലേ മരിയയുമായുള്ള ബന്ധത്തെ എതിർത്തിരുന്നു. പക്ഷെ.... ആരുടേയും വാക്കിനെയും എതിർപ്പിനെയും വകവയ്ക്കാതെ അവൻ അവളെ മിന്നുചാർത്തി, അവന്റെ നല്ല പാതിയാക്കി . 


സ്വർഗതുല്യമായിരുന്നു അവരുടെ ജീവിതം. ഇണക്കങ്ങൾ മാത്രം നിറഞ്ഞ അവരുടെ ജീവിതം ആർക്കും അസൂയ ഉളവാക്കുന്നതായിരുന്നു... ആദ്യമൊക്കെ മരിയയോട് അനിഷ്ടം കാട്ടിക്കൊണ്ടിരുന്ന സാമിന്റെ മാതാപിതാക്കൾക്ക് ഏറെ താമസിയാതെ തന്നെ മരിയ പ്രിയപ്പെട്ട മരുമകൾ അല്ല മകളായി മാറി....  സ്വർഗതുല്യമായ പൂമറ്റം തറവാട്ടിൽ സന്തോഷത്തിന്റെ പത്തരമാറ്റ് പൂത്തിരി തെളിയിച്ചുകൊണ്ട് സാമിന്റെയും മരിയയുടെയും സ്നേഹത്തിന്റെ പ്രതീകമായി, പൂമറ്റം തറവാടിന്റെ രാജകുമാരിയായി, അവൾ പിറന്നു. ഇസബെല്ല എന്ന മാളൂട്ടി....  മാളുട്ടിയുടെ ജനനം പൂമറ്റം വീട്ടിൽ സന്തോഷം വാരിവിതറി.... സാമിന് ജോലിക്കയറ്റം ലഭിച്ചു... പൂമറ്റം വീട്ടിൽ കളിയും ചിരിയും മാത്രം നിറഞ്ഞു നിന്ന ദിവസങ്ങൾ. 


പക്ഷെ... 


ആ സന്തോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല.... 


പുതിയ ജോലിസ്ഥലത്തെ പുതിയ കൂട്ടുകെട്ട് പതിയെ പതിയെ സാമിനെ വഴി തെറ്റിക്കുകയായിരുന്നു...  ഒരിക്കൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരിക്കൽ പോലും മദ്യം രുചിക്കാത്ത സാം അന്നാദ്യമായി മദ്യം രുചിച്ചു.... പിന്നീട് അതൊരു ശീലമായി.... പതിയെ പതിയെ മദ്യപാനം ഒഴിവാക്കാൻ സാധിക്കാത്ത ദിനചര്യയായ് മാറി.  മരിയയോടും കുഞ്ഞിനൊടുമുള്ള അവന്റെ സമീപനം വരെ മാറി.. ആദ്യമൊക്കെ ഒഴിവുസമയങ്ങളിൽ മരിയയോടും കുഞ്ഞിനൊടുപ്പം സമയം ചിലവഴിച്ചിരുന്ന സാം ഇപ്പൊ എപ്പോഴും കൂട്ടുകാർക്കൊപ്പമാണ്. 


രാവും പകലും മാറിമാറി ദിനങ്ങൾ ഓരോന്നായി പോയ്‌മറഞ്ഞു. ഓരോ ദിനം ചെല്ലുതോറും സാമിന്റെ അകൽച്ചയും കൂടി വന്നു.....  എന്തിന്..... വന്ന് വന്ന് ഇപ്പൊ മരിയയോട് ഒന്ന് സംസാരിക്കുവാനോ തന്റെ ജീവന്റെ അംശമായ മാളൂട്ടിയെ ഒന്നെടുക്കുവാനോ പോലും പോലും സാമിന് സമയമില്ലാതായി .. 


അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ. 


'ഇച്ചായാ.... ഇന്ന് ഒന്ന് കുറച്ചു നേരത്തെ വരോ.... '


"എന്തിന്... "???? 


'അത്.... അതുപിന്നെ.... എനിക്ക്... എനിക്കൊന്ന് ഹോസ്പിറ്റലിൽ പോണമായിരുന്നു... '


"എന്തിന്...???? "


'അത്.... എനിക്ക്... എനിക്കെന്തോ കുറച്ചു ദിവസമായി ആകെ ഒരു വല്ലായ്മ പോലെ.... എന്തോ ആകെപ്പാടെ ഒരു ക്ഷീണവും തളർച്ചയും... പിന്നെ ഇടയ്ക്കിടെ തലകറക്കവും. 


. അപ്പൊ അമ്മച്ചി പറഞ്ഞു  എന്താണെന്ന് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാൻ...'


"ആ അത് വല്ല ബിപിയൊ ഷുഗറോ കുറയുന്നതായിരിക്കും... നി കുറച്ചു കഞ്ഞിവെള്ളമോ നാരങ്ങവെള്ളമോ ഉപ്പിട്ട് കുടിക്ക്... അല്ലാതെ ഈ ചെറിയ കാര്യങ്ങൾക്കൊന്നും ഹോസ്പിറ്റലിൽ പോകേണ്ട കാര്യമില്ല. '"


'ഇച്ചാ.... ഇത്... അങ്ങനല്ല... ഇടയ്ക്കിടെ എന്റെ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട്....'


"അത് നിന്റെ കൈനഖമോ മറ്റോ കൊണ്ടതായിരിക്കും. "


 'ഹേയ്.... ഈ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്ന കാര്യം  ഞാൻ ഇതിനുമുൻപും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. '


"ആ ഞാൻ ഓർക്കുന്നില്ല... 


എന്തായാലും ഇന്ന് എനിക്ക് സമയമില്ല. ഇന്ന് വൈകിന്നു ബോസിന്റെ മോളുടെ ബർത്ത് ഡേ പാർട്ടി ഉണ്ട്. എനിക്കതിനു പോണം. "


'ഇച്ചാ പ്ലീസ്... ബർത്തഡേക്കു പോകുന്നതാണോ ഇതല്ലേ ആവശ്യം.... എനിക്ക് തീരെ വയ്യാ '


"ആ എനിക്ക് ബർത്തഡേക്ക് പോകുന്നതാ ആവശ്യം.... "


ഇതും പറഞ്ഞു സാം ഓഫിസിലേക്ക് പോയി.. 


ദിവസങ്ങൾ മുന്നോട്ട് പോയി... ഓരോ ദിനം ചെല്ലുംതോറും മരിയക്ക് ക്ഷീണവും അസ്വസ്ഥതകളും കൂടി വന്നു... പക്ഷെ.... അവൾ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി..... 


അവളെ എത്രത്തോളം അവൻ അവഗണിച്ചാലും അവൻ പോകുന്നതും നോക്കി വാതിൽപ്പടിയിൽ നിൽക്കുന്നത് അവൾക്ക് പതിവായിരുന്നു.


 അങ്ങനെയിരിക്കെ ഒരു ദിവസം നിറകണ്ണുകളോടെ മരിയ അവൻ പോകുന്നതും നോക്കി നിന്നു... എത്ര നേരം ആ നിൽപ്പ്‌നിന്നുവെന്ന് അറിയില്ല. പെട്ടന്ന് അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ അവൾക്ക് തോന്നി. പതിയെ അവൾ തളർന്നു വീണു... 


************************


ഓഫീസിൽ തിരക്കിട്ട് ഫയൽ നോക്കുമ്പോഴാണ് സാമിന്റെ ഫോൺ ബെൽ അടിച്ചത്.... നോക്കുമ്പോ അമ്മയാണ്.... 


"എന്താമ്മാ..... ഞാൻ പറഞ്ഞിട്ടില്ലേ ഓഫീസ് സമയം എന്നെ വിളിക്കരുതെന്ന്.... "


'അത്.... മോനെ.... സാമേ.... എടാ.... മരിയ മോള്..... 


പിന്നെ ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് അമ്മ പറഞ്ഞതൊന്നും അവൻ കേട്ടില്ല. ഒരു ശിലപോലെ അവൻ മരവിച്ചിരുന്നു.... 


മരിയ.... അവൾ ഹോസ്പിറ്റലിൽ ആണെന്ന വിവരം അവനെ ആകെ തകർത്തു കളഞ്ഞു.... 


ബോസ്സിനോട് വിവരം പറഞ്ഞു പെട്ടന്ന് തന്നെ അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു.... 


***************************


നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ പ്രശ്സ്തനായ ഓങ്കോളജി ഡോക്ടറുടെ മുന്നിൽ അവൻ തളർന്നിരുന്നു. 


"ലുക്ക്‌ മിസ്റ്റർ സാം.... ഇപ്പോഴത്തെ മരിയയുടെ അവസ്ഥ..... അത്..... അത് നിങ്ങളോട് തുറന്നു പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ..... ആസ് എ ഡോക്ടർ.... എനിക്ക് പറഞ്ഞെ മതിയാവു.... "


'ഡോക്ടർ.... എന്താ.... എന്താ പറഞ്ഞു വരുന്നത്..... '


"മരിയക്ക് .... മരിയക്ക് ക്യാൻസർ ആണ്.... ബ്ലഡ്‌ ക്യാൻസർ... "


'ഡോക്ടർ....... !!!'


"അതെ സാം... അതും തേർഡ് സ്റ്റേജ്... ഇനി.... ഇനിയൊന്നും ചെയ്യാനില്ല..... '


'ഡോക്ടർ..... ഡോ.... ഡോക്ടർ.... എ.... എന്താ.... ഈ.... പ..... പറയുന്നേ..... എന്റെ.... എന്റെ.... മരിയ.... അവള്..... അവള്..... 


ഡോക്ടർ..... ഡോക്ടർ.... ഞാൻ.... എവിടെ.... എവിടെ വേണമെങ്കിലും..... അവളെ.... കൊണ്ടുപോകാം..... എത്ര രൂപ..... വേണമെങ്കിലും..... ചി.... ചിലവാക്കാം..... പ.... പക്ഷെ.... എനിക്ക്.... എനിക്കെന്റെ.... മരിയയെ.... വേണം.... എനിക്ക്.... അവളില്ലാതെ.... പറ്റില്ല.... പ്ലീസ്.... പ്ലീസ് ഡോക്ടർ.... എന്റെ..... എന്റെ മരിയയെ..... എനിക്ക്.... തിരിച്ചു തരോ... '


"ലുക്ക്‌ മിസ്റ്റർ സാം.... കുറച്ചു നാൾ മുന്നെയെങ്കിലും രോഗം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമുക്ക്.... നമുക്ക് നോക്കമായിരുന്നു.... പക്ഷെ.... പക്ഷെ..... ഇതിപ്പോ സമയം തീരെ വൈകിപ്പോയി..... ലോകത്തിന്റെ ഏതറ്റത്ത് താൻ അവളെ കൊണ്ടുപോയാലും ഇവിടെ കിട്ടുന്ന അതെ ചികിത്സ മാത്രമേ ലഭിക്കു..."


'ഇനി.... ഇനി... ഞാൻ.... ഞാനെന്താ...... ഡോക്ടർ.... ചെയ്യാ.... '


"സാം..... ഇനി.... ഇനിയൊന്നും ചെയ്യാനില്ല.... തന്നോട് ഇത്രയും നാളത്തെ എന്റെ എക്സ്പീരിയൻസ് വച്ചുകൊണ്ട് ഞാൻ തുറന്നു പറയാം..... ഇനി വളരെ ചുരുങ്ങിയ നാളുകൾ മാത്രമേ മരിയക്ക് ആയുസുള്ളൂ.... ചിലപ്പോൾ കുറച്ചു ദിവസങ്ങൾ..... അല്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ച.... അതുമല്ലെങ്കിൽ.... ഒന്നോ രണ്ടോ മാസം...... എറിയാൽ..... ഒരു... 

എട്ടു മാസം..... അതിൽ..... കൂടുതൽ..... "


'ഡോക്ടർ..... '


"അതെ സാം.... ഇനിയുള്ള ദിവസങ്ങളിൽ പരമാവധി വേദന അവളെ അറിയിക്കാതെ..... അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ പോലും സാധിച്ചുകൊടുത്തുകൊണ്ട് സന്തോഷപൂർവ്വം നമുക്കവളെ.....

 അവളെ യാത്രയാക്കാം.... അത്.... അത് മാത്രമേ അവൾക്കായി നമുക്കിനി ചെയ്യാനുള്ളു.... "


'ഡോക്ടർ.... ഞാൻ... '


"താൻ മരിയയുടെ അരികിലേക്ക് ചെല്ല്..... തന്റെ സാമിപ്യം ഇപ്പൊ അവൾക്ക്.... അവളുടെ വേദനകളിൽ കുറെ ആശ്വാസമായിരിക്കും.... .... "


തകർന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെ അവൻ മരിയയുടെ അരികിലേക്ക് ചെന്നു.... 


"""മരിയാ..... """""


ക്ഷീണിച്ച കണ്ണുകൾ അവൾ പതിയെ തുറന്നു.... 


"ഇച്ചാ..... "


പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചുകൊണ്ട് ക്ഷീണത്താൽ പതിഞ്ഞ ഒരു പുഞ്ചിരി അവൾ അവനായി സമ്മാനിച്ചു ..... 


"ഇല്ലെടാ.... ഒന്നുല്ല..... എന്റെ പെണ്ണിന് ഒന്നുല്ല.... എല്ലാം പെട്ടന്ന് മാറും ട്ടോ.... "


കരഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു..... 


ദിവസങ്ങൾ മുന്നോട്ട് പോയി..... സാം ജോലിയിൽ നിന്നും ലോങ്ങ്‌ ലീവെടുത്തു.... കളിയും മദ്യപാനവും പാടെ ഉപേക്ഷിച്ചു സർവ്വ സമയവും മരിയയുടെ ഒപ്പം ചിലവഴിച്ചു.... 


"ഇച്ചാ..... ഞാൻ.... ഞാൻ ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ..... "


'''എന്താടാ.... പറയ്‌..... എന്താണെങ്കിലും ഈ ഇച്ചൻ അത് സാധിച്ചു തരും.... '''


"അത്..... അതുപിന്നെ.... ഇച്ചാ.... എന്നെ.... ഇങ്ങനെ.... ഇച്ചന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ഒരു സെൽഫി എടുക്കുവോ.... "


"'മരിയാ... മോളേ.... '''


"പ്ലീസ്... ഇച്ചാ.... പറ്റില്ലാന്നു പറയല്ലേ.... എന്റെ.... എന്റെ.... ആഗ്രഹം ആണ്..... "


'''ഇല്ലെടാ.... '''


അനുസരണയില്ലാതെ പുറത്തു ചാടിയ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റിക്കൊണ്ട് മരിയയെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് സെൽഫി എടുത്തു..... 


"ഒന്ന് ചിരിക്കെന്റെ ഇച്ചായാ.... ""


""ഇച്ചാ..... """


'''ഉം.... ''


""മുൻപൊക്കെ ഇതുപോലെ.... ഞാൻ.... ഓരോ..... ഓരോ.... കുഞ്ഞു.... കുഞ്ഞ് ആഗ്രഹങ്ങൾ..... പറയുമ്പോൾ..... ഇച്ചായൻ...... പറയുമായിരുന്നു..... ഇച്ചായന്..... സമയമില്ലന്ന്..... പക്ഷെ.... ഇപ്പൊ..... ഇപ്പൊ.... ഇച്ചായന്..... സമയം.... ഒരുപാട്.... ഒരുപാട് ഉണ്ട്..... പക്ഷെ.... പക്ഷെ .... എനിക്ക്..... എനിക്ക്.... എനിക്കിനി....... അധിക സമയം...... ഇല്ലല്ലോ ല്ലേ..... ഇച്ചായാ.... ""


'ഡാ... ഇങ്ങനെ.... ഇങ്ങനൊന്നും .... പറയല്ലേ.... എനിക്ക്.... എനിക്ക്..... ഇതൊന്നും.... ഇതൊന്നും സഹിക്കാൻ.... പറ്റണില്ലെടി....' 


""ഇച്ചാ.... ഞാൻ.... പറഞ്ഞത്.... ശ...... ശരിയല്ലേ..... ഈ..... സ.... സമയം...... എ......എന്നുപറയുന്നത്..... ആ..... ആർക്കുവേണ്ടിയും..... കാത്തു....കാത്തു..... നിൽക്കില്ല.... അ.... അല്ലെ.... ഇച്ചായാ.... "


"മരിയാ.... മോളേ... നീ... "


ഓരോ പൊട്ടിക്കരച്ചിലോടെ മരിയയെ തന്റെ നെഞ്ചോട് ചേർക്കുവാൻ മാത്രമേ സാമിന് കഴിഞ്ഞുള്ളു.... ഇനി മരിയ്ക്ക് ഈ ഭൂമിയിൽ അവശേഷിക്കുന്ന സമയം കൊണ്ടെങ്കിലും ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹം അവൾക്ക് പകർന്നു നൽകണം എന്ന ദൃഡനിശ്ചയത്തോടെ സാം ഒന്നുകൂടി മരിയയെ തന്റെ നെഞ്ചിലേക്ക് ചേർത്തു. 


  


Rate this content
Log in

More malayalam story from Anju Arun

Similar malayalam story from Romance