Sangeetha S

Romance Action

3.7  

Sangeetha S

Romance Action

പൂക്കുന്നുവോ നിശാഗന്ധി - 2

പൂക്കുന്നുവോ നിശാഗന്ധി - 2

2 mins
236


അവൾ മെല്ലെ മുഖം താഴ്ത്തി കുടിലിലേയ്ക്ക് ഓടി. അവളുടെ ചിന്തകളിൽ അവൻ മാത്രമായി, താനറിയാതെ ഹർഷനെ സ്നേഹിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. ചെറുപുഞ്ചിരി നിറഞ്ഞ അവളുടെ മുഖത്ത് ഭയം നിഴലിച്ചു. ഒരിക്കലും ഹർഷനോടുള്ള അവളുടെ സ്നേഹം പറയില്ലെന്നവൾ തീരുമാനിച്ചു. പിറ്റേന്ന് എന്നത്തേയും പോലെ അവൾ പണിക്കുപോയി. ഹർഷൻ അടുത്തു വന്നെങ്കിലും സംസാരിക്കാൻ അവൾ കൂട്ടാക്കിയില്ല. കടുത്ത നിരാശ തോന്നിയ ഹർഷൻ അവിടെ നിന്നും തൻ്റെ ഏറെ പ്രിയപ്പെട്ട പുഴയുടെ തീരത്തു വന്നിരുന്നു. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവന് ബാല്യവും കൗമാരവുമൊക്കെ സനാഥത്വത്തിൻ നടുവിലെ അനാഥത്വം തന്നെയായിരുന്നു. അറിയാതെ എന്തിനോ അവൻ്റെ കണ്ണുകൾ കലങ്ങി. പിതാവിന്റെ ക്രൂരതയിൽ ആത്മഹത്യ ചെയ്ത തന്റെ അമ്മയെ അവൻ വീണ്ടും ഒരു വിങ്ങലോടെ ഓർത്തു. ആരുമറിയാതെ നിത്യയോടുള്ള തൻ്റെ സ്നേഹത്തെ അവൻ ഉള്ളിൽ കൊണ്ടുനടന്നു.പിന്നീട് ഏറെ നാൾ ഹർഷൻ ഇഷ്ടികച്ചൂളയിലേയ്ക്കു പോയതേയില്ല. നിത്യയുടെ കണ്ണുകൾ അവനെ തേടിക്കൊണ്ടേയിരുന്നു. അവൾക്ക് വല്ലാത്ത നഷ്ട്ടബോധം തോന്നി. 

    വിദ്യാസമ്പന്നനായിരുന്ന ഹർഷൻ അഭിഭാഷകനായിരുന്നു. നിയമത്തിൻ്റെ കാവൽക്കാരൻ.അന്യായങ്ങളിൽ നീതിക്കായി പോരാടുന്ന നിയമപാലകൻ. ചെറുപ്പത്തിലേ മുതൽ അച്ഛന്റെ നിഷ്ഠൂരമായ ചെയ്തികൾ കണ്ടു വളർന്ന ഹർഷന് അച്ഛന്റെ നിഴലിനോടു പോലും വെറുപ്പായിരുന്നു.തന്റെ മകന് ഉയർന്ന തറവാട്ടിൽ നിന്നും പൊന്നും പണവും വാങ്ങി വിവാഹം കഴിപ്പിക്കണം , അങ്ങനെ സമ്പാദ്യത്തിന്റെ വ്യാപ്തി കൂട്ടാൻ അയാൾ ആഗ്രഹിച്ചു. പിതാവിന്റെ ഇച്ഛയ്ക്ക് ഒരിക്കലും താൻ കൂട്ടു നിൽക്കില്ലെന്ന് അയാൾ തീരുമാനിച്ചിരുന്നു. 

   നിത്യയെ ഏറെ നാൾ കാണാതിരിക്കാൻ ഹർഷന് കഴിയുമായിരുന്നില്ല. അവൻ നിത്യയെ കാണാനെത്തിയെങ്കിലും കുറെ നാളുകളായി അവൾ പണിക്കു വരുന്നില്ലെന്ന് അവനറിഞ്ഞു. ഹർഷന്റെ ആകുലത വർദ്ധിച്ചു. അവൾക്കെന്തു പറ്റിയെന്നറിയാതെ അവൻ ആശങ്കപ്പെട്ടു. ആരുമറിയാതെ അവൻ നിത്യയുടെ വീട്ടിലേക്കു പോയി. അവനെ കണ്ട മാത്രയിൽ നിത്യ ഓടി അവൻ്റെ അരികിലേക്കെത്തി, അവളെ ചേർത്തു പിടിക്കാൻ അവനാഗ്രഹിച്ചെങ്കിലും അവൻ അതിനു തുനിഞ്ഞില്ല. സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് പണിക്കു പോകാതിരുന്നതെന്ന് അവനറിഞ്ഞു. ഹർഷൻ കരുതിയിരുന്നതിലും പരിതാപകരമാണ് നിത്യയുടെ അവസ്ഥയെന്ന് അവൻ കണ്ടറിഞ്ഞു.അമ്മയ്ക്ക് നല്ല ചികിത്സ നൽകാമെന്ന് അവൻ പറഞ്ഞെങ്കിലും അവൾ നോക്കിക്കൊള്ളാമെന്ന മറുപടി അവനെ വേദനിപ്പിച്ചു. അവൻ അവളുടെ കൈകൾ തന്നിലേക്കടുപ്പിച്ചു. "ഒരു അപരിചിതനായിട്ടല്ല, നിന്നെ ജീവനു തുല്യം സ്നേഹിക്കുന്നവനാണു ഞാൻ, നിന്റെ എല്ലാ സങ്കടങ്ങളും അറിഞ്ഞ് നിന്നെ സ്നേഹിക്കുന്നവൻ".ഹർഷനിത് പറഞ്ഞപ്പോഴേയ്ക്കും നിറഞ്ഞൊഴികിയിരുന്നു അവളുടെ കണ്ണുകൾ." തൻ്റെ സഹോദരിയുടെ ജീവിതം ഹർഷന് പറഞ്ഞു കൊടുത്ത നിത്യ, ഒന്നുകൂടി ഓർമ്മിപ്പിച്ചു കാലമെത്ര മാറിയാലും മാറാത്ത ചില കാഴ്ച്ചപ്പാടുകളുണ്ട് - ഞാനും ഹർഷനും രണ്ടു തലങ്ങളിൽപ്പെട്ടവരാണ്. ജാതിയോ കുലമോ ഒന്നല്ലാത്ത രണ്ടുപേർ. നീറുന്ന ജീവിതത്തിന്റെ ചിത്രങ്ങളാണ് എന്റെ മാതാപിതാക്കൾ". പറഞ്ഞു നിർത്താൻ അവൾക്കു കഴിഞ്ഞില്ല, ഹർഷൻ ഒരു നിമിഷം അവളുടെ അറിവിനെ കേട്ടിറിഞ്ഞു. അവൻ നിത്യയെ ചേർത്തു നിർത്തി ഇത്രമാത്രം പറഞ്ഞു:" ജാതിയോ കുലമോ സമ്പാദ്യമോ അല്ല സ്നേഹത്തിന്റെ അളവുകോൽ പരസ്പരം അറിയുന്ന രണ്ടു മനസ്സുകളാണ് ".അവൻ്റെ സ്നേഹത്തിന്റെ കരവലയത്തിനുള്ളിൽ അവൾ സുരക്ഷിതയായി. 

        അമ്മയുടെ അസുഖം ഭേദമായതോടെ അവൾ പണിക്കു പോയി തുടങ്ങി.അവർ കൂടുതൽ അടുത്തു.ഹർഷൻ അവൾക്കായ് ഒരു കൊച്ചു ചെടി നൽകി, അത് നിശാഗന്ധി ആയിരുന്നു.അവൻ പറഞ്ഞു ' ഇതിലെ ഓരോ പൂവു വിരിയുമ്പോഴും അത്രമേൽ ആഴത്തിൽ നീ എന്നിലുണ്ടെന്ന് ഇതിന്റെ ഗന്ധം നിനക്ക് പറഞ്ഞു തരും.' അവൾ അതിനെ മുറ്റത്തു നട്ടു, അതീവ സുരക്ഷിതമായി അതിനെ പരിചരിച്ചു.നാൾക്കു നാൾ സ്നേഹത്തിൻ്റെ തീവ്രത ഏറി വന്നു.ഇത് കൂടെ പണി ചെയ്തിരുന്ന ചിലരിൽ സംശയത്തിന് വഴിയൊരുക്കി.ഹർഷന്റെ അച്ഛനെ അറിയിക്കാൻ അവർ മറന്നില്ല. എടുത്തുചാടി ഒരു തീരുമാനം എടുക്കുന്നത് ശരിയാവില്ലെന്ന അയാളുടെ ചിന്ത, അവരെ തമ്മിൽ അകറ്റാനുള്ള മാർഗ്ഗങ്ങളിൽ ജ്യോതിഷം തന്നെ മുന്നിട്ടു നിന്നു. പൊള്ളയായ കപടതയ്ക്ക് വിശ്വാസത്തിന്റെ ഛായ പ്രകടിപ്പിക്കാൻ അയാൾ മറന്നില്ല. എന്നാൽ തന്റെ ആ ബുദ്ധി പരാജയപ്പെട്ടുവെന്ന് പിന്നീട് അയാൾക്ക് മനസ്സിലായി. കടുത്ത അമർഷമായിരുന്നു അയാളുടെ മനസ്സിൽ.അയാൾ നിത്യയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 

                                  (തുടരും) 


Rate this content
Log in

Similar malayalam story from Romance