STORYMIRROR

jwala jwala

Tragedy Others

3  

jwala jwala

Tragedy Others

പകയുടെ പെയ്ത്ത്

പകയുടെ പെയ്ത്ത്

2 mins
124

അവളുടെ പ്രായം പതിനേഴ്.കൊച്ചു നാളിലെ പോലെ അല്ല അവൾ ഇപ്പോൾ പലതും തിരിച്ചറിയാൻ പഠിച്ചിരിക്കുന്നു.

തൊടലും പിടിക്കലും എല്ലാം അവളുടെ ശരീരത്തെ പലരിൽ നിന്നും വലിക്കുന്നു.


ഞാൻ അറിയാതെ എന്നെ പക്വതയിലേക്ക് എത്തിച്ച ശരീരം. അവൾ പതിയെ മുഖം ഉയർത്തി നോക്കി. തിരിച്ചറിഞ്ഞില്ല.


കണ്ണാടിയിലെ ചില്ലുകൾ പൊട്ടി വീണു അവളുടെ കൈവളകൾ പോലെ.


പുറകിലേക്ക് അവൾ ഒന്ന് ഓർത്ത്.


ചിറ്റപ്പാ എന്നൊരു വിളിയുമായി തുള്ളികളിച്ചു ഓടി എത്തുന്ന ആമി. അവൾക്ക് ചിറ്റപ്പനെ ജീവൻ ആണ്.


തന്റെ എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന ഒരാൾ. ചിറ്റപ്പന്റെ മടിയിലിരിക്കുന്ന കുഞ്ഞ് ആമി മോൾ.


എല്ലാർക്കും കൗ‌തുകം ആയിരുന്നു. ആ കാഴ്ച കാണാൻ പലരും പിടിച്ചിരുത്തിയിരുന്നു.


അന്നൊക്കെ സ്വന്തം അച്ഛനെക്കാൾ ആരാണ് വലുത് എന്ന് ചോദിച്ചാൽ ചിറ്റപ്പൻ ആണെന്ന് അവൾ ഉറക്കെ പറയും.


സ്കൂളിൽ പലരും ചർച്ച ചെയ്തിരുന്ന ഒന്നാണ് പീരിയഡ്. എന്താണ് അത്. ആദ്യം ഒക്കെ എല്ലാവരും ചർച്ച ചെയ്യുമ്പോൾ മാറി നിന്നവൾ. തന്റെ ശരീരത്തിലും ഉണ്ടാവാൻ പോകുന്ന ആ മാറ്റത്തിനെ കുറിച്ച് അറിയാൻ ആഗ്രഹിച്ചു.


അറിഞ്ഞപ്പോൾ പേടി. പിന്നെ പിന്നെ ക്ലാസ്സിലെ എല്ലാവർക്കും തനിക്ക് മാത്രം ഇല്ല. അത് മറച്ചു വെക്കാൻ ഒരുങ്ങി.


ഒരു ദിവസം വയറിൽ ഉണ്ടായ വേദനയെ കൈകൾ അമർത്തി പിടിച്ചവൾ തടഞ്ഞു നിർത്തി എന്നാൽ അതിൽ നിന്നും ഒരു ആശ്വാസം ഉണ്ടായില്ല.


വീട്ടിൽ വന്നവൾ കണ്ടത് രക്തം ആണ് കണ്ണ് നിറഞ്ഞു. അറിഞ്ഞത് എന്തോ വലിയ സത്യം പോലെ.


അമ്മയോട് പറയാൻ അവൾക്ക് ഒരു മടി പോലെ എന്ത് പറയും അറിയില്ല. എങ്ങനെയൊക്കെയോ അറിയിച്ചു. അങ്ങനെ ആചാരങ്ങളും ആളുകൾക്ക് മുന്നിൽ ഒരു പ്രദർശന വസ്തുവിനെ പോലെ.


തന്റെ പല ആഗ്രഹങ്ങൾക്കും അതൊരു കടിഞ്ഞാണ് ഇട്ട്. അരുതുകൾ നിറഞ്ഞ ജീവിതം. വേണ്ടിയിരുന്നില്ല എന്ന് അവൾക്കു തന്നെ തോന്നി തുടങ്ങി.


സന്തോഷം ആവും ഇനി എന്ന് കരുതി എങ്കിലും കടന്ന് വന്നത് മറ്റൊന്നായിരുന്നു.


മേഘങ്ങളിൽ സൂര്യന്റെ ചുവന്ന നിറം പോൽ അവൾ ചുവന്നു. ഋതു മതിയായി തെളിമാനം.


അമ്മയുടെയും വീട്ടിലുള്ളവരുടെയും ചില ഉപദേശങ്ങൾ അവൾ കേട്ടു. എന്താണ് ഇതിനൊക്കെ പിന്നിൽ പെണ്ണാണ് അത് തന്നെ.


സ്കൂൾ കാലഘട്ടം ആമി പഠിക്കുമ്പോഴും അധ്യാപകർ പറയും. പിന്നിയിട്ട മുടി മുന്നിലേക്ക് ഇട്ട് നടക്കണം.


ആരെ കണ്ടാലും മുഖം മറച്ചു നടക്കണം. പാവാട ആണെങ്കിൽ പല നോട്ടങ്ങളും സഹിക്കണം.


അങ്ങനെ ജീവിതത്തിൽ സ്വാതന്ത്ര്യം എന്നത് കൊട്ടി അടച്ചു .


ക്ലാസ്സുകളിൽ എപ്പോഴും പീഡനവും ആയി ബന്ധപെട്ട വീഡിയോകൾ കാണിക്കും പെൺ കുട്ടികൾ പഠിക്കുന്ന സ്കൂൾ അതിന്റെതായ ചിട്ട വട്ടങ്ങൾ. ശെരിക്കും നാട്ടിൻ പ്രദേശം.


ആണുങ്ങളും ആയുള്ള എല്ലാ സംസാരങ്ങളും കൊട്ടി അടച്ച സ്ഥലം.ജനലുകൾ അടച്ചും വാതിലുകൾ അടച്ചും.


അങ്ങനെ ആയത് കൊണ്ടാവും പലതും തിരിച്ചറിയാൻ കാലങ്ങൾ അവൾക്കു വേണ്ടി വന്നത്.


കണ്ണുനീർ തുടച്ചവൾ.. പതിയെ കീറി എറിഞ്ഞ തുണികൾ മുറുകെ പിടിച്ചു നടന്നു.


കുടുംബത്തിലെ പരിപാടികളിൽ അവൾ പോകുമ്പോൾ ഉണ്ടാവുന്ന തൊടലുകളിൽ ഒഴിഞ്ഞു മാറി. ആരും കാണാതെ ഉള്ളിൽ വേദന ഒളിപ്പിച്ചു.

തന്റെ ശരീരം അതിനെ അലട്ടുന്നു കൈകൾ കൊണ്ട് പക്ഷെ ഉള്ളിൽ പെണ്ണെന്ന തോന്നൽ വേദനിപ്പിക്കുന്നു.


ആർത്തവത്തിന്റെ ആദ്യ നാളുകളിൽ  തന്നെ ഇത്തരം ഒരു അനുഭവം അവളെ പേടിപ്പിച്ചു ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട്..?


പെണ്ണെന്ന നിലയിൽ ഇനി എന്നെ നോക്കേണ്ടത് എന്റെ മാത്രം കടമയാണ്.

ക്ലാസ്സുകൾ അവസാനിച്ചു.


അവസാന ദിവസം ടീച്ചർ പറഞ്ഞിരുന്നു. ഇനി നിങ്ങൾ പോകുന്നത് അപകടങ്ങൾ നിറഞ്ഞ ലോകത്തേക്ക് ആണ്.


ആര് എന്ത് ചോദിച്ചാലും നോ പറയാൻ പഠിക്കണം.


ഉള്ളിൽ വാക്കുകൾ അവൾ ചേർത്ത്.അവസാന ദിവസം അവിടുന്ന് ഇറങ്ങുമ്പോൾ ലോകത്തെ എങ്ങനെ നേരിടണം എന്ന നിശ്ചയം അവളിൽ ഉണ്ടായിരുന്നു.


എങ്കിലും ചിലതുണ്ട് അവളെ തടഞ്ഞിരുന്ന അരുതുകൾ. അതിനെ പേടിച്ചു മാറി നിൽക്കുക അല്ലാതെ ഒന്നും മിണ്ടാൻ അവൾക്ക് ആയിരുന്നില്ല.


ശരീരത്തിൽ തഴുകുന്ന കൈകൾ കുടുംബത്തിനുള്ളിൽ ഉള്ളവർ ആണെങ്കിൽ തിരിച്ചു മിണ്ടാൻ അവൾ മടിച്ചു.


കരയുക. ഓർത്ത് കരയുക എന്നതാണ് പരിഹാരം.


കണ്ണുകളിൽ അവളുടെ ദേഷ്യം ഉണ്ട്‌ പക്ഷെ. അവിടെ എന്തൊക്കെയോ അവളെ പേടിയുടെ മതിലുകൾ തടഞ്ഞു.


ആമി.. എന്ന് പലരും വിളിക്കുമ്പോൾ പറയാൻ മടിച്ചു.ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നു.


ശരീരത്തെ അവൾ വെറുത്തു.


ഓരോ ദിവസവും ശരീരത്തിലെ വേദന അവൾ അറിഞ്ഞു.

നഖം മുറിഞ്ഞ പാടുകൾ. അതൊക്കെ മറച്ചു നടന്നു.


കരയുമ്പോൾ എല്ലാവരും ചോദിച്ചു.


എന്തിനാണ്.


"ഞാൻ ".


ഒന്നുല.


ഇപ്പോൾ മേഘങ്ങൾ ചുവക്കാറില്ല. എപ്പോഴും കാർമേഘം.


അവളുടെ ദേഹത്തെ മുറിവുകളെ അവൾ തൊട്ട് നോക്കി.ആരാണ് എന്ന് അറിഞ്ഞു കൊണ്ട്.എല്ലാത്തിനെയും ഉള്ളിൽ ഒതുക്കി അവൾ ചിരിച്ചു.


അവൾ വലിഞ്ഞ് മുറുകുന്ന വേദനയും ആയി പുറത്തേക്ക് ഇറങ്ങി നടന്നു.


ചുറ്റുമുള്ള ആരെയും നോക്കി ഇല്ല. ആരെയൊക്കെയോ സഹതാപത്തിന്റെ പുറത്തു നോക്കുന്നുണ്ട്.


അത് അവൾക്ക് വേണ്ട. മാറാത്ത പലരുടെയും ചിന്തകളും, നോട്ടങ്ങളും മാറേണ്ടത് ആവശ്യം ആണ്.


എന്റെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീരിൽ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്കുന്നവർ ഉണ്ട്‌. അതിനെ ഞാൻ ഭയക്കുന്നു..


മഴ അവളുടെ മുറിവിലെ രക്തത്തെ കഴുകി ഒഴുകുന്നു..പകയുടെ പെയ്ത്ത്.





Rate this content
Log in

Similar malayalam story from Tragedy